മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എ.ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കി

മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എ.ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കി.
പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണമെന്നും ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കാണെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നാല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കി തിരുത്താനുള്ള നടപടികള്‍ മേലുദ്യോഗസ്ഥര്‍ സ്വീകരിക്കണെന്നും ഉത്തരവിലുണ്ട്.
പലയിടങ്ങളിലായി മദ്യപിച്ച് ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എസ്.എച്ച്.ഒമാര്‍ക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഇറക്കിയ സര്‍ക്കുലറിലുണ്ട്.ഈ മാസം 23നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറങ്ങിയത്.
ലഹരി ഉപയോഗിച്ച് ജോലിക്കെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടലുള്ളത് സ്റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ്. അതില്‍ വീഴ്ചയുണ്ടായാല്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. ഓരോ യൂണിറ്റിലും സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ പൂര്‍ണ ഉത്തരവാദികളായിരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha

























