കോടതിയുടെ തീരുമാനമറിഞ്ഞ ശേഷം പരിഗണിക്കാം.... ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടര്‍നടപടികളെടുക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടര്‍നടപടികളെടുക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയിലെ കേസ് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
ഒപ്പിടാനുള്ള 16ബില്ലുകളും രണ്ട് ഓര്‍ഡിനന്‍സുകളും കോടതിയുടെ തീരുമാനമറിഞ്ഞ ശേഷം പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ നിര്‍ദ്ദേശവും ഉത്തരവും അനുസരിക്കും. അതേസമയം, സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ അത്യാവശ്യ ഫയലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നുമുണ്ട്. ചീമേനി തുറന്നജയിലിലെ 5തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ ഇന്ന് അംഗീകരിച്ചേക്കുമെന്ന് സൂചനകള്‍.
"
https://www.facebook.com/Malayalivartha

























