13 പട്ടികളുടെ സംരക്ഷണത്തിൽ വൻ കഞ്ചാവ് കച്ചവടം : യുവാവിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു : കുമാരനെല്ലൂരിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം

13 പട്ടികളുടെ സംരക്ഷണത്തിൽ വൻ കഞ്ചാവ് കച്ചവടം നടത്തിയ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന നടന്നത്. വീട്ടിൽ കുമാരനല്ലൂർ സ്വദേശിയായ റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ കുമാരനെല്ലൂരിൽ പരിശോധന നടത്തിയത്. കുമാരനല്ലൂർ സ്വദേശിയായ റോബിൻ നായ വളർത്തലിന്റെ മറവിലാണ് വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളെയാണ് ഇയാൾ വീട്ടിൽ വളർത്തിയിരുന്നത്. വിദേശ ബ്രീഡിൽ അടക്കം വരുന്ന നായ്ക്കളാണ് കഞ്ചാവ് കച്ചവടത്തിന് കാവൽ നിന്നിരുന്നത്.
ഇയാളുടെ കഞ്ചാവ് കച്ചവടത്തെപ്പറ്റി നേരത്തെ പലതവണ എക്സൈസും പോലീസിനും വിവരം ലഭിച്ചിരുന്നു. എന്നാൽ വീട്ടിൽ എത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥ സംഘത്തെ ആക്രമിക്കാൻ ആണ് ഇയാൾ ശ്രമിച്ചിരുന്നത്.
ഇതേ തുടർന്ന് പലപ്പോഴും ഉദ്യോഗസ്ഥ സംഘത്തിന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ചെ ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡ് വീട്ടിലെത്തിയത്. തുടർന്ന് സാഹസികമായി ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഡോഗ് സ്ക്വാഡിനൊപ്പം വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും 18 കിലോ കഞ്ചാവും കണ്ടെടുത്തു.
ഗാന്ധിനഗർ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് , നെൽക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ , ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























