ഗണേശനെ പിണറായി പുറംകാൽ കൊണ്ട് തൊഴിച്ചു: ആന്റണി രാജുവിന്റെ ടൈം!സ്ഥാപനം പൂട്ടിയാലും മന്ത്രി!

ആന്റണി രാജുവിനെ ഗതാഗതമന്ത്രി സ്ഥാനത്ത് നിന്ന് നീക്കില്ല. ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമെന്ന് മനസിലാക്കുന്നു. സോളാർ വിവാദത്തിന്റെ ചുവട് പിടിച്ച് ഗണേശനെ ഒഴിവാക്കുമെങ്കിലും ആന്റണി രാജുവിനോടുള്ള അമിത താല്പര്യമാണ് ഗണേശന ഒഴിവാക്കാനുള്ള കാരണം. ഗണേശനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നൽകിയ കത്തിന് സി പി എം ഒരു വിലയും കൽപ്പിക്കുന്നില്ല. ഇതിനിടെ ആന്റണി രാജു വിഭാവനം ചെയ്യുന്ന മാറ്റങ്ങൾ കെ എസ്. ആർ.റ്റി സി യിൽ നടപ്പിലാക്കി തുടങ്ങി. ശമ്പളം നൽകാൻ നിവ്യത്തിയില്ലാത്ത കെ എസ് ആർ റ്റി.സിയിൽ നാല് ഉന്നത ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു.
കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. മൂന്ന് പേരെ സോണൽ ജനറൽ മാനേജർമാർ ആയും, ഒരാളെ ഹെഡ് കോട്ടേർഴ്സിലേക്കുമാണ് നിയമിക്കുക. ഇതിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയിലെ നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ തസ്തികകള്‍ ഒഴിവാക്കി. കെ.എസ്.ആർ.ടി.സിയിൽ ഭരണ നിർവഹണത്തിന് വേണ്ടി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സര്‍ക്കാര്‍ നടപടി.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ പ്രധാന തസ്തികകളില്‍ പ്രൊഫഷണലുകളെ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കെഎസ്എസുകാരില്‍ നിന്ന് അഞ്ച് പേരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് വിട്ടുനല്‍കണമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ സര്‍ക്കാരിന് അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് കെഎഎസ് നിയമന പട്ടിക വന്നപ്പോള്‍ 104 പേരില്‍ നിന്ന് ഒരാളെ പോലും കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ധനവകുപ്പിനെതിരായ അതൃപ്തി ബിജു പ്രഭാകര്‍ പരസ്യമാക്കിയിരുന്നു.ഇതിനെ തുടർന്നാണ് നിയമനം.
രണ്ടാം പിണറായി സർക്കാർ അധികാരം ഒഴിയും മുമ്പ് കെ എസ് ആർ റ്റി സിയെ പൂട്ടിക്കുകയാണ് ലക്ഷ്യം. കെ.റ്റി.ഡി എഫ് സി കേസിൽ കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നിട്ടും സർക്കാരിനും കെ എസ് ആർ റ്റി സിക്കും കുലുക്കമില്ല.. കെ എസ് ആർ റ്റി സി യുടെ തകർച്ച പൂർണമായ പശ്ചാത്തലത്തിലാണ് സി പി എം ഇടപെടൽ.എത്രയും വേഗം കെഎസ് ആർ റ്റി സി പൂട്ടി സ്ഥലം വിടാനാണ് സർക്കാരിന്റെ തീരു മാനം. സ്ഥാപനത്തിൻെറ മേധാവിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകറിൻ്റെ അടിമയെ പോലെയാണ് മന്ത്രി പെരുമാറുന്നത്. ആന്റണി രാജുവിനെ മാറ്റണമെന്ന് ആനത്തലവട്ടം ആനന്ദൻ ജീവിച്ചിരുന്ന കാലത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. തയ്യാറായില്ലെങ്കിൽ മന്ത്രിക്കെതിരെ നിലപാട് കടുപ്പിക്കാൻ സി ഐ ടി യു തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. അതാണ് പിണറായിയും ആന്റണി രാജുവും തമ്മിലുള്ള ബന്ധം.
മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി സിഐടിയു രംഗത്തെത്തിയിട്ടുണ്ട് . വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.ബാലനാണ് ഇത്തരത്തിൽ വിമർശിച്ചത്. കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെയുള്ളവർ വിമർശിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
മന്ത്രി ആൻ്റണി രാജുവിനെതിരെ എ.കെ ബാലൻ രംഗത്ത് എത്തിയെങ്കിലും ഒന്നും നടന്നില്ല.. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെട്ടും. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എകെ ബാലൻ പറഞ്ഞു. ജീവനക്കാരെ സി.ഐ. ടി യു വിനും സർക്കാരിനും എതിരാക്കുകയെന്നത് മാനേജ്മെൻ്റിൻ്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആൻറണി രാജു ന്യായീകരിച്ചതോടെയാണ് സിഐടിയുവിൻറെ പ്രതിഷേധവും പ്രതികരണവും ഉണ്ടാവും. മാനേജ്മെൻറ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കലാവരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു.സിഎംഡിയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. അതേസമയം ഉത്തരവിറക്കിയത് മാനേജ്മെൻറാണെന്നും, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ആൻറണി രാജു പിണറായിയുടെ വിശ്വസ്തനാണ്. പിണറായി പറയുന്നത് മാത്രം താൻ കേട്ടാൽ മതിയെന്നാണ് രാജു കരുതുന്നത്. സി പി എം നേതാക്കളെയൊന്നും അദ്ദേഹം തരിമ്പും ഗൗനിക്കാറില്ല. കെ എസ് ആർ റ്റി സിയുടെ കാര്യത്തിൽ ഗവൺമെൻറ് സെക്രട്ടറി പറയുന്നത് മാത്രമാണ് മന്ത്രി അനുസരിക്കാറുള്ളത്. അടുത്ത കാലത്ത് ബിജു പ്രഭാകറിന് വേണ്ടി കെ.റ്റി. ഡി. എഫ്. സി. എം.ഡി ബി. അശോകിനെ സർക്കാർ മാറ്റിയിരുന്നു. അശോക് ബോൾഡായി കാര്യങ്ങൾ തീരുമാനിക്കുന്നയാളാണ്. അശോകിന് മന്ത്രിമാരെ ഭയമില്ല.
കെ എസ് ആർ റ്റി സി ആൻറണി രാജുവിനും മതിയായി. തൻ്റെ തലയിൽ പിണറായി കുരിശു വച്ചു എന്ന തോന്നലാണ് ആൻറണി രാജുവിനുള്ളത്. ഗതാഗത മന്ത്രിയെന്ന നിലയിൽ താൻ സമ്പൂർണ പരാജയമാണെന്നാണ് നാട്ടുകാർ പറയുന്നതെന്ന് മന്ത്രി രാജു എല്ലാവരോടും പറയുന്നുണ്ട്. രാജുവിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൊക്കെ കെ എസ് ആർറ്റിസി ജീവനക്കാർ കള്ള പേരിൽ നുഴഞ്ഞു കയറി തെറി പറയുന്നു. കെ എസ് ആർറ്റിസിയുടെ പുതിയ സ്വിഫ്റ്റ് കമ്പനി സി പി എമ്മിൻ്റെ കറവപശുവാണെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. ധനമന്ത്രി കെ എസ് ആർ റ്റി സിയോട് കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ വൻ പ്രതിഷേധമാണ് മന്ത്രി രാജുവിനുള്ളത്. എന്നാൽ കെ എസ് ആർ റ്റി സി ഇല്ലാതായാൽ താൻ എന്തു ചെയ്യും എന്ന ചിന്തയാണ് ആന്റണി രാജുവിന് ഉള്ളത്. കെ എസ് ആർ റ്റി സി ക്ക് എന്തു സംഭവിച്ചാലും തന്റെ മന്ത്രിസ്ഥാനം നിലനിർത്താൻ മാത്രം അദ്ദേഹം ആഗ്രഹിക്കുന്നു.
