മീന്‍പിടിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്... തുടര്‍ച്ചയായി ലീഗിനെ പരിപാടികളില്‍ വിളിക്കുന്ന സിപിഎം നിലപാട് കോണ്‍ഗ്രസിന് ബാധ്യത; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 3 സീറ്റ് ചോദിക്കാന്‍ മുസ്ലീംലീഗ്; പരിഭവങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പാണക്കാടേക്ക്; പലസ്തീന്‍ ഐക്യദാര്‍ഢ്യ നിലപാടില്‍ മാറ്റമില്ല; സിപിഎം ക്ഷണം തള്ളാതെ ആര്യാടന്‍ ഷൗക്കത്ത്

തുടര്‍ച്ചയായി ലീഗിനെ പരിപാടികളില്‍ വിളിക്കുന്ന സിപിഎം നിലപാട് ഡിമാന്റ് കൂട്ടുകയാണ്. ലീഗ് ഇടതുപക്ഷത്തേയ്ക്ക് പോയാല്‍ പിന്നെ മലബാര്‍ സീറ്റ് യുഡിഎഫിന് കിട്ടില്ല. ഇടതുപക്ഷത്തിന്റെ ഭരണ തുടര്‍ച്ചയ്ക്കും കാരണമാകും. ആടി നില്‍ക്കുന്ന മുസ്ലീം ലീഗിന്റെ മനസ് മാറ്റുക പ്രധാനം. അതിനിടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സീറ്റ് ചോദിക്കുന്നത്.
കോണ്‍ഗ്രസ് - മുസ്ലിം ലീഗ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ ഇന്ന് പാണക്കാട്ട് സുപ്രധാന ചര്‍ച്ച നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും കാണും. കഴിഞ്ഞ കുറച്ച് നാളായി മുസ്ലിം ലീഗും കോണ്‍ഗ്രസും അകല്‍ച്ചയിലാണ്. ഈ അകല്‍ച്ച പരിഹരിക്കുന്നതടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോണ്‍ഗ്രസില്‍ ആശയകുഴപ്പമുണ്ട്. പരസ്യമായി ഇക്കാര്യം പറയുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പൂര്‍ണമായും ബഹിഷ്‌കരിക്കുന്നത് അടക്കം മുസ്ലിം ലീഗിന് കോണ്‍ഗ്രസിന്റെ നിലപാടല്ല ഉള്ളത്. എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കാതിരിക്കാന്‍ പരസ്യമായ വാക്‌പോരിലേക്ക് നേതാക്കള്‍ ഇതുവരെ എത്തിയതുമില്ല.
നേരത്തെ പലപ്പോഴായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിരുന്നില്ല. നേരത്തെ എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച് പല അഭിപ്രായ ഭിന്നതകളും സംസാരിച്ച് തീര്‍ക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ കെ സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതില്‍ പിന്നെ അത്തരത്തില്‍ ഉപചാരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
പലസ്തീന്‍ റാലിയിലേക്കുള്ള സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാനുള്ള യോഗം ലീഗ് ഉപേക്ഷിച്ചിരുന്നു. എന്നാലും ലീഗിന് ഈ വിഷയത്തില്‍ രണ്ട് മനസുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തില്‍ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയാവും പാണക്കാട് നടക്കുക.
അതേസമയം മലപ്പുറത്ത് പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും. താന്‍ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറല്‍ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടന്‍ ഷൗക്കത്ത് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പ്രതികരിച്ചു. സിപിഎമ്മിന്റെ ക്ഷണം തള്ളാനും ആര്യാടന്‍ ഷൗക്കത്ത് തയ്യാറായില്ല.
പാര്‍ട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നല്‍കിയ വിശദീകരണം. ഇത് കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ന് നേരിട്ടുള്ള ഹിയറിങില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുത്തത്. പലസ്തീന്‍ റാലി വിഷയത്തില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമര്‍ശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോണ്‍ഗ്രസിന് മുന്നിലുണ്ട്.
പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് ഷൗക്കത്ത് വിശദീകരണത്തില്‍ വ്യക്തമാക്കിയത്. ഇക്കാര്യം ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്നിലും ആവര്‍ത്തിച്ചാല്‍ നടപടി ഒഴിവാക്കിയേക്കും. ഷൗക്കത്ത് വഴങ്ങിയാല്‍ തത്കാലത്തേക്ക് ഒത്തുതീര്‍പ്പാകും. എന്നാല്‍ മലപ്പുറത്തെ പുനഃസംഘടനയടക്കം ഇനിയും പ്രശ്‌നങ്ങള്‍ ബാക്കിയാണ്. മലപ്പുറം ഡിസിസിയും അച്ചടക്ക സമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























