സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് യാത്രക്കാരന്‍... വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്, യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് യാത്രക്കാരന്‍... വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്, യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് യാത്രക്കാരന്‍... വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്, യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
പാലക്കാട് കൂട്ടുപാതയില്‍ വച്ചായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശി വിജയകുമാറാണ് സ്വിഫ്റ്റ് ബസിന്റെ ചില്ലെറിഞ്ഞ് തകര്‍ത്തത്. വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്.മദ്യ ലഹരിയിലായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.
ബസിനകത്ത് ബഹളം വച്ച് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനാല്‍ ബസില്‍ നിന്നും ഇയാളെ ഇറക്കി വിട്ടിരുന്നു. അതിനിടെ റോഡില്‍ നിന്ന് കല്ലെടുത്ത് ഇയാള്‍ ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസിലേക്ക് എറിയുകയായിരുന്നു. സംഭവ ശേഷം ഹൈവേയില്‍ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു..
ഹൈവേ പോലീസ് വിജയകുമാറിനെ പാലക്കാട് സൗത്ത് പോലീസിന് കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് .
"
https://www.facebook.com/Malayalivartha

