കെ എസ് ആർറ്റിസിയെ രക്ഷിക്കാൻ ഗണേശ് കുമാറിനെ വിളിക്കൂ എന്ന ഹാഷ് ടാഗ് കാമ്പയിൻ വ്യാപകമാവുകയാണ്. രാജുവിനെ പിണക്കാൻ പിണറായി തയ്യാറല്ല എന്ന് ഗണേശന് അറിയാം .കെ എ സ് ആർറ്റിസി സ്വിഫ്റ്റിൽ കോടികളുടെ പർച്ചേസാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിൽ നിന്ന് കോടികൾ മറിയുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. .ഗണേശ് കുമാർ വന്നാൽ ഇത്രയും സ്വാതന്ത്ര്യത്തോടെ കച്ചവടം പറ്റില്ല. അതിനാൽ ആൻറണി രാജുവിനെ പ്രീണിപ്പിച്ചേ മതിയാകൂ.
ആൻറണി രാജു തുടർന്നാലും ഇല്ലെങ്കിലും ആന വണ്ടിയെ സർക്കാർ തൊഴുത്തിൽ കെട്ടും. സർക്കാരിനെതിരെ ജീവനക്കാർ സമരം ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.റ്റി.സിയെ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കെ എസ് ആർ റ്റി സി യുടെ നടത്തിപ്പ് ചുമതലയിൽ നിന്ന് പിൻവാങ്ങുക എന്ന തീരുമാനമാണ് സർക്കാർ എടുക്കാൻ പോകുന്നത്.നരേന്ദ്ര മോദിയുടെ മാതൃകയാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്നത്.. നഷ്ടത്തിലോടുന്ന കെ.എസ്.ആർറ്റിസിയെ ബി.എസ്.എൻ എൽ മാതൃകയിൽ ഉടച്ചുവാർക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നഷ്ടത്തിലോടുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്.
കെ എസ് ആർ റ്റിസി സർക്കാരിൻ്റെ നൂറു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണെന്നും അവിടെ ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിനില്ലെന്നും മന്ത്രി ആൻറണി രാജു തുറന്നു പറഞ്ഞിട്ടുണ്ട്.. ശമ്പളം നൽകേണ്ടത് മാനേജ്മെൻറാണെന്നാണ് മന്ത്രിയുടെ നിലപാട്. ഇതിനിടയിൽ ഒന്നേകാൽ കോടി മുടക്കി ബസ് കഴുകൽ യന്ത്രം വാങ്ങാൻ മാനേജ്മെൻറ് തീരുമാനിച്ചു.ഇത് കമ്മീഷൻ അടിക്കാനാണെന്നാണ് ജീവനക്കാർ പറയുന്നത്.
സ്വിഫ്റ്റ് എന്ന കമ്പനി സർക്കാർ തുടങ്ങിയത് കെ എസ് ആർ റ്റി സിയുടെ ബാധ്യതയിൽ നിന്നും ഒഴിവാകാൻ വേണ്ടിയാണ്. കമ്പനിക്കുള്ള ബാധ്യത സർക്കരിൻെറതായി മാറുമെന്ന വിദഗ്ധോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. കെ എസ് ആർ റ്റി സിയില്ലെങ്കിലും മുന്നോട്ടു പോകാമെന്ന അവസ്ഥയിലാണ് സർക്കാർ. സർവീസ് മേഖലയിൽ നിന്ന് സർക്കാരുകൾ പിൻമാറി കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് കമ്പനിയിൽ ശുദ്ധികലശത്തിന് സർക്കാർ ഒരുങ്ങുന്നത്. ഇതിന് കെഎസ് ആർറ്റിസി മാനേജ്മെൻറിൻ്റെ പൂർണ പിന്തുണയുണ്ട്.
ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഒരു മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പലവട്ടം വ്യക്തമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും ഗതാഗതമന്ത്രി ആവർത്തിക്കുന്നു.
