ആര്യനാട് മോഹനന്‍ കൊലക്കേസ്.... 21 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പിടിയിലായ കേസ് ... സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറിഞ്ഞിലംകോട് സ്വദേശി സുല്‍ഫിക്കര്‍ എന്ന ബിനു ഫെബ്രുവരി 21 ന് പ്രതി സുല്‍ഫിക്കറെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ ഉത്തരവ്, കൃത്യം നടന്ന് 21 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പിടിയിലായ കേസിലാണ് വിചാരണ തുടങ്ങുന്നത്

സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ആര്യനാട് മോഹനന്‍ കൊലക്കേസില്‍ പ്രതി സുല്‍ഫിക്കറെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ കോടതി ഉത്തരവ്. വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ഫെബ്രുവരി 21 ന് പ്രതിയെ ഹാജരാക്കാന്‍ ഉത്തരവിട്ടു. പ്രതി കുറിഞ്ഞിലംകോട് സ്വദേശി സുല്‍ഫിക്കര്‍ എന്ന ബിനുവിനെ നെടുമങ്ങാട് പോലീസ് ഡി വൈ എസ് പിയാണ് ഹാജരാക്കേണ്ടത്. കൃത്യം നടന്ന് 21 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പിടിയിലായ കേസിലാണ് വിചാരണ തുടങ്ങുന്നത്.
2000ത്തിലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവായ കുറിഞ്ഞിലംകോട് സ്വദേശി മോഹനനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഡിസംബര്‍ 16 നാണ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍ പോയ ഇയാള്‍ എറണാകുളം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പലപേരുകളില്‍ താമസിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ആര്യനാട് എസ്.എച്ച്.ഒ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
"
https://www.facebook.com/Malayalivartha

























