കുഞ്ഞിനെ തനിച്ചാക്കി ഇരുവരും യാത്രയായി.... ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീടുവിട്ടിറങ്ങിയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി...

കുഞ്ഞിനെ തനിച്ചാക്കി ഇരുവരും യാത്രയായി.... ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീടുവിട്ടിറങ്ങിയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയുടെ ആത്മഹത്യക്ക് അച്ചന്‍കോവിലാറ്റില്‍ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തില്‍ അരുണ്‍ബാബു(31)വിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
അരുണ്‍ ബാബുവിന്റെ ഭാര്യ ലിജി (അമ്മു)(25)യെ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെനിലയിലെ കിടപ്പുമുറിയില്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്നനിലയിലായിരുന്നു ലിജി.
അരുണ്‍ബാബുവാണ് ലിജിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടനെ തന്നെ അയല്‍വാസികളുടെ സഹായത്തോടെ ലിജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അരുണ്‍ബാബുവിനെ കാണാതായി. മൊബൈല്‍ ഫോണ്‍ ആശുപത്രിയിലേക്ക് കൂടെ വന്നവരെ ഏല്‍പ്പിച്ച് കാറുമെടുത്ത് ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് അരുണ്‍ സഞ്ചരിച്ചിരുന്ന കാര്‍ വെട്ടിയാര്‍ പുലക്കടവ് പാലത്തിനുസമീപത്ത് നിന്നും കണ്ടെത്തി.
വെണ്‍മണി പുലക്കടവ് പാലത്തിന് സമീപം കാര്‍ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി.
പരിശോധനയില്‍ കാറിനുള്ളില്‍ രക്തം കൊണ്ട് 'ഐ ലവ് യൂ അമ്മു' എന്നെഴുതിയത് പൊലീസ് കണ്ടെത്തി.
പാലത്തിന് സമീപം കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്തും രക്തം കണ്ടെത്തി. ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച ശേഷം അരുണ്‍ നദിയില്‍ ചാടിയെന്ന നിഗമനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിവരവെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തുന്നത്.
പാലത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.മൂന്ന് വര്‍ഷം മുമ്പാണ് അരുണ്‍ ബാബുവും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ലിജിയും വിവാഹിതരാകുന്നത്. ഒന്നര വയസുള്ള ആരോഹിണി മകളാണ്. നേരത്തേ ഗള്‍ഫിലായിരുന്ന അരുണ്‍ബാബു നാട്ടില്‍ ലോറി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ലിജി എന്തിനാണ് ജീവനൊടുക്കിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
"
https://www.facebook.com/Malayalivartha

























