കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന വാദം ... ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി രണ്ടുമാസം കൂടി നീട്ടി....

കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന വാദം ... ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി രണ്ടുമാസം കൂടി നീട്ടി....
ചികിത്സക്കായി രണ്ട് മാസത്തെ ജാമ്യം ആഗസ്റ്റ് ആദ്യം കോടതി അനുവദിച്ചിരുന്നു. കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന വാദം പരിഗണിച്ച് ഡിസംബര്‍ അഞ്ച് വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. ശിവശങ്കര്‍ ഒരു ശസ്ത്രക്രിയ പൂര്‍ത്തിയായി വിശ്രമത്തിലാണെന്നും ഒക്ടോബര്‍ രണ്ടാം ആഴ്ചയില്‍ നട്ടെല്ലിന് മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടിയത്. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആറ് മാസത്തെ ജയില്‍വാസത്തിനൊടുവിലാണ് ആഗസ്റ്റില്‍ ഇടക്കാല ജാമ്യം ലഭിച്ചത്.
ഇ.ഡിയുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയവേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























