എയര്‍പോര്‍ട്ടിലെത്തിയ തൃശൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും സ്മാര്‍ട്ട് ഫോണും കവര്‍ന്ന കേസില്‍ കരുമാടി രമേശടക്കം 6 പ്രതികള്‍ക്കെതിരെ കുറ്റപത്രം

അബുദാബിയില്‍ നിന്നും തലസ്ഥാന എയര്‍പോര്‍ട്ടിലെത്തിയ തൃശൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും സ്മാര്‍ട്ട് ഫോണും കവര്‍ച്ച ചെയ്ത കേസില്‍ കരുമാടി രമേശടക്കം 6 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കെ. ജി. രവിത മുമ്പാകെയാണ് വലിയതുറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തൃശൂര്‍ പീച്ചി ഉദയപുരം കോളനിയില്‍ രാമസുന്ദരം മകന്‍ കരുമാടി രമേഷെന്ന രമേശ് (34), പ്രവീണ്‍. കെ. എഫ്. എന്ന ഫ്രാങ്ക് ലിന്‍ , പ്രിന്‍സ് , ദേവസിക്കുട്ടി മകന്‍ സൈജോന്‍ എന്ന ഒട്ടകം എന്നിവരാണ് പ്രവാസി കവര്‍ച്ചാ കേസിലെ 4 പ്രതികള്‍.
അബുദാബിയില്‍നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ തൃശൂര്‍ സ്വദേശി അജീഷിനെയാണ് പ്രതി രമേശ് ഉള്‍പ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ട് പോയി പണവും ബാഗും മറ്റു സാധനങ്ങളും പിടിച്ചുവാങ്ങി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചത്. രമേഷ് പീച്ചി സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023 മാര്‍ച്ച് 18 നാണ് മുഖ്യ പ്രതി രമേശ് പിടിയിലായത്. അതിനാലാണ് കുറ്റപത്രം വൈകിയത്.
"
https://www.facebook.com/Malayalivartha

























