റിസർച്ചിന് വേണ്ടി മാത്രമാണ് ന്യൂക്ലിയർ വികസിപ്പിക്കാനുള്ള അനുവാദം അമേരിക്ക ഇസ്രായേലിന് നൽകിയത്; അണുബോംബുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അംഗീകരിക്കാതെ ഇസ്രായേൽ

ഗാസയിൽ വലിയ രീതിയിൽ ഉള്ള ആക്രമണമാണ് ഇസ്രായേൽ തുടർന്ന് കൊണ്ടിരിക്കുന്നത്. അതിന്റെ കെടുതികളും മറ്റും ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം 'ഗാസയിൽ അണുബോംബ് പരീക്ഷിക്കാവുന്നതാണെന്ന പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി രംഗത്ത് വന്നത്. എന്നാൽ ആ പ്രസ്താവനയെ ഇസ്രായേൽ ഭരണകൂടം എതിർക്കുകയാണ് ഉണ്ടായത്. ഇസ്രായേൽ പ്രധാനമന്ത്രിയ്ക്ക് തലവേദനയായി മാറി മന്ത്രിയുടെ ആ വാക്കുകൾ.
ഇസ്രായേലിൽ അണുബോംബുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ സമ്മതിക്കുകയോ ലോകത്തോട് പറയുകയോ ചെയ്തിട്ടില്ല. 84കളിൽ ഇസ്രായേൽ ഫ്രാൻസിന്റെ സഹായത്തോടെയാണ് അണുബോംബ് പോലുള്ള സാധനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.
അതിനെ അമേരിക്ക പിന്തുണച്ചിരുന്നു. റിസർച്ചിന് വേണ്ടി മാത്രമാണ് ന്യൂക്ലിയർ വികസിപ്പിക്കാനുള്ള അനുവാദം അമേരിക്ക ഇസ്രായേലിന് കൊടുത്തത്. എന്തായാലും അണുബോംബുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അവർ അംഗീകരിക്കുന്നില്ല അത് ഉണ്ടോ ഇല്ലയോ എനും അവർ ലോകത്തോട് ഇതുവരെ വിളിച്ചു പറഞ്ഞിട്ടില്ല.
എന്തയാലും ആ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. വിവാദ പ്രസ്താവനയെ തുടർന്ന്ക്യാബിനെറ്റ് യോഗങ്ങളിൽ നിന്ന് മന്ത്രി ഏലിയാഹുവിനെ വിലക്കിയിരിക്കുകയാണ്. ഏലിയാഹുവിന്റെ പ്രസ്താവനയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു .
https://www.facebook.com/Malayalivartha

























