കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട... അഞ്ചു പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 5 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 3 കോടിയോളം വില വരുന്ന 5460 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ഒരാളെ സിഐഎസ്എഫ് പിടിച്ച് നേരത്തെ കസ്റ്റംസിനെ ഏല്‍പ്പിച്ചിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്.
"
https://www.facebook.com/Malayalivartha

























