ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയ സാധ്യമമാത്രം ലക്ഷ്യം....സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി എൽഡിഎഫ്...ഇത്തവണ മന്ത്രിമാർ അടക്കമുള്ളവരെ കളത്തിലിറക്കാനാണ് സിപിഎം ആലോചന.... യുവാക്കളേയും ഇവർക്കൊപ്പം രംഗത്തിറക്കിയേക്കും....

ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയ സാധ്യമമാത്രം ലക്ഷ്യം വെച്ച് സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി എൽഡിഎഫ്. ഇത്തവണ മന്ത്രിമാർ അടക്കമുള്ളവരെ കളത്തിലിറക്കാനാണ് സിപിഎം ആലോചന. മുതിർന്ന നേതാക്കളായ തോമസ് ഐസക്, എളമരം കരീം, എ വിജയരാഘവൻ, പികെ ശ്രീമതി, കെകെ ശൈലജ കൂടാതെ മന്ത്രി കെഎം രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. യുവാക്കളേയും ഇവർക്കൊപ്പം രംഗത്തിറക്കിയേക്കും.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ എംഎ ആരിഫിലൂടെ ആലപ്പുഴ മാത്രമായിരുന്നു എൽഡിഎഫിന് ലഭിച്ചത്. ഇത്തവണയും ആരിഫ് തന്നെയാകും ഇവിടെ മത്സരിക്കുക. കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് കോട്ടയത്ത് വിജയിച്ച തോമസ് ചാഴിക്കാടൻ മുന്നണി മാറിയതോടെ എൽഡിഎഫിലാണ്.
അദ്ദേഹത്തിന് തന്നെയായിരിക്കും വീണ്ടും സീറ്റ്. കേരള കോൺഗ്രസ് എമ്മിൽ നിന്നും ജോസ് കെ മാണി മത്സരിക്കണമെന്ന ആഗ്രഹം സിപിഎം പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്നും പിജെ ജോസഫ് മത്സരിച്ചാൽ ഒരുപക്ഷേ ജോസ് കെ മാണി തന്നെ കോട്ടയത്ത് ഇറങ്ങിയേക്കും.പുതുപ്പള്ളിയിൽ മൂന്നാമതും പരാജയം രുചിച്ച ജെയ്ക്ക് സി തോമസിനെ ചാലക്കുടിയിൽ നേതൃത്വം പരിഗണിക്കുന്നുണ്ട്. മുൻ മന്ത്രി സി രവീന്ദ്രനാഥിനും ഇവിടെ സാധ്യത ഏറെയാണ്. ആലത്തൂരിൽ എ വിജയരാഘവനാണ് സാധ്യത കൂടുതൽ. മന്ത്രി രാധാകൃഷ്ണനേയും ഇവിടെ നിന്ന് പരിഗണിക്കുന്നുണ്ട്.പാലക്കാട് മണ്ഡലത്തിൽ നിന്നും സിപിഎമ്മിന്റെ തീപ്പൊരി നേതാവ് എം സ്വരാജിനെ പരിഗണിക്കാൻ സാധ്യതയുണ്ട്.എറണാകുളം മണ്ഡലത്തിൽ തോമസ് ഐസക്കിനാണ് സാധ്യത. പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്.
ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജിനാണ് സാധ്യത കൂടുതൽ. ആറ്റിങ്ങലിൽ നിലവിലെ രാജ്യസഭ എംപിയായ എഎ റഹീം, കൊല്ലത്ത് മുകേഷ് എംഎൽഎ എന്നിവരെയാണ് പരിഗണിക്കുന്നത്.ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനകീയ മുഖമായ കെകെ ശൈലജയെ കണ്ണൂരിൽ നിന്നായിരിക്കും സിപിഎം മത്സരിപ്പിച്ചേക്കുക. നിലവിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഇവിടെ നിന്നുള്ള എംപി. എന്നാൽ ഇത്തവണ അദ്ദേഹം വീണ്ടും ഇറങ്ങാനുള്ള സാധ്യത കുറവാണ്. ശൈലജ ഇറങ്ങിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഎം കരുതുന്നുണ്ട്. കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്ണനെ പരിഗണിച്ചേക്കും. മലപ്പുറത്ത് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വിപി സാനു വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയിൽ കെടി ജലീലീനാണ് സാധ്യത.ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആറ് മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേഗം കൂട്ടി ബിജെപി. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, കാസർഗോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇവിടങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്.ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് തന്നെയാണ് സാധ്യത കൂടുതൽ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയായിരുന്നു മണ്ഡലത്തിൽ മത്സരിച്ചത്. ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്.ഇത്തവണ തുടക്കം മുതൽ തന്നെ സുരേഷ് ഗോപിയുടെ പേരാണ് മണ്ഡലത്തിൽ ചർച്ചയായത്. തുടർച്ചയായി പരാജയം രുചിച്ചിട്ടും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സുരേഷ് ഗോപി സജീവമാക്കിയിരുന്നു. മാത്രമല്ല, പാർട്ടി സർവ്വേകളും മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ ജനപ്രീതി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രവർത്തനം നടത്തിയാൽ സുരേഷ് ഗോപിയിലൂടെ മണ്ഡലം കൂടെ പോരുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം.
https://www.facebook.com/Malayalivartha

























