തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ വനിതാ ഡോക്ടര്‍ക്കും മകള്‍ക്കും പരുക്ക്.... നിയന്ത്രണം വിട്ട കാര്‍ മിനി ക്രെയിനിലിടിച്ചാണ് അപകടം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ വനിതാ ഡോക്ടര്‍ക്കും മകള്‍ക്കും പരുക്ക്. വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകള്‍ ഷാരോണ്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാര്‍ മിനി ക്രെയിനിലിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയില്‍ വെഞ്ഞാറമൂട് ഫെഡറല്‍ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























