Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കരുവന്നൂരില്‍ലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താന്‍ സാധ്യതയേറി. ഇഡി അന്വേഷിച്ച സഹകരണ ബാങ്കുകളില്‍ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയില്‍ വരാത്ത വിഷയങ്ങള്‍ കണ്ടെത്താന്‍ സിബി ഐ അത്യാവശ്യമാണെന്ന വാദമാണുയരുന്നത്

25 SEPTEMBER 2023 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

കരുവന്നൂരില്‍ലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താന്‍ സാധ്യതയേറി. ഇഡി അന്വേഷിച്ച സഹകരണ ബാങ്കുകളില്‍ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയില്‍ വരാത്ത വിഷയങ്ങള്‍ കണ്ടെത്താന്‍ സിബി ഐ അത്യാവശ്യമാണെന്ന വാദമാണുയരുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി പാര്‍ട്ടിയോട് പരാതിപ്പെട്ടവരെയെല്ലാം ഒതുക്കുന്നതില്‍ നേതാക്കള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ആദ്യകാലത്ത് ക്രമക്കേടുകള്‍ കണ്ടെത്തി പുറത്തു പറഞ്ഞവരില്‍ പലരും ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. പാര്‍ട്ടി ഭീഷണിയില്‍ മൂന്നുപേര്‍ നാടുവിട്ടു. ശരിക്കും പാര്‍ട്ടി അവരെ നാടുകടത്തുകയായിരുന്നു. അതില്‍ രണ്ട് പേരെ കുറിച്ച് യാതൊരു വിവരവുമില്ല. ഈ വിവരങ്ങളെല്ലാം കാട്ടി പരാതിക്കാരനായ എം.വി.സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും ഇത് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തില്‍ എ.സി.മൊയതീന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം വന്നതോടെ ദുരൂഹ മരണങ്ങളും , തിരോധാനങ്ങളും നാടുകടത്തലുമൊക്കെ സജീവചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ കരുവന്നൂരില്‍ ശ്രദ്ധക്കുറവുണ്ടായിയെന്ന് പോലും സിപിഎം പാര്‍ട്ടി സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്. ദേശസാല്‍കൃത ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ കുംഭകോണം നടക്കുന്നുണ്ട്. കരുവന്നൂരിലേത് നിസാരമെന്ന് മന്ത്രി എം.ബി.രാജേഷിന്റെ പ്രസ്താവന സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
സിപിഎം നേതാക്കളുടെ അടുത്ത കക്ഷിയായ സതീഷ്‌കുമാര്‍ എത്തും മുന്‍പേ കരുവന്നൂര്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വഴിവിട് വായ്പകളായി നല്കിയിരുന്നു. നേതാക്കളുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കിയ തുകകള്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് സതീഷ്‌കുമാറിനെ പോലുള്ള വലിയ നിക്ഷേപകരെ ബാങ്കിലേയ്ക്ക് എത്തിച്ചത്.

വന്‍തുകകള്‍ ഇത്തരം കൊള്ളപ്പലിശക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നതു കൊണ്ട് ബാങ്കില്‍ പണത്തിന് ദാരിദ്ര്യമില്ലായിരുന്നു. എന്നാല്‍ ഇവര്‍ എവിടെ നിന്നാണ് ഇത്രയും വലിയ തുകകള്‍ നിക്ഷേപിച്ചതെന്ന് ബാങ്ക് അന്വേഷിച്ചതുമില്ല. നോട്ടുനിരോധന കാലത്ത് വന്‍തോതില്‍ വിദേശപണവും കള്ളപ്പണവും ഇവര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചത് കേന്ദ്രം കണ്ടെത്തിയതോടെയാണ് സഹകരണ ബാങ്കുകളുടെ തകര്‍ച്ചയും തുടങ്ങിയത്. സതീഷ്‌കുമാറിനെ പോലുള്ള വലിയ നിക്ഷേപകര്‍ വലിയ തുകകള്‍ വായ്പയെടുക്കുകയും ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തതോടെ മറ്റു നിക്ഷേപകര്‍ക്ക് പണം കൊടുക്കാന്‍ കഴിയാതെ വന്നു. കോടികള്‍ വായ്പ വാങ്ങിയവരാകട്ടെ ബാങ്കില്‍ ചില്ലിക്കാശ് പോലും അടയ്ക്കാന്‍ തയ്യാറായിട്ടുമില്ല. എന്നിട്ടും സിപിഎം പത്തു വര്‍ഷത്തോളം കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചു. കരുവന്നൂര്‍ ബാങ്കിനെതിരെ 1998 മുതല്‍ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ശക്തമായിരുന്നു. ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മട്ടന്നൂരുകാരനായ സതീഷ്‌കുമാറിനെ തൃശ്ശൂരിലെ നിക്ഷേപകനാക്കിയത്. തുടര്‍ന്ന് ഇയ്യാള്‍ സിപിഎം നേതാക്കളുടെ അഴിമതിപ്പണം കൈകാര്യം ചെയ്യുന്ന ആളായി മാറുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.സി.മൊയ്തീന്റെ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചതും ഇതേ സതീഷ് കുമാറായിരുന്നു.

ഇഡി തുടങ്ങിയ അന്വേഷണത്തില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ ഇഡി അറസ്റ്റ് ചെയ്തില്ല. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശന്‍, പിപി കിരണ്‍ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഈ ഇടപാടുകള്‍ക്ക് രേഖകളുള്ളതിനാലാണ് ഇവര്‍ പിടിക്കപ്പെട്ടത്. കരുവന്നൂര്‍ ബാങ്കില്‍ 2011-ല്‍ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാതിരുന്നതിന്റെ പിന്നില്‍ സഹകരണ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്.

