പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര അമിത് ഷായുടെ ഔദാര്യം;ജയിലില്‍ പോകാതെ ഷായും ഭരണം പോകാതെ ഗാസയും കാക്കുമോ?,ബിജെപിയുടെ കണ്ണിലെ കരടായ നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ പിണറായിയും കുടുംബവും സുഖജീവിതം നയിക്കുന്നത് ചെറിയകാര്യമല്ല,മുഖ്യമന്ത്രിയെ കുടഞ്ഞ് ശക്തിധരന്‍

മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകാതെ കാക്കാന്‍ അമിത് ഷായും മുഖ്യമന്ത്രിക്ക് ഭരണം പോകാതെ കാക്കാന്‍ കുഞ്ഞാലിക്കുട്ടിമാരും ഗാസയും! എന്തൊരു വിരോധാഭാസം. ഇരട്ടച്ചങ്കന് അമിത് ഷായുടെ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പന അനുസരിക്കാതെ പറ്റില്ല. ബിജെപി യുടെ കണ്ണിലെ കരടായ ഒട്ടുമുക്കാലും നേതാക്കളും ജയിലില്‍ കിടന്നു ഉണ്ടതിന്നുമ്പോള്‍ ഈ മുഖ്യമന്ത്രിയും കുടുംബവും മാത്രം കോടതി വരാന്തപോലും കയറാതെ സുഖജീവിതം നയിക്കുന്നുവെന്നത് ചെറിയകാര്യമല്ല. രായാവിന്റെ പേരെങ്ങാനും നോര്‍ത്ത് ബ്ലോക്കില്‍ വിളിക്കുന്നത് കേട്ടാല്‍ അപ്പോള്‍ മുള്ളിപ്പോകുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. പിണറായി വിജയന്റെ മുഖ്യമന്ത്രി കേസേര ചിലരുടെ ഔദാര്യമാണെന്ന് വെട്ടിത്തുറന്ന് പറച്ചില്‍. പുറമേ കാണുന്ന ബില്‍ഡപ്പൊക്കെയേ ഉള്ളു ഉള്ളില്‍ ഭയന്നുവിറയ്ക്കുന്നുണ്ട്. ആ വിറയലിന്റെ കലിപ്പാണ് രായാവ് പുറത്ത് വന്ന് പ്രജകളോട് കാണിക്കുന്നത്. രായാവിന്റെ പുറംപൊളിയുന്നൊരു അടി ശക്തിധരന്‍ കൊടുത്തിട്ടുണ്ട്. രായാവിനെ സേഫാക്കി നിര്‍ത്തുന്നത് ആരൊക്കെയാണെന്നും മൂപ്പര് കൃത്യമായി പറഞ്ഞിട്ടുണ്ട്.
ജയിലില്‍ പോകാതെ
ഷായും; ഭരണം പോകാതെ
ഗാസയും കാക്കുമോ?
മുഖ്യമന്ത്രിയുടെ വഴിവിട്ട ബന്ധങ്ങളുടെ ബലത്തില്‍ ഇന്ത്യയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ചെന്നുപെട്ടപോലെ ജയിലില്‍ അടയ്ക്കപ്പെടാതെ കഴിയാനാകുന്നു എന്നത് കേരള മുഖ്യമന്ത്രിക്കും സംസ്ഥാനത്തിനും വലിയനേട്ടം തന്നെയാണ്. അമിത്ഷായുടെ ഈ ഔദാര്യത്തിന് കേരളം അദ്ദേഹത്തോടു എന്നും കടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് ആചാര്യനായ ഇ എം എസ് ഭൂഗോളത്തില്‍ ജനാധിപത്യ പ്രക്രിയയിലൂടെ പ്രഥമ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഖ്യാതി ചൂടിനില്‍ക്കുന്ന കേരളത്തിന്റെ ചെമ്പനീര്‍പൂവിന് ഏല്‍ക്കുന്ന മങ്ങല്‍ ഭൂമിയുള്ള കാലത്തോളം മായ്ക്കാനാകില്ലായിരുന്നു. അതിനും തര്‍ക്കുത്തരം എഴുന്നെള്ളിക്കാന്‍ വൈദഗ്ധ്യമുള്ള കാപ്‌സ്യുള്‍ ചാനലില്‍ പ്രത്യക്ഷപ്പെടുന്നവരുടെ കയ്യില്‍ ഉണ്ടായിക്കൂടെന്നില്ല.
കേരളത്തിലല്ല യൂറോപ്പിലെ സാന്‍ മാരിനോയിലാണ് ഭൂഗോളത്തിലാദ്യമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതെന്ന് പി രാജീവ് പറഞ്ഞാല്‍ ചുറ്റിയതു തന്നെ!. ചിലപ്പോള്‍ സോവിയറ്റ് യൂണിയനെക്കുറിച്ചു 1918 ജൂലൈ ലക്കത്തില്‍ monthly review യില്‍ മഹാകവി ടാഗോര്‍ എഴുതിയ വിഖ്യാത ഉദ്ധരണിയാകും മന്ത്രി ഡോ ബിന്ദു എടുത്തുകാട്ടുക. . 'സോവിയറ്റ് യൂണിയന്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം എന്നാലും അതൊരു മങ്ങല്‍ മാത്രമായിരിക്കും' എന്നാണല്ലോ അവിടെ പോയി മടങ്ങിവന്നപ്പോള്‍ ഒരു പുതിയ യുഗത്തിന്റെ സൂര്യോദയത്തെക്കുറിച്ചു മഹാകവി ടാഗോര്‍ എഴുതിയത്. ഇന്ന് ആ സോവിയറ്റ് യൂണിയന്‍ തന്നെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു എന്നതിന് നേരെ കണ്ണടച്ചാല്‍ മതി.
പശ്ചിമ ബംഗാളിലാകട്ടെ 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതുപക്ഷവും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ആര് വേണമെങ്കിലും അധികാരത്തില്‍ വന്നോട്ടെ ആ ചെകുത്താന്മാര്‍ മാത്രം വേണ്ട എന്ന് ജനക്കൂട്ടം തെരുവിലിറങ്ങി ആര്‍ത്തുവിളിച്ചു രോഷം പ്രകടിപ്പിക്കുന്നു ബംഗാളില്‍. അടുത്ത ഒരു തെരഞ്ഞെടുപ്പോടെ കേരളത്തിലെ കെ എസ് ആര്‍ ടി സിയും വൈദ്യുതി ബോര്‍ഡും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും മറ്റും പൂട്ടിക്കെട്ടുമെന്നു ഉറപ്പാണ്. എന്നാലും ഒന്നും ഭയക്കേണ്ട ഇവിടെ ഗാസയും മുസ്ലിങ്ങളും ഉണ്ടെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീമ്പു പറയുന്നത് ? വളരെ കൗതുകകരമാണ് ഈ വാദം? മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകാതെ കാക്കാന്‍ അമിത് ഷായും മുഖ്യമന്ത്രിക്ക് ഭരണം പോകാതെ കാക്കാന്‍ കുഞ്ഞാലിക്കുട്ടിമാരും ഗാസയും! എന്തൊരു വിരോധാഭാസം? അപ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി എത്രകാലം എം ശിവശങ്കര്‍ കല്‍ത്തുറുങ്കില്‍ കഴിയണം? ഇനിയും അകത്തു പോണോ ?ഒരുത്തന്‍ അകത്തുകിടക്കട്ടെ മറ്റെല്ലാം പുറത്തു നിന്നോ എന്ന അമിത് ഷായുടെ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പന അനുസരിക്കാതെ പറ്റുമോ?. മുഖ്യമന്ത്രിയുടെയും മറ്റും മട്ടും ഭാവവും കണ്ടാല്‍ അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടേയില്ലെന്ന് തോന്നും. മുഖ്യമന്ത്രിയുടെ പേരെങ്ങാനും നോര്‍ത്ത് ബ്ലോക്കില്‍ വിളിക്കുന്നത് കേട്ടാല്‍ അപ്പോള്‍ മുള്ളിപ്പോകുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി.
