സംസ്ഥാനത്ത് ഇന്നും മഴ...കർഷകർ ദുരിതത്തിൽ...പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്..കാപ്പി അടക്കമുള്ള വിളകളുടെ വിളവെടുപ്പ് സീസൺ ആരംഭിച്ച കർഷകർക്കു തിരിച്ചടിയായായി മഴ...

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തെക്ക് കിഴക്കൻ അറബികടലിലാണ് സ്ഥിതി ചെയ്യുന്നത്. നാളെയോടെ ഇത് മധ്യ കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.ഇടുക്കിയിൽ ശക്തമായ മഴയിൽ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയതായാണ് വിവരം.
ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നും വീശുന്ന കിഴക്കൻകാറ്റിന്റെ സ്വാധീനമുള്ളതിനാൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാ മുന്നറിയിപ്പിൽ പറയുന്നു.ഒനപതാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിരപ്പിള്ളി: മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന് അമ്പലപ്പാറയിൽ റോഡ് കൂടുതൽ ഇടിഞ്ഞു. ആനമല അന്തർ സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ശനിയാഴ്ച വൈകീട്ട് യാത്രക്കാരുമായി മലക്കപ്പാറയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമ്പലപ്പാറയിൽ സർവിസ് നിർത്തി. രാത്രി ഷോളയാർ പവർഹൗസിൽ യാത്രക്കാരുമായി ബസ് തങ്ങുകയായിരുന്നു.കാപ്പി അടക്കമുള്ള വിളകളുടെ വിളവെടുപ്പ് സീസൺ ആരംഭിച്ച കർഷകർക്കു തിരിച്ചടിയായായി മഴ. ന
ട്ടുനനച്ചു വന്യമൃഗങ്ങളോടു പടവെട്ടി വിളയിച്ച കൃഷികൾ മഴ മൂലം വിളവെടുക്കാനും വിളവെടുത്ത ഉൽപന്നങ്ങൾ ഉണക്കിയെടുക്കാനും കഴിയാതെ കർഷകർ ഇക്കുറിയും ദുരിതത്തിൽ.കാപ്പി, കുരുമുളക്, നെല്ല്, റബർ കർഷകർക്കാണു മഴ ദുരിതമാകുന്നത്. ഇടവിട്ടുള്ള മഴ വിളവെടുപ്പിനെ സാരമായി ബാധിക്കുകയും മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണെങ്കിൽ വയലിലെ വെള്ളക്കെട്ടിൽ വീണു നെല്ലു നശിക്കാനും ഇടയാക്കുമെന്നു കർഷകർ പറയുന്നു.വൈകിട്ടു പെയ്യുന്ന മഴ മൂലം റബർ ടാപ്പിങ്ങും മുടങ്ങുന്ന അവസ്ഥയാണിപ്പോൾ. അടയ്ക്കയുടെയും സ്ഥിതിയും മറിച്ചല്ല. പല വിളകൾക്കും വിലയുണ്ടെങ്കിലും മഴ മൂലം വിളവെടുക്കാൻ കഴിയാതെ നശിക്കുന്നതു കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയാണ്. കഴിഞ്ഞ 5 വർഷമായി വിളവെടുപ്പ് കാലത്തെ മഴ തീർത്ത നഷ്ടം അത്ര ചെറുതല്ലെന്നു കർഷകർ പറയുന്നു.
https://www.facebook.com/Malayalivartha

























