Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഈ ബിഷപ്പുമാര്‍ പൊളിക്കും...കരാട്ടെ മാസ്റ്റര്‍ ബാബു ആന്റണി..പഠിച്ചതെന്തിനെന്ന് അറിയണ്ടേ?

25 SEPTEMBER 2023 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

നടന്‍ ബാബു ആന്റണി എന്ന് കേള്‍ക്കുമ്പോഴേ നല്ല പൊരിഞ്ഞ അടിയുടെ ദൃശ്യങ്ങളായിരിക്കും മലയാളികളുടെ മനസ്സിലേക്ക് വരുക. മാര്‍ഷല്‍ ആട്‌സിനെ കുറിച്ച് കൃത്യമായ ധാരണയുള്ള നടനാണ് അദ്ദേഹം. സിനിമയില്‍ വരുന്നതിന് മുമ്പേ കരാട്ടെ അഭ്യാസിയായിരുന്നു താരം. പൂനെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിലാണ് ബാബു ആന്റണി പഠിച്ചത്. അക്കാലത്ത് ചില വൈദികരെ പരിചയപ്പെട്ടു. അവര്‍ വഴിയാണ് പൂനെ പേപ്പല്‍ സെമിനാരിയിലെത്തിയത്. വൈദികര്‍ക്ക് കരാട്ടെ പഠിച്ചുകൂടെ എന്ന് താരം ചോദിച്ചു. അതെന്തിനാണെന്ന് അവര്‍. സ്വയരക്ഷക്ക് വേണ്ടി പഠിക്കണമെന്ന് മറുപടി. എന്നാല്‍ പലരും എതിര്‍ത്തു. അമ്പതോളം വൈദികര്‍ ബാബു ആന്റണിയുടെ ശിഷ്യന്മാരായി. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായിരുന്നു പരിശീലനം. ഏതാണ്ട് നാല് കൊല്ലത്തോളം ഇത് തുടര്‍ന്നു. വൈദികരുമായി നല്ല പോലെ അടുത്തു.

 

 

 

ക്ലാസ് കഴിഞ്ഞാല്‍ വൈദികരുമായി ഏറെ നേരം സംസാരിക്കുമായിരുന്നു. സിനിമ, ഫിലോസഫി അങ്ങനെ പല വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ ബാബു ആന്റണിയുടെ പഠനം അവസാനിച്ച് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയതോടെ കരാട്ടെ പഠനം പാതിവഴിയിലായി. എന്നാല്‍ ബാബു ആന്റണി അറിയപ്പെടുന്ന സിനിമാ നടനായി മാറി. കുറച്ച് നാള്‍ മുമ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കതോലിക്ക ബാവ തിരുവനന്തപുരത്തൊരു അത്താഴവിരുന്നൊരുക്കി. ജോര്‍ജ് സെബാസ്റ്റിയന്‍ എന്ന സുഹൃത്താണ് ബാബു ആന്റണിയെ അത്താഴവിരുന്നിന് കൂട്ടിക്കൊണ്ട് പോയത്. വളരെ പ്രമുഖരും അല്ലാത്തവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബാബു ആന്റണിയെ അടുത്തിരുത്തി കര്‍ദ്ദിനാളൊരു വെടിപൊട്ടിച്ചു ' ഈ ഇരിക്കുന്ന മനുഷ്യന്‍ എന്റെ ഗുരുവാണ്' അത് കേട്ട് ബാബു ആന്റണി ഞെട്ടിപ്പോയി.

 

 

 

സദസ്സിലുള്ളവരുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പണ്ട് പൂനെ സെമിനാരിയില്‍ വെച്ച് ബാബു ആന്റണി കരാട്ടെ പരിശീലിപ്പിച്ചതും പുഷ് അപ്പ്, തവളച്ചാട്ടം തുടങ്ങിയ ശിക്ഷ നല്‍കിയതും അദ്ദേഹം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു. അത് കേട്ട് സദസ്സ് അത്ഭുതപ്പെട്ടു. ബാബു ആന്റണിയുടെ കാര്യം പറയേണ്ടതില്ലല്ലോ. കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതല, മലങ്കര കതോലിക്കാ സഭ പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ്, സിരോ മലബാര്‍ സഭ മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡീസേല്‍സ് സുപ്പീരിയര്‍ ജനറല്‍ ഡോ. എബ്രഹാം വെട്ടുവേലില്‍ എന്നിവരും ശില്യന്മാരായിരുന്നു. ഇവരെക്കൂടാതെ മറ്റ് രണ്ട് ബിഷപ്പുമാരും ശിഷ്യന്മാരാണെന്നും അവരെക്കൂടി കണ്ടെത്തണമെന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

