'മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു...'മന്ത്രി ആര്‍. ബിന്ദു കണ്ണട വാങ്ങിയതിനു ചെലവാക്കിയ 30,500 രൂപ അനുവദിച്ച് പൊതുഭരണവകുപ്പ്...പ്രതിസന്ധിയിലായിരിക്കെയാണ് ഇത്രയും തുക കണ്ണടയ്ക്ക് അനുവദിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച...

മന്ത്രി ആര്‍. ബിന്ദു കണ്ണട വാങ്ങിയതിനു ചെലവാക്കിയ 30,500 രൂപ അനുവദിച്ച് പൊതുഭരണവകുപ്പ്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് ഇത്രയും തുക കണ്ണടയ്ക്ക് അനുവദിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ട്. ഡോക്ടറുടെ ഉപദേശമനുസരിച്ചാണ് മന്ത്രി കണ്ണട വാങ്ങിയതെന്നും റീ-ഇംപേഴ്സ്മെന്റ് എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളതെന്നുമാണ് ഔദ്യോഗിക വിശദീകരണം.പ്രതിപക്ഷ എം.എല്‍.എ.മാര്‍ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ് വാങ്ങാറുണ്ടെന്നിരിക്കെ, മന്ത്രി കണ്ണട വാങ്ങിയത് ചര്‍ച്ചയാക്കുന്നത് ദുരുദ്ദേശ്യത്തോടെയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പ്രതികരിക്കാന്‍ മന്ത്രി ബിന്ദു തയ്യാറായില്ല. സ്പീക്കറായിരിക്കെ പി. ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങാന്‍ 49,900 രൂപ ചെലവഴിച്ചത് വിവാദമായിരുന്നു.ഇവിടെ ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി . കെ എസ്ഇ ബി യും . കെ എസ് ആർ ടി സി യും എല്ലാം നഷ്ടത്തിൽ.
ധന മന്ത്രിക്ക് മാധ്യമനകളെ കാണുമ്പൊൾ ആകെ കൂടെ പറയാൻ ഉള്ളത് ഖജനാവ് കാലി എന്ന് മാത്രമാണ് . എന്നാൽ ധൂർത്ത നടത്താൻ പണം നോക്കുമ്പോൾ ഖജനാവ് ഫുൾ. അതിപ്പോൾ ഇവിടുത്തെ ജനങ്ങളെ കുത്തിന് പിടിച്ചാണെന്നലും ഞങ്ങൾ നടത്തും എന്നുള്ള മട്ടാണ്. ഇപ്പോഴിതാ അതിന്റെ മറ്റൊരു ഉദാഹരണം കൂടെ പുറം ലോകം അറിഞ്ഞിരിക്കുകയാണ്.ഒന്നാം പിണറായി സർക്കാരിലെ പോലെ രണ്ടാം പിണറായി സർക്കാരിലും കണ്ണട വാങ്ങൽ വിവാദം.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കണ്ണട വിവാദത്തിൽ പെട്ടത് സ്പീക്കർ പി ശ്രീരാമകൃഷ്ണനും, ആരോഗ്യമന്ത്രി കെ കെ ശൈലജയും ആയിരുന്നുവെങ്കിൽ, ഈ വട്ടം അത് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദുവാണ്. മന്ത്രിക്ക് കണ്ണട വാങ്ങാൻ പൊതു ഖജനാവിൽ നിന്ന് ചെലവായത് 30,500 രൂപ.
ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ആർ ബിന്ദുവിന് 30,500 രൂപ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. തലസ്ഥാനത്തെ കണ്ണടക്കടയിൽ നിന്ന് വാങ്ങിയ കണ്ണടയുടെ വിലയായ 30,500 രൂപ മന്ത്രിയുടെ അപേക്ഷ പ്രകാരം അനുവദിക്കുന്നതായി അറിയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്.മൂന്നാം തീയതിയാണ് മന്ത്രിക്ക് തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ‘ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023-ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു’ -ഇങ്ങനെയാണ് ഉത്തരവിലെ വാചകം. സർക്കാർ കടക്കെണിയിൽ ഞെരുങ്ങുന്നതിനിടെയാണ് മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ വൻ തുക അനുവദിക്കുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും കണ്ണട വാങ്ങിയതിന്റെ പേരിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 49,900 രൂപയ്‌ക്കും ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 28,000 രൂപയ്‌ക്കും കണ്ണട വാങ്ങിയത് വിവാദമായിരുന്നു.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധനവകുപ്പ് ആവർത്തിക്കുമ്പോഴാണ്, മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ 30,500 രൂപ അനുവദിച്ചത്.മൂന്നാം തീയതിയാണ് മന്ത്രിക്കു തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. ഏപ്രിൽ 28 ന് തിരുവനന്തപുരം ലെൻസ് & ഫ്രെയിംസിൽ നിന്നാണ് ബിന്ദു കണ്ണട വാങ്ങിയത്. അന്ന് തന്നെ കണ്ണട വാങ്ങിയതിന് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ബിന്ദുവിന്റെ കണ്ണട ചെലവും കുരുങ്ങി. മാസങ്ങളായിട്ട് കണ്ണടക്ക് ചെലവായ തുക കിട്ടാതായതോടെ ബിന്ദു പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. പണം അടിയന്തിരമായി അനുവദിക്കാൻ മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പൊതു ഭരണ അക്കൗണ്ട് സിൽ നിന്ന് ഇന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.
https://www.facebook.com/Malayalivartha

