ജീവനക്കാരുടെ ശമ്പളത്തിനുള്ള സഹായം നിർത്തലാക്കാനാണ് സർക്കാർ ആദ്യം ആലോചിക്കുന്നത്. ധനമന്ത്രി ഇക്കാര്യം ഗതാഗത മന്ത്രിയെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അറിയിച്ചിട്ടുണ്ട്. ധനമന്ത്രിക്ക് താത്പര്യമില്ലെങ്കിൽ തനിക്ക് പണ്ടേ താത്പര്യമില്ലെന്നാണ് ആൻറണി രാജുവിൻ്റെ നിലപാട്.
എന്നാൽ മുൻ ധനമന്ത്രിമാർ ഇങ്ങനെയായിരുന്നില്ല. കെ എം മാണിയും
തോമസ് ഐസക്കും അനുഭാവപൂർവമായാണ് പെരുമാറിയത്. ഗതാഗത മന്ത്രിമാരും കെ എസ് ആർ റ്റിസിയോട് അനുഭാവമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്.എന്നാൽ സ്ഥിതി മാറി.
കേന്ദ്രസർക്കാർ 1960 കളിലും എഴുപതുകളിലും ഗണ്യമായ നിക്ഷേപം പൊതുമേഖലയിൽ ആർ.ടി.സികൾക്കായി നീക്കിവച്ചിരുന്നു. പിന്നീട് ആർ.ടി.സികൾക്ക് നൽകിയ സഹായം കേന്ദ്രം കുറച്ചു. ഇത് ട്രാൻസ്‌പോർട്ട് വ്യവസായത്തെ തകർത്തു.
തമിഴ്‌നാട്, കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അൻപതു ശതമാനത്തിൽ അധികം ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് പൊതുമേഖലയിലാണ്. കേരളത്തിൽ 70 ശതമാനത്തിൽ അധികം ട്രാൻസ്‌പോർട്ട് ഗതാഗതം സ്വകാര്യമേഖലയിലാണുള്ളത്.
ഏറ്റവും താണ നിലവാരത്തിലുളള ഉത്‌പാദനക്ഷമതയുള്ള ജീവനക്കാരാണ് കേരളത്തിലെ ആർറ്റിസിയിലുള്ളത്. ഇവർക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ നേതാക്കൾ പൊതു ഗതാഗത സംവിധാനത്തെ സ്വകാര്യവത്കരിക്കാൻ കൂട്ടുനിന്നു. റൂട്ടുകൾ സ്വകാര്യവത്കരിക്കാൻ കേളത്തിൽ കോടികളാണ് മറിഞ്ഞത്.ആർ.ബാലക്യഷ്ണപിള്ളയെ പോലുള്ള ഗതാഗത മന്ത്രിമാർക്ക് സ്വന്തം സ്വകാര്യബസുകളുണ്ടെന്ന ആരോപണവും കേരളത്തിൽ ഉയർന്നിരുന്നു. ഗതാഗത മന്ത്രിക്ക് സ്വന്തം ബസ് സർവീസുള്ള ആദ്യ സംസ്ഥാനം കേരളമായിരിക്കാം. ബസിന്റെ ഉത്‌പാദന ക്ഷമതയിലുളള വൻകുറവാണ് മറ്റൊരു പ്രധാന പ്രശ്നം.
ഡീസൽ ഉപഭോഗത്തിലുളള തകർച്ച കെ എസ്.ആർറ്റിസിയുടെ പ്രതിസന്ധി വർധിപ്പിച്ചു. ഉത്‌പാദന ക്ഷമതാ തകർച്ച ഇന്ത്യൻ സ്റ്റേറ്റുകളിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ. ഇത് കൈകാര്യം ചെയ്യണമെങ്കിൽ ഉയർന്ന തലത്തിലുളള രാഷ്ട്രീയ ഇടപെടലുകളും പ്രതിജ്ഞാബദ്ധമായ ട്രേഡ് യൂണിയനുകളും അനിവാര്യമാണ്.
ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഒരു വർക്കിംഗ് ഗ്രൂപ്പിനെ ആസൂത്രണ കമ്മിഷൻ നിയോഗിച്ചിരുന്നു. പ്രധാന ആർ.ടി.സികളുടെ ഭൗതികമായ നേട്ടങ്ങൾ ഈ സമിതി വിലയിരുത്തി. ഏറ്റവും താഴ്ന്ന നിലവാരത്തിലുളള ഫ്‌ളീറ്റ് യൂട്ടിലൈസേഷൻ,ഏറ്റവും ഉയർന്ന ബസ് - സ്റ്റാഫ് അനുപാതം, ഏറ്റവും മോശമായ ഡീസൽ ഉപഭോഗം തുടങ്ങിയവയാണ് ഇ ശ്രീധരൻ കമ്മിറ്റി മുന്നോട്ടുവച്ച ന്യൂനതകൾ. ഇത്തരം കാര്യങ്ങളാണ് ആർ.ടി.സി.യെ നഷ്ടത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നത്.
ധനകാര്യ മാനേജ്‌മെന്റിന്റെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി ഒരു വൻപരാജയമാണ്. ആസ്തി ഇപ്പോഴും കൃത്യമായി രേഖപ്പെടുത്തുന്നില്ല. 420 ഏക്കർ സ്ഥലം കെ. എസ്.ആർ റ്റി സിയുടെ ഉടമസ്ഥതതയിലുണ്ടെന്നാണ് കണക്ക്. ഇതിന്റെ ആസ്തി വെറും 960 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏക്കർ കണക്കിന് വസ്തുവിൻ്റെ പിൻബലത്തിൽ
ലോകബാങ്കും ഫ്രഞ്ച് ഏജൻസിയും 2 ശതമാനം പലിശക്ക് കെ എസ് ആർ റ്റി സിക്ക് വായ്പ അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും കമ്പനി അത്തരം ഓഫറുകൾ സ്വീകരിച്ചില്ല. എന്നാൽ ഇതെല്ലാം അവഗണിച്ച് കേരള ട്രാൻസ്‌പോർട്ട് വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് 16 ശതമാനം പലിശയ്ക്കും പാലക്കാട് , എറണാകുളം ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും അമിത പലിശയ്ക്കു പണം വായ്പയായി സ്വീകരിക്കുകയാണ് കെ എസ് ആർ റ്റി സി ചെയ്തത്.
72 ദേശസാൽകൃത റൂട്ടുകളിൽ ഇപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നത് സ്വകാര്യബസുകളാണ്. കെ.എസ്.ആർ.ടി.സിയെക്കുറിച്ച് പ്രൊഫഷണൽ പഠനം നടക്കുന്നില്ല എന്നതാണ് സത്യം . . കാലഹരണപ്പെട്ട ബസുകൾ ഇപ്പോഴും കെ എസ് ആർ റ്റി സി കൊണ്ടു നടക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ ഷെഡ്യൂൾ റദ്ദാക്കുന്നു. കോടിക്കണക്കിന് രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുന്നു. പ്രൊഫഷണലായ മാനേജ്മെൻ്റ് ഇന്നും കമ്പനിക്ക് അജ്ഞാതമാണ്. ഇതെല്ലാമാണ് ആൻറണി രാജുവിനെ ബുദ്ധിമുട്ടിലാക്കുന്നത്. തൻ്റെ കാലത്ത് കെ എസ് ആർ റ്റി സി പൂട്ടി യതിൻെറ പഴി കേൾക്കാൻ രാജു തയ്യാറല്ല. അതിനാൽ ആദ്യം രാജു തൻ്റെ വകുപ്പ് മാറ്റാൻ കരുക്കൾ നീക്കി.. അത് സാധിക്കാതെ വന്നപ്പോൾ കെ എസ് ആർ റ്റി സിക്കെതിരെ പരസ്യമായി സംസാരിച്ചു.
ആൻറണി രാജുവാകട്ടെ മധുവിധു കഴിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ജീവിക്കുന്നത്.ഗണേശനാണെങ്കിൽ തനിക്ക് അവസരം തന്നില്ലെന്ന പ്രതിഷേധത്തിലും.ആൻറണി രാജുവിന് എതിരായ പരാതികൾ കാരണം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നാണ് എ.കെ.ജി. സെൻററുകാർ പറയുന്നത്.
https://www.facebook.com/Malayalivartha

























