Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

‘ഇരുവ‍ഞ്ഞിപ്പുഴ അറബിക്കടലിന് സ്വന്തമെങ്കിൽ വിയ്യൂർ ജയിൽ എ.സി.മൊയ്തീന് സ്വന്തം’....പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്...... ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്..... മരണമാസ്സായി കെ സുധാകരൻ...

30 SEPTEMBER 2023 02:53 PM IST
മലയാളി വാര്‍ത്ത

ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ വിയ്യൂര്‍ ജയിൽ മൊയ്തീനുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍. കരുവന്നൂരിൽ നിന്ന് തൃശൂർ കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം.‘പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. ഇരുവഞ്ഞിപ്പുഴ അറബിക്കടലിന്റെ സ്വന്തമാണെങ്കിൽ വിയ്യൂർ ജയിൽ എ.സി.മൊയ്തീൻ നിങ്ങൾക്ക് സ്വന്തമാണ്. പിണറായി വിജയൻ ആർക്കും വേണ്ടാത്ത ചരക്കാണ്. ആരാണ് നിങ്ങൾക്ക് ഭീഷണി. ആരാണ് നിങ്ങളുടെ പുറകെ വരുന്നത്. ഒരു പട്ടിയും വരുന്നില്ല. സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ജനങ്ങളുടെ പണം ചെലവഴിക്കേണ്ട. ലാവലിന്‍ കേസ് 37 തവണ സുപ്രീംകോടതിയില്‍ മാറ്റിവെച്ചു.

 

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത്രയും തവണ ഒരു കേസ് മാറ്റിവെച്ചിട്ടുണ്ടോ? ആ കേസെടുത്താല്‍ പിണറായി വിജയന്‍ ഇരുമ്പഴിക്കുള്ളിലേക്ക് പോകുമെന്ന് സുനിശ്ചിതമാണ്. ബിജെപി ഒരു ഭാഗത്ത് പിണറായി വിജയനെ സംരക്ഷിക്കുന്നു. മറുഭാഗത്ത് ബിജെപി നേതാക്കളുടെ കൊള്ളയ്ക്ക് ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. വേണ്ടി വന്നാൽ വിമോചന നടത്താനുള്ള യൗവ്വനം കോൺഗ്രസിനുണ്ട്’’.– സുധാകരൻ പറഞ്ഞു.കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണനെതിരെ നടപടികൾ കടുപ്പിക്കാൻ ഇഡി.ഒരിക്കൽകൂടി കണ്ണന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ട് നോട്ടീസ് നൽകാനാണ് തീരുമാനം. നിസഹകരണം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് ഇഡി നീങ്ങിയേക്കും.സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് കേസിലെ ഒന്നാംപ്രതി സതീഷ്കുമാർ നടത്തിയ കള്ളപ്പണയിടപാടുകളുടെ ബുദ്ധികേന്ദ്രം കണ്ണനാണെന്ന നിഗമനത്തിലാണ് ഇഡി.

സതീഷിന് ഇതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയതിന് പുറമെ ഓരോ ഇടപാടുകൾക്കും കണ്ണൻ കൃത്യമായി കമ്മിഷൻ കൈപ്പറ്റിയത് സംബന്ധിച്ച വിവരങ്ങളും ഇഡിക്ക് ലഭിച്ചു. തൃശൂർ സർവീസ് സഹകരണ ബാങ്ക് വഴി സതീഷ്കുമാർ നടത്തിയ ഇടപാടുകളും പ്രസിഡന്റായ കണ്ണന്റെ അറിവോടെയാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഇതിനിടെ കേസിൽ അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു.

 

ചോദ്യംചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കും.അതേസമയം തനിക്ക് നല്ല ആരോഗ്യമുണ്ടെന്നും യാതൊരു പ്രശ്‌നവുമില്ലെന്നും ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് ഇറങ്ങിയ കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ചോദ്യംചെയ്യല്‍ പൂര്‍ത്തികരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും എപ്പോള്‍ വിളിച്ചാലും വരണ്ടേയെന്നും അദ്ദേഹം ചോദിച്ചു.സതീഷ്‌കുമാറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യത്തോട്, അത്തരം വിവരങ്ങള്‍ താന്‍ പങ്കുവെക്കാനില്ലെന്നായിരുന്നു പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends