മദ്യം വാങ്ങിയ പണത്തെ ചൊല്ലി തര്‍ക്കം; യുവാവിനെ സിമന്റ് ബ്ലോക്കു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി രാജു ദാസിന് ജീവപര്യന്തം തടവും പിഴയും

മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ സിമന്റ് ബ്ലോക്കു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി ആസാം സ്വദേശി രാജു ദാസിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍മോഹനാണ് പ്രതിയെ ശിക്ഷിച്ചത്.
ആസാം സ്വദേശിയായ നിപിന്‍ ദാസിനെയാണ് കൊലപ്പെടുത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകക്ക് താമസിച്ചിരുന്ന ആറ്റിപ്ര പള്ളിത്തുറ വിളയിന്‍ കുടിയില്‍ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. 2018 ഡിസംബര്‍ 5 നാണ് സംഭവം നടന്നത്.
മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിനുള്ളില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. പ്രകോപിതനായ പ്രതി അവിടെയുണ്ടായിരുന്ന സിമന്റ് കട്ട വെച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിപിന്‍ ഉടന്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് ഇയാളെ ആദ്യം കിംസിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ഹാജരായി.
https://www.facebook.com/Malayalivartha

























