Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രണ്ടായാലും പേടിക്കണം... ലോകകപ്പില്‍ ഏറ്റുമുട്ടിയ എല്ലാ ടീമുകളേയും തകര്‍ത്ത ഇന്ത്യ ഒന്നാം സ്ഥാനത്ത്; ഇനി ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല, സെമിയില്‍ എതിരാളികളാകുക പാകിസ്ഥാനോ ന്യൂസിലന്‍ഡോ; സാധ്യതകള്‍ ഇങ്ങനെ

06 NOVEMBER 2023 09:08 AM IST
മലയാളി വാര്‍ത്ത

ഇനി വരുന്നത് സെമിയിലേക്ക് ഏത്താനുള്ള പോരാട്ടമാണ്. വമ്പന്‍ ടീമുകള്‍ സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികളായി എത്തുമെന്ന് ഉറപ്പ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് കശക്കിയെറിഞ്ഞതോടെ തുടര്‍ച്ചയായ എട്ടാം ജയവും 16 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാല്‍ പോലും ഇനി 12 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കോ 10 പോയന്റുള്ള മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കോ ഇന്ത്യയെ മറികടക്കാനാവില്ല. അഫ്ഗാനിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അവസാന ലീഗ് മത്സരം.

ഇതില്‍ ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് പരമാവധി 14 പോയന്റേ നേടാനാവു. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ 12ന് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഇതിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 10 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് ഇനി രണ്ട് കളികളുണ്ട്. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍. ഇതില്‍ രണ്ടിലും ജയിച്ചാലും പരമാവധി 14 പോയന്റേ അവര്‍ക്കും നേടാനാവു.

ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകും എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ 15ന് മുംബൈയിലാണ് ആദ്യ സെമി. നിലവിലെ സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍.

ഈ മത്സരം ജയിച്ചാല്‍ ന്യൂസിലന്‍ഡ് നാലാം സ്ഥാനക്കാരായി സെമിയിലെത്തും. സെമിയില്‍ മുംബൈയില്‍ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലന്‍ഡ് എത്തുകയും ചെയ്യും. ഇംഗ്ലണ്ടാണ് അവസാന മത്സരത്തില്‍ പാകിസ്ഥാന്റെ എതിരാളികള്‍. ഇംഗ്ലണ്ടിനെതിരെ വെറും ജയം കൊണ്ട് പാകിസ്ഥാന് സെമിയിലെത്താനാവില്ല. റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടെന്നതിനാല്‍ ഇംഗ്ലണ്ടിനെതിരെ മികച്ച മാര്‍ജിനിലുള്ള ജത്തിനൊപ്പം ശ്രീലങ്കയോട് ന്യൂസിലന്‍ഡ് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ-പാക് സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങും.

അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ സെമി എതിരാളികളാവാന്‍ സാധ്യതയുളള മറ്റൊരു ടീം. എന്നാല്‍ അഫ്ഗാന് അവസാന രണ്ട് മത്സരങ്ങളില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയുമാണ് നേരിടേണ്ടത്. ഈ മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ നാലാം സ്ഥാനക്കാരായി അഫ്ഗാനും സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയ ബംഗ്ലദേശിനെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കും 12 പോയന്റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും നാലാം സ്ഥാനക്കാരെ നിശ്ചയിക്കുക.

ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ ആധിപത്യം ലോകത്തിന് കാണിച്ചുകൊടുത്തു. ദക്ഷിണാഫ്രിക്കയെ തകര്‍ത്തോടെ ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലി (101), ശ്രേയസ് അയ്യര്‍ (77) എന്നിവരുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് നേടി. തന്റെ 35-ാം ജന്മദിനത്തിലാണ് കോലി സെഞ്ചുറി നേടിയത്. മാത്രമല്ല, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സാക്ഷാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം എത്താനും കോലിക്കായി.

പിന്നാലെ കോലിയെ അഭിനന്ദിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുയാണ് കോലി. കോലിയുടെ വാക്കുകള്‍... ''സച്ചിന്റെ സന്ദേശം വലിയ ബഹുമതിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ ആരാധിക്കുന്ന ഒരാളുടെ റെക്കോര്‍ഡ് മറികടക്കുകയെന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം സ്പെഷ്യലാണ്. വൈകാരിക നിമിഷമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ എവിടെ നിന്നാണ് വരുന്നതന്ന് എനിക്ക് കൃത്യമായി അറിയാം. സച്ചിനെ ടിവിയില്‍ കണ്ടാണ് വളരുന്നത്. അദ്ദേഹത്തില്‍ നിന്ന് അഭിനന്ദന സന്ദേശം ലഭിക്കുമ്പോള്‍ അതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.'' സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ച് കോലി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (22 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (42 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (53 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends