ഓണം ബംബർ സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്..? പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും...

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് എന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശിയുടെ പരാതി വന്നതിന് പിന്നാലെ, പരാതി പൊലീസോ മറ്റ് ഏജന്‍സികളോ അന്വേഷിക്കേണ്ടതില്ലെന്ന് ലോട്ടറി വകുപ്പ്. പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. സിബിഐ അന്വേഷണം വേണമെന്നായിരുന്ന പരാതിക്കാരന്റെ ആവശ്യം. ലോട്ടറി വകുപ്പിന്റെ പ്രത്യേക സമിതി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.
കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഒന്നാം സമ്മാനർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു.
ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു. കരിഞ്ചന്തയിൽ വിൽപന നടത്തിയ വ്യക്തികൾക്ക് ഉൾപ്പെടെയാണ് സമ്മാനം ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ മേൽവിലാസക്കാർക്ക് സമ്മാനം ലഭിച്ചാൽ അത് പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പിൽ പ്രത്യേക സമിതിയുണ്ടെന്നും ആ നടപടി ക്രമം പൂർത്തി ആക്കിയ ശേഷം മാത്രമേ സമ്മാനം നൽകൂ എന്നും ലോട്ടറി അധികൃതർ അറിയിച്ചു.
കേരളത്തിലെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ അനുമതിയില്ല. കേരളത്തിലെത്തി മറ്റ് സംസ്ഥാനക്കാർ ലോട്ടറി വാങ്ങിച്ചാൽ അത് തടയാൻ ആവില്ലെന്നും അധികൃതർ പറയുന്നു. സ്വാമിനാഥൻ, പണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവ്ര ചേർന്നാണ് ടിക്കറ്റ് എടുത്തത്. വാളയാറിൽ അപകടത്തിൽ പരിക്കേറ്റ കിടക്കുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടയിലാണ് ടിക്കറ്റെടുത്ത്.
മൂന്ന് ടിക്കറ്റുകളായിരുന്നു എടുത്തത്. ഫലം പ്രഖ്യാപിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഫലം നോക്കിയതെന്നും സ്വാമിനാഥൻ പറഞ്ഞിരുന്നു. ഓൺലൈനിലൂടെ ആയിരുന്നു ഫലം അറിഞ്ഞത്. ഏജന്റ് കമ്മീഷനും നികുതിയും കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനർഹമായ വ്യക്തിക്ക് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.
അതിനിടെ ടിക്കറ്റിനെതിരെ ഉയർന്ന പരാതിയിൽ വിശദീകരണം നൽകി ഭാഗ്യശാലികളിലൊരാളായ പാണ്ഡ്യരാജ് രംഗത്ത് എത്തി. ടിക്കറ്റ് വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്ന് പാണ്ഡ്യരാജ് പ്രതികരിച്ചു. നാല് പേർ ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. ആവശ്യമെങ്കിൽ വാളയാർ ലോട്ടറി കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പാണ്ഡ്യരാജ് പറഞ്ഞു.
25 കോടിയുടെ ബമ്പർ അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് നാല് പേരും. അസുഖബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നും അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പർ ഭാഗ്യശാലികളിലൊരാളായ നടരാജൻ പറഞ്ഞു. വയ്യാതെ കിടക്കുന്ന ഒരു സുഹൃത്തിനെ കാണാൻ വേണ്ടിയാണ് നാലംഗസംഘം വാളയാറിലെത്തിയത്. തിരിച്ചു പോവുമ്പോൾ സുഹൃത്തുക്കളായ ഞങ്ങൾ നാലു പേർ കൂടി മൂന്ന് ലോട്ടറി എടുത്തു.
അടിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പലരും ലോട്ടറി അടിച്ചെന്ന് വിളിച്ചു പറഞ്ഞപ്പോഴും വിശ്വാസം വന്നില്ല. വലിയ സന്തോഷമുള്ള സമയമാണ്. കേരള സർക്കാരിനും നന്ദി. ഒരു മാസത്തിൽ പണം കിട്ടുമെന്നാണ് പറഞ്ഞത്'. ഭാവി പരിപാടികൾ പ്ലാൻ ചെയ്തിട്ടില്ല. സുഹൃത്തുക്കളായ മറ്റു 3 പേർ പുറത്തു വരാത്തത് കുടുംബപരമായ പ്രശ്നം കാരണമാണെന്നും നടരാജൻ വിശദീകരിച്ചു. കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കൾക്ക് ഒപ്പമാണ് നടരാജൻ ടിക്കറ്റ് എടുത്തത്.
https://www.facebook.com/Malayalivartha

























