Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ത്യയിലെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ ചുരുങ്ങുന്നു... എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 90 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കും... ഫിഷറീസ് സർവകലാശാലാ പഠനം...മാലിന്യമുൾപ്പെടെ തള്ളുന്നതിനാൽ രോഗങ്ങളും ബാധിക്കുന്നു...

06 NOVEMBER 2023 04:33 PM IST
മലയാളി വാര്‍ത്ത

മനുഷ്യന്റെ നിലനില്പിനായി ജീവജാലങ്ങൾ തന്നപ്പോൾ അതെങ്ങനെ നശിപ്പിച്ചു കൊണ്ട് ജീവിക്കാം എന്ന് ചിന്തിച്ചു തുടങ്ങി മനുഷ്യർ. അതിന്റെ പ്രത്യാഘാതം തന്നെയാണ് പലയിടത്തും സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. പ്രക്ത്യയിൽ സംഭവിക്കുന്ന പല മാറ്റങ്ങളും നാളെ വരാൻ പോകുന്ന വലിയ അപകടങ്ങളുടെ സൂചനയാണ്. ഇപ്പോഴിതാ കേരളത്തെ സംബന്ധിച്ച് മറ്റൊരു ദുരിതം കൂടെ കേരളത്തിൽ സംഭവിക്കുമോ എന്നുള്ള ഭയമാണ് ഇതിലൂടെ വരാൻ പോകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ ചുരുങ്ങുന്നത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 90 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ഫിഷറീസ് സർവകലാശാലാ (കുഫോസ്) പഠനം.33 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞു.

 

വിസ്തൃതി 43.5 ശതമാനവും. മദ്ധ്യകായലിൽ 37.74 ശതമാനം ഭാഗത്ത് ആഴം വെറും രണ്ട് മീറ്ററിൽ താഴെയാണ്. എക്കൽ അടിയുന്നതാണ് കാരണം. ജലസംഭരണ ശേഷി കുറഞ്ഞതോടെ വെള്ളക്കെട്ടും മിന്നൽപ്രളയവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. കക്കൂസ് മാലിന്യമുൾപ്പെടെ തള്ളുന്നതിനാൽ രോഗങ്ങളും ബാധിക്കുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ അതിനെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി. കളസസ്യങ്ങൾ മൂലം ഹൗസ് ബോട്ട് ഓടിക്കാനും പ്രയാസം. ജൈവവൈവിദ്ധ്യവും ഭീഷണിയിലാണ്.19.59 ശതമാനവും സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിനെയാണ് ഗുരുതരമായി ബാധിച്ചത്.ലോകത്തെ അഴിമുഖങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതലാണിവിടെ.

മുകളിലെ ഒരു മീറ്റർ അവശിഷ്ടപാളിയിൽ 3,005 ടൺ മാക്രോപ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ട്. സർവകലാശാലയിലെ സെന്റർ ഫോർ അക്വാട്ടിക് റിസർച്ച് മാനേജ്‌മെന്റ് ആൻഡ് കൺസർവേഷനിലെ പ്രൊഫസർ ഡോ.വി.എൻ.സഞ്ജീവന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് പഠനം നടത്തിയത്.വേമ്പനാടിനെ ‘ജീവനുള്ള കായൽ’ എന്നു വിളിക്കാറുണ്ട്. വേമ്പനാട്ടുകായലിലെ ആവാസവ്യവസ്ഥയിൽ മനുഷ്യർ അത്രയും സജീവമായതുകെ‍ാണ്ടാണ് ആ വിശേഷണം. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങൾ നേരിട്ടോ പരോക്ഷമായോ ആശ്രയിക്കുന്നതാണ് ആ ആവാസവ്യവസ്ഥ. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ മുഖവുമായ വേമ്പനാട്ടുകായൽ പക്ഷേ ഇപ്പോൾ ജീവവായു തേടുകയാണ്.

 

കടലും പശ്ചിമഘട്ട മലനിരകളും ഉൾപ്പെടുന്ന ജൈവശൃംഖലയിലെ പ്രധാനകണ്ണിയായ വേമ്പനാട്ടുകായലിനു സവിശേഷമായ ധർമമാണു പ്രകൃതി നൽകുന്നത്– അഞ്ചു നദികൾ എത്തിക്കുന്ന ജലം താൽക്കാലികമായി ശേഖരിച്ചു ക്രമേണ കടലിലേക്കു കൈമാറുക. ഉപ്പുവെള്ളം നിയന്ത്രിക്കുകയും സമീപമേഖലകളിൽ എക്കൽ നിക്ഷേപം നടത്തുകയും ചെയ്യുന്നത് ഈ കായലാണ്. കടലിലെ ചാകരയും കുട്ടനാട്ടിലെ നെല്ലറയും വേമ്പനാട്ടുകായലിനോടു കടപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഈ മാറ്റത്തിനു പ്രധാന കാരണം വന്നടിയുന്ന എക്കൽകൈയേറ്റങ്ങൾ,തെറ്റായ നിർമ്മാണങ്ങൾ,കാലം തെറ്റിയ കനത്ത മഴകള, കീടനാശിനി,പ്‌ളാസ്റ്റിക് മാലിന്യം, എന്നിവയൊക്കെയാണ്..രൂക്ഷമായ കയ്യേറ്റങ്ങളും പലവിധ നിർമാണങ്ങളുമെ‍ാക്കെയായി നാശത്തിലേക്കു നീങ്ങുകയാണ് ഈ കായൽ. ട

 

ൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം തള്ളിയും ശുചിമുറി മാലിന്യം, മാരക കീടനാശിനികൾ എന്നിവ ഒഴുക്കിയും വേമ്പനാടിനെ കൊന്നുതള്ളുകയാണു മനുഷ്യർ. ഇതിനെ‍ാപ്പം, കാലാവസ്ഥാ മാറ്റങ്ങൾകൂടിയാകുമ്പോൾ കായലിന്റെ പ്രധാന ഭാഗങ്ങൾ താമസിയാതെ ഓർമയായി മാറുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. 42 വർഷത്തിനിടെ വേമ്പനാട്ടുകായലിൽനിന്ന് അപ്രത്യക്ഷമായത് 60 ഇനം മത്സ്യങ്ങളാണെന്നത് ആഴമേറെയുള്ള ആശങ്കയാണ്. വേമ്പനാട്ടുകായലിനെക്കുറിച്ചുള്ള പുതിയ പഠനം കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടേതാണ് (കുഫോസ്). കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ, ഏകദേശം 3000 ടൺ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് ഈ പഠനത്തിലുള്ളത്. ജലസംഭരണശേഷി ഒരു നൂറ്റാണ്ടുകൊണ്ടു നാലിലെ‍ാന്നായി കുറഞ്ഞതിനാൽ കായലിന്റെ ജൈവപരമായ ഉൽപാദനക്ഷമത വീണ്ടെടുക്കാൻ ആഴവും വീതിയും കൂട്ടണമെന്നു റിപ്പോ‍ർട്ട് നിർദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (22 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (42 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (53 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends