രാത്രി ഭവനഭേദനം നടത്തി ഉറങ്ങിക്കിടന്ന യുവതിയെ ബലാല്‍സംഗത്തിന് ശ്രമിച്ച 30 കാരന് 13 വര്‍ഷം തടവും പിഴയും, പാവാടച്ചരട് അഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ഉറക്കമുണര്‍ന്നത്

രാത്രി ഭവനഭേദനം നടത്തി ഉറങ്ങിക്കിടന്ന യുവതിയെ ബലാല്‍സംഗത്തിന് ശ്രമിച്ച 30 കാരന് 13 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
വാമനപുരം ആനാകുടി വയലില്‍ വീട്ടില്‍ ലക്ഷ്മണന്‍ നാടാര്‍ മകന്‍ കണ്ണന്‍ എന്ന ലിബിനെ (30)യാണ് ശിക്ഷിച്ചത്. 2015 ലാണ് സംഭവം നടന്നത്. രണ്ടു മക്കളും ഇരുവശത്തായി കിടന്നുറങ്ങിയ യുവതിയെ അര്‍ദ്ധരാത്രി പ്രതി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പാവാട ച്ചരട് അഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി സംഭവം തിരിച്ചറിയുന്നത്. അത് വരെ കുട്ടികള്‍ ദേഹത്ത് ഉറക്കത്തില്‍ തട്ടിയതെന്നാണ് യുവതി കരുതിയത്. യുവതി ബഹളം വച്ചപ്പോള്‍ തൊട്ടടുത്ത റൂമില്‍ കിടന്നിരുന്ന അമ്മയും അമ്മൂമ്മയും രക്ഷിക്കാനെത്തി.
പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും മൊബൈല്‍ ഫോണ്‍ തറയില്‍ വീണു. ഇതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വാമനപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha

























