സംസ്ഥാനാന്തര പാതയായ വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ഗതാഗത നിരോധനം... ഇന്നു മുതല്‍ ഈ മാസം 20 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചത്

സംസ്ഥാനാന്തര പാതയായ വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ഗതാഗത നിരോധനം... ഇന്നു മുതല്‍ ഈ മാസം 20 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചത്.
ആനമല റോഡിലെ അമ്പലപ്പാറയില്‍ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനര്‍ നിര്‍മാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ വനംവകുപ്പ് ചെക്‌പോസ്റ്റിലും തമിഴ്‌നാട് ഭാഗത്തു നിന്നു മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്‌പോസ്റ്റിലും തടയും.
ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാം. റോഡു പുനര്‍ നിര്‍മാണം നടക്കുന്നതിന്റെ ഇരുവശത്തുമായി അടിയന്തര ആവശ്യത്തിന് ആംബുലന്‍സ് സേവനം ക്രമീകരിക്കും.
കനത്ത മഴയില്‍ അമ്പലപ്പാറയ്ക്കു സമീപം കഴിഞ്ഞ മാസം 14 ന് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് 10 മീറ്റര്‍ ഉയരത്തിലാണ് റോഡു തകര്‍ന്നത്. തുടര്‍ന്നു റോഡ് പുതുക്കി നിര്‍മിക്കുന്നതിനു വലിയ വാഹനങ്ങള്‍ക്കും ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്കും (ലോറി, ബസുകള്‍) നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























