നവകേരളത്തെ വാര്‍ത്തെടുക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഈ വേദികള്‍ നല്‍കുന്ന ഉള്‍ക്കാഴ്ച ഊര്‍ജ്ജം പകരും....കേരളീയത്തിന്റെ ഭാ?ഗമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ സ്റ്റാളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

ഇനിയും കാണാത്തവര്‍ 'കേരളീയ'ത്തിലെ പ്രദര്‍ശനവേദികള്‍ സന്ദര്‍ശിക്കണം. കേരളത്തിന്റെ മഹോത്സവമായ 'കേരളീയ'ത്തിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പും കെ-ഡിസ്‌കും ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റും കോളേജിയേറ്റ് എഡ്യൂക്കേഷനും ഒരുക്കിയ വിവിധ സ്റ്റാളുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
കൂടാതെ അയ്യങ്കാളി ഹാളില്‍ വനിതാവികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ കേരളത്തില്‍ സ്ത്രീമുന്നേറ്റങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും സന്ദര്‍ശിച്ചു. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ സാംസ്‌കാരികത്തനിമയെയും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ഈ വേദികള്‍ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു. ഇനിയും കാണാത്തവര്‍ 'കേരളീയ'ത്തിലെ ഈ പ്രദര്‍ശനവേദികള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha