ഗതാഗത നിയമ ലംഘന പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബര്‍ ഒന്നു മുതല്‍ പരിശോധിക്കില്ല

ഗതാഗത നിയമ ലംഘന പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബര്‍ ഒന്നു മുതല്‍ പരിശോധിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എ ഐ ക്യാമറ അവലോകന യോഗത്തിലാണ് തീരുമാനം. ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷമുള്ള അഞ്ചുമാസങ്ങളില്‍ റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തിയിരുന്നു.
2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ 1263 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. 2022ല്‍ ഇതേ കാലയളവില്‍ 1669 മരണമുണ്ടായി. കഴിഞ്ഞ സെപ്തംബറില്‍ 273 പേര്‍ മരിച്ചു. 2022ല്‍ ഇത് 365 ആയിരുന്നു. ജൂണ്‍ അഞ്ചു മുതല്‍ ഒക്ടോബര്‍ വരെ 74.32 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 58.29 ലക്ഷം പരിശോധിച്ചു. 23.06 കേസുകള്‍ സോഫ്റ്റ്വയറിലേക്ക് മാറ്റി. 21.03 ലക്ഷം ഇ-ചെല്ലാനുകള്‍ തയ്യാറാക്കി. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങള്‍ ഇതിലുണ്ട്. 21.5 കോടി പിഴയായും കിട്ടി.
ഒക്ടോബറില്‍ എം പിമാരുടെയും എം എല്‍ എമാരുടേതുമായി 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് അധിക തുക ചുമത്താനും ഇന്‍ഷ്വറന്‍സ് പുതുക്കും മുമ്പ് നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനും കമ്പനി മേധാവികളുമായി 15ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനായി ഇചെല്ലാന്‍ വെബ്സൈറ്റില്‍ സമര്‍പ്പിക്കാം. യോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, കെല്‍ട്രോണ്‍ സി.എം.ഡി നാരായണ മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