ബിഷപ്പുമാരെല്ലാം ഗുരുവിന്റെ സിനിമകള്‍ കാണാറുണ്ട്. പാലാരിവട്ടത്ത് കെ.സിബിസി നാടകമേളയ്ക്ക് എത്തിയപ്പോള്‍ ബാബു ആന്റണി പാറശാല ബിഷപ് മാര്‍ യൊസേബിയോസ്, കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംഥല, കര്‍ദിനാള്‍ മാര്‍ക്ലീമിസ് കതോലിക്കബാബ എന്നിവരെ സന്ദര്‍ശിച്ചിരുന്നു. അതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നല്ലൊരു വിശ്വാസികൂടിയാണ് ബാബു ആന്റണി. അദ്ദേഹത്തിന് ആയോധനകലയിലുള്ള മികവ് കണ്ടിട്ടാണ് സംവിധായകന്‍ ഭരതന്‍ ചിലമ്പ് എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. ബാബു ആന്റണിയിലെ നടനെ വൈവിധ്യമായി ഉപയോഗിച്ച സംവിധായകനും ഭരതന്‍ തന്നെ. വൈശാലിയിലെ ലോമപാദ രാജാവായി നമുക്കാര്‍ക്കെങ്കിലും ബാബു ആന്റണിയെ സങ്കല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നോ. ഭരതന് അതിന് കഴിഞ്ഞു. മറ്റൊരു നടനെ വെച്ച് ചെയ്യാനിരുന്ന വേഷമായിരുന്നു. ഒരു ദിവസം ഭരതന്‍ ബാബു ആന്റണിയെ വിളിച്ചിട്ട് നാളെ മൈസൂരില്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് വരണമെന്നും രാജാവിന്റെ അംഗരക്ഷകന്റെ വേഷമുണ്ടെന്നും പറഞ്ഞു. ബാബു ആന്റണി തന്റെ കാറില്‍ പൊന്‍കുന്നത്തെ വീട്ടില്‍ നിന്ന് മൈസൂരിലേക്ക് പോയി. അവിടെ ചെന്നിറങ്ങിയപ്പോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു, കോളടിച്ചല്ലോ- എന്താണ് കാര്യമെന്ന് പിടികിട്ടിയില്ല. കുറച്ച് കഴിഞ്ഞ് ഭരതന്‍ വന്നിട്ട് ആ രാജാവിന്റെ വേഷം ഇട്ട് വരാന്‍ പറഞ്ഞു. താരത്തിനൊന്നും മനസ്സിലായില്ല. ഭരതേട്ടാ അംഗരക്ഷകനല്ലേ..., ഞാന്‍ പറേന്നത് നീയങ്ങ് കേട്ടാമതി എന്ന് ഭരതന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാതെ മറ്റ് മാര്‍ഗമില്ലാതായി. അങ്ങനെ ബാബുആന്റണി ലോമപാദ രാജാവായി. വില്ലനായി മാത്രം തിളങ്ങി നിന്ന ബാബു ആന്റണി ഉപ്പുകണ്ടം ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ താരമായി. പിന്നീടിങ്ങോട്ട് ബാബു ആന്റണി നായകനായ നിരവധി സിനിമകളുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും വാണിരുന്ന മലയാളസിനിമയില്‍ ബാബു ആന്റണിക്കും താരത്തിളക്കം കിട്ടി. പത്തോളം സിനിമകള്‍ അടുപ്പിച്ച് ഹിറ്റായി. പിന്നീട് ഇറങ്ങിയ പല സിനിമകളും ഒരേ അച്ചില്‍ വാര്‍ത്തത് പോലെയായി. അതോടെ നായകനായ സിനിമകള്‍ കുറഞ്ഞു. നടി ചാര്‍മിളയുമായുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയുകയും ഇരുവരും പിരിഞ്ഞെന്ന് ചാര്‍മിള പിന്നീട് പറയുകയും ചെയ്തിരുന്നു. സിനിമകള്‍ കുറഞ്ഞപ്പോള്‍ ബാബു ആന്റണി, അമേരിക്കയിലുള്ള സഹോദരന്‍ തമ്പി ആന്റണിയുടെ അടുത്തേക്ക് പോയി. തമ്പി ആന്റണി പിന്നീട് അറിയപ്പെടുന്ന നിര്‍മാതാവും നടനുമായി. അമേരിക്കയില്‍ വെച്ചാണ് ബാബു ആന്റണി തന്റെ ജീവിത സഖിയെ കണ്ടുമുട്ടിയത്. വിവാഹശേഷം പൊന്‍കുന്നത്തും അമേരിക്കയിലും കഴിയുകയാണ് ബാബു ആന്റണി. ഇതിനിടെ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടിയുടെ ബ്ലാക്കിലെ പോലീസ് ഓഫീസര്‍, യുഗപുരുഷനിലെ അയ്യന്‍കാളി, സലിംകുമാര്‍ സംവിധാനം ചെയ്ത സിനിമയിലെ കഥാപാത്രം എന്നിവ പ്രേക്ഷകശ്രദ്ധനേടി. തമിഴിലും മറ്റും ഇതിനോടൊപ്പം അഭിനയിച്ചു. അടുത്തിടെ ഇരങ്ങിയ മദനോത്സവം, ആര്‍.ഡി.എക്‌സ് എന്നീ സിനിമകളിലെ വേഷം ബാബു ആന്റണിയെ വീണ്ടും ശ്രദ്ധേയനാക്കി. അങ്ങനെ സിനിമയിലെ രണ്ടാമൂഴത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പഴയ ശിഷ്യന്‍മാര്‍ ബിഷപ്പുമാരാണെന്ന സന്തോഷം ബാബു ആന്റണിയെ തേടിയെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (9 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (22 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (33 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

Malayali Vartha Recommends