ഇസ്രയേലിലെ കിര്യത് ഷ്മോണ നഗരത്തിൽ രണ്ട് പ്രാവശ്യം റോക്കറ്റ് ആക്രമണം; 13 റോക്കറ്റുകളിൽ പകുതിയിലേറെയും നഗര പ്രദേശങ്ങളിൽ പതിച്ചു

ഹമാസിനെതിരെയുള്ള യുദ്ധം തുടരുന്നതിനിടയിൽ ഇന്നലെ ഇസ്രായേലിലും റോക്കറ്റ് ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി ഇസ്രയേലിലെ കിര്യത് ഷ്മോണ നഗരത്തിൽ രണ്ട് പ്രാവശ്യം റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. 13 റോക്കറ്റുകളിൽ പകുതിയിലേറെയും നഗര പ്രദേശങ്ങളിൽ ആക്രമണം നടത്തി. ഒരു ആക്രമണത്തിലും ആർക്കും പരിക്കില്ല എന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.ആദ്യത്തെ ആക്രമണം വൈകിട്ട് 7:12ന് ആണ് ഉണ്ടായത്.
അഞ്ച് റോക്കറ്റുകൾ സ്ഥലങ്ങളിൽ പതിക്കുകയായിരുന്നു. ഒരു റോക്കറ്റ് നഗരത്തിനുള്ളിലെ ഒരു വാഹനത്തിൽ പതിച്ചു . രാത്രി 9:25 ഓടെ രണ്ടാം പ്രാവശ്യം ഷെല്ലാക്രമണമുണ്ടായി. മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്, മൂന്ന് റോക്കറ്റുകൾ നഗരത്തിലെ ആൾ താമസമുള്ള കെട്ടിടങ്ങളിൽ പതിച്ചു . മൂന്ന് റോക്കറ്റുകൾ നഗരത്തിനുള്ളിൽ പതിച്ചു.
നിർമ്മാണങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി,” റോക്കറ്റ് ആക്രമണത്തിൽ വൈദ്യുതി ലൈനിനു കേടുപാടുകൾ സംഭവിച്ചു, അതിനാൽ നഗരത്തിന്റെ പകുതിയിലധികവും വൈദ്യുതി ബന്ധം നഷ്ടമായി.പകുതിയിലധികം ആളുകളും നഗരം വിട്ടുപോയി. ചില ആളുകൾ പ്രദേശത്ത് തുടരുകയാണ് , കൂടാതെ ബോംബ് ഷെൽട്ടറുകൾക്ക് സമീപം തങ്ങണമെന്നു ആവശ്യപ്പെടുന്നുമുണ്ട്.
https://www.facebook.com/Malayalivartha

























