Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കേരളത്തിൽ വിവാദമായ നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തു കേസ്...മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വെട്ടിലാക്കുന്ന കണ്ടെത്തലുമാിയ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷൻ...വമ്പൻ സ്രാവിന്റെ കഥകൾ പുറത്ത്...സ്വപ്ന പറഞ്ഞത് സത്യമാകുന്നു...പൊട്ടാൻ പോകുന്നത് കോടികൾ...

07 NOVEMBER 2023 11:04 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വിവാദമായ നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വെട്ടിലാക്കുന്ന കണ്ടെത്തലുമാിയ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷൻ. കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ സ്വപ