സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഭീകര കേന്ദ്രങ്ങളിൽ റെയ്ഡ്....കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.....ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിയിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.... പിഎഫ്‌ഐ നേതാക്കൾക്ക് വിദേശത്ത് നിന്ന് പണം എത്തുകയും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടക്കുന്നതായും എൻഐഎയ്‌ക്ക് വിവരം ലഭിച്ചു.....

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഭീകര കേന്ദ്രങ്ങളിൽ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തൃശൂർ ചാവക്കാട് മുനക്കക്കടവിൽ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായിരുന്നു ലത്തീഫ്. ഡൽഹിയൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിയിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പിഎഫ്‌ഐ നേതാക്കൾക്ക് വിദേശത്ത് നിന്ന് പണം എത്തുകയും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടക്കുന്നതായും എൻഐഎയ്‌ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഹവാല പണം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.
എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ലത്തീഫിന്റെ വീട്ടിൽ നേരത്തെ എൻഐഎയും റെയ്ഡ് നടത്തിയിരുന്നു. എൻഐഎ അറസ്റ്റ് ചെയ്ത പല പ്രതികളിൽ നിന്നും ഇഡി മൊഴിയെടുക്കുകയും ചെയ്തിരുന്നു.ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു.കഴിഞ്ഞ ദിവസം മറ്റൊരു സംഭവവും ഏറെ ചർച്ചയായിരുന്നു. അതീവ രഹസ്യമായ വിവരങ്ങള്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.
പോലീസിലെ എസ്‌ഐടി ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ പിഎഫ്‌ഐ ഭീകരനായ താരിഫ് റഹ്മാന് കൈമാറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം സൈബര്‍ പോലീസ് എസ്‌ഐ: പി.എസ്. റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് സ്വാധീനമുള്ള കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഇയാള്‍ക്ക് അടുത്തിടെ ചെന്നൈയില്‍നിന്ന് എന്‍ഐഎയുടെ പിടിയിലായ പിഎഫ്‌ഐ ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കുള്ള പരീക്ഷ പാസ്സായിട്ടും അതില്‍ പ്രവേശിക്കാതെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ സൈബര്‍ സെല്ലില്‍ തുടര്‍ന്നത് ഭീകരര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുന്‍പും പിഎഫ്‌ഐ ഭീകരര്‍ക്ക് വിവരം ചോര്‍ത്തിയതിന്റെ പേരില്‍ പോലീസുദ്യോഗസ്ഥര്‍ നടപടി നേരിട്ടുണ്ട്. തൊടുപുഴയിലെ സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അനസ് എന്ന പോലീസുദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കിയിരുന്നു.
കൊല്ലത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഇസ്ലാമിക ഭീകരസംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുകയുണ്ടായി.പച്ച വെളിച്ചം എന്ന പേരില്‍ പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു കൂട്ടായ്മ പോലീസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പല വിവരങ്ങളും പുറത്തുവന്നതാണ്. 800ലേറെ പോലീസുകാര്‍ക്ക് ഇത്തരം ബന്ധമുള്ളതായി എന്‍ഐഎ അന്വേഷിച്ച് കണ്ടെത്തുകയുണ്ടായി. പിഎഫ്‌ഐ നേതൃത്വവുമായി പലനിലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്ന് മനസ്സിലാക്കിയ എന്‍ഐഎ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരള പോലീസ് ഔദ്യോഗികമായി നിഷേധിക്കുകയാണുണ്ടായത്. അതേസമയം പിഎഫ്‌ഐയുമായി ബന്ധം സ്ഥാപിച്ച കാലടി പോലീസ് സ്റ്റേഷനിലെ സിയാദ് എന്ന പോലീസുദ്യോഗസ്ഥനെ ഇതേ ദിവസം തന്നെ സസ്‌പെന്‍ഡു ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha

