കരുവന്നൂരിലെ തട്ടിപ്പ് പാര്‍ട്ടിയെ അറിയിച്ച പ്രവര്‍ത്തകനായ രാജീവിനെ 1998 ഡിസംബര്‍ ആറിന് മാടായിക്കോണത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.  കേസ് പോലീസ് എഴുതിത്തള്ളി. അയ്യന്തോള്‍ ബാങ്കില്‍ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതാണ്.
വാടാനപ്പള്ളി മേഖലയില്‍ പാര്‍ട്ടിയുടെ അംഗമായിരുന്നു ശിവലാല്‍. ഈ കാര്യത്തില്‍ പാര്‍ട്ടി വേത്ര അന്വേഷണം നടത്തിയില്ല എന്ന ആരോപണമുണ്ട്.. ശിവലാലിന്റെ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമൊവശ്യപ്പെടുന്ന നോട്ടീസ് ഇപ്പോള്‍ വ്യാപകമാകുന്നു്. ഇഡി അന്വേഷണത്തിന് പിന്നാലെ ഇത്തരം ദൂരഹ സംഭവങ്ങളിലേക്കും അന്വേഷണം നീാല്‍ അത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.

 അതേസമയം,കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുന്ന ആദ്യ പരാതിക്കാരിലൊരാള്‍ വധഭീഷണിയെ തുടര്‍ന്ന് രാജ്യം വിട്ടുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.. 2017-ല്‍ കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുന്നെ് പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടാണ് കുടുംബ സമേതം രാജ്യം വിട്ടത്. സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കരുവന്നൂര്‍ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുന്നൊയിരുന്നു 2017-ല്‍ സുജേഷ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍, സുജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സുജേഷിന് ഭീഷണിയെത്തി.

ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബര്‍ 25-ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടിരുന്നു. വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സുജേഷിനെ അപായപ്പെടുത്താന്‍ സാധ്യതയുന്നെും കാണിച്ചിരുന്നു.
പരാതികള്‍ പാര്‍ട്ടി അവഗണിച്ചതിലും ബാങ്കില്‍ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂണ്‍ 14-ന് ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പുസമരവും നടത്തി. അതോടെ പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് ജൂലായ് 14-ന് ഇരിങ്ങാലക്കുട പോലീസില്‍ ബാങ്ക് സെക്രട്ടറി പരാതി നല്‍കിയത്. ഇതോടെയാണ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങിയത്. കുടുംബമാകെ നോട്ടപ്പുള്ളികളായതോടെയാണ് വിദേശത്തേക്ക് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്. എന്നാല്‍ ഈ വിഷയങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ ഇഡി അന്വേഷണം ശക്തമായതിന് ശേഷമാണ് പുറത്തു വരുന്നത്.


കുഭംകോണം ആരോപിക്കപ്പെട്ട എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉള്‍പ്പടെയുള്ള അഴിമതികളും ദുരൂഹമരണവും കാണാതാകലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുകയാണ്. കേരല പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും മഞ്ഞുമലയുടെ അറ്റംപേലും പുറത്തു വിടാതെ പാര്‍ട്ടി ഇടപെട്ട് അഴിമതികള്‍ പൂഴ്ത്തി വെയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഇഡിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മൊഴികളില്‍ ്കള്ളപ്പണത്തിനപ്പുറം കൈക്കൂലിയും മരണങ്ങളും കടന്നു വന്നതോടെ സിബി ഐയും എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതോടെ സിപിഎം കേന്ദ്രങ്ങള്‍ കൂടുതല്‍ വെട്ടിലാകാനാണ് സാധ്യത. കാരണം പാര്‍ട്ടി വര്‍ഷങ്ങളായി മൂടി വെച്ചിരുന്ന പലരഹസ്യങ്ങളും സിബി ഐ കുത്തിപ്പൊക്കും. അതിനനുസരിച്ച് മൊഴികളും തെളിവുകളും നല്കാനായി നിരവധി പേര്‍ തയ്യാറായിരിക്കുന്നു എന്നതാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്.

സിബി ഐ വന്നാല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ്അന്വേഷണത്തിന്റെ ദിശ കണ്ണൂരിലേയ്ക്കും എത്താമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. കണ്ണൂരില്‍ നിന്ന് നേരിട്ടാണ് കരുവന്നൂരും, അയ്യന്തോള്‍ ബാങ്കുമൊക്കെ നിയന്ത്രിച്ചിരുന്നത്. അതുകൊണ്ട് കരുവന്നൂരിലെ മുഴുവന്‍ തട്ടിപ്പിന്റെയും ഉത്തരവാദിത്വത്തില്‍ നിന്നും കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കും ഒഴിഞ്ഞു മാറാനാവില്ല. എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂരില്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്ക് ശ്രമിക്കുന്നു എന്ന കാര്യത്തില്‍ വലിയ കഴമ്പൊന്നും കാണാന്‍ കഴിയില്ല. എന്നാലും അന്വേഷണങ്ങളും കണ്ടെത്തലുകളും അറസ്റ്റുമൊക്കെ സിപിഎമ്മിന് നികത്തിയെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (9 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (22 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (33 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

Malayali Vartha Recommends