എന്നിട്ട് പുറത്തിറങ്ങിയാലുള്ള നാട്യമോ? എന്ത് തൊലിക്കട്ടി? ഗവര്‍ണ്ണര്‍ ഇട്ടു വട്ടം കറക്കുന്നതു കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും. സര്‍ക്കാരിന്റെ ധൂര്‍ത്തിനെക്കുറിച്ചു ഗവര്‍ണര്‍ മിണ്ടാമോ എന്ന് ചോദിക്കുന്ന ഒരു നിയമമന്ത്രി കേരളത്തിലേ മന്ത്രിസഭയിലെ ഉണ്ടാകൂ ? രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മിണ്ടാമോ നിയമമന്ത്രീ ? ഈ മന്ത്രിമാര്‍ക്ക് സമനിലതെറ്റിയോ? ആമാടപ്പെട്ടിയെ കുറിച്ച് പറയാമോ മന്ത്രീ ? ആമാടപ്പെട്ടിയുടെ താക്കോല്‍ ഇപ്പോഴും എം ശിവശങ്കറുടെ കയ്യില്‍ തന്നേയാണോ? എം ശിവശങ്കറിനെപ്പോലെ ഇപ്പോഴും കാരാഗൃഹത്തില്‍ കഴിയേണ്ടിവരുമായിരുന്നില്ലേ മുഖ്യമന്ത്രിക്കും ? എന്തായാലും തിളപ്പിച്ച എണ്ണയില്‍ കൈമുക്കി കാണിക്കൂ എന്ന് അമിത് ഷാ പറഞ്ഞില്ലല്ലോ. എങ്കിലും ഏതു നിമിഷവും സംഭവിക്കാവുന്ന ആപത്തു മുന്നിലുണ്ട്. ഡെമോക്ലിസ് അനുഭവിച്ചുകൊണ്ടിരിക്കുന്ന മതിവരാത്ത സുഖലോലുപത കേട്ട് കേട്ട് മടുത്ത രാജാവ് ഒരുദിവസം തന്റെ സിംഹാസനത്തില്‍ പിടിച്ചിരുത്തിയപ്പോഴാണ് ഭയന്നുവിറച്ചു ഇറങ്ങി ഓടുന്നത് കണ്ടത്? എന്തായിരുന്നു സംഭവിച്ചത്?.
രാജാവ് , സന്തോഷാധിക്യത്താല്‍ ഇടയ്‌ക്കൊന്ന് മുകളിലേക്ക് നിവര്‍ന്ന് ഇരുന്ന് മുകളിലേക്ക് കണ്ണുപായിച്ചപ്പോഴാണ് തലയ്ക്കുമുകളില്‍ മൂര്‍ച്ചയേറിയ ഒരു വാള്‍ തലമുടിനാരിഴയില്‍ കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടത് .! കൂടുതല്‍ പറയണ്ടല്ലോ! ബിജെപിയുടെ കണ്ണിലെ കരടായ ഒട്ടുമുക്കാലും നേതാക്കളും ജയിലില്‍ കിടന്നു ഉണ്ടതിന്നുമ്പോള്‍ ഈ മുഖ്യമന്ത്രിയും കുടുംബവും മാത്രം കോടതി വരാന്തപോലും കയറാതെ സുഖജീവിതം നയിക്കുന്നുവെന്നത് ചെറിയകാര്യമല്ല. ഇപ്പോള്‍ ഇസ്രായേല്‍ ചതുര്‍ത്ഥിയായിരിക്കുന്ന സിപിഎമ്മിന് ഭൂമിയില്‍ അത് നിലനിന്നാല്‍ ഏറ്റവും അടുത്ത കൂട്ടാളി ആ രാജ്യമാവുമെന്നു പറഞ്ഞാല്‍ പലര്‍ക്കും അവിശ്വസനീയമായിരിക്കും. പക്ഷെ അനുഭവം അതാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ വിദേശയാത്രകളും ബന്ധങ്ങളും സൗഹൃദങ്ങളും സ്വതന്ത്ര ഇന്ത്യയില്‍ കഴിഞ്ഞ ആറു പതിറ്റാണ്ട് ഇടതുപക്ഷത്തെ നമ്മള്‍ കണ്ടതിന്റ തുടര്‍ച്ചയാണോ? ഒരു കൊച്ചു കേരളത്തിന്റെ ഭരണാധികാരം കയ്യില്‍വെച്ചു ഭൂമിയിലെ പറുദീസകളില്‍ പോയി ആനന്ദനൃത്തം ചവിട്ടുകയാണ് ചെയ്യുന്നത്. ഈ കാലയളവില്‍ കേരളത്തിന് എന്താ നേട്ടം?.
https://www.facebook.com/Malayalivartha

























