പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.. കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്‌സ് ടി. സേവ്യറാണ് (27) മരിച്ചത്.
എം.സി റോഡില്‍ ഔഷധി ജങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. വെങ്ങോലയില്‍ കാറ്ററിങ് ജോലിക്കായി വീട്ടില്‍ നിന്നും പോകുന്നതിനിടെയാണ് അപകടം. അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജയ്‌നി. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha

























