കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ് വാനിടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ് വാനിടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കുമ്പിടി നിരപ്പ് പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറക്കിന്റെ മകന്‍ മുസമ്മിലാണ് മരിച്ചത്.
തിങ്കള്‍ രാവിലെ 10.30ന് മുബാറക്കിന്റെ വീട്ടിലേക്ക് വിറകുകീറാനായി യന്ത്രവുമായി എത്തിയ പിക്കപ് വാന്‍ തിരിക്കാനായി പിന്നിലേക്ക് എടുക്കവേയാണ് അപകടം സംഭവിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡിലേക്ക് ഇറങ്ങിവരികയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ പിക്കപ് വാനിന്റെ ചക്രം കയറി. തലയില്‍ സാരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉമ്മ: ആരിഫ. സഹോദരങ്ങള്‍: ദില്‍സാന, ഇല്യാസ്.
https://www.facebook.com/Malayalivartha

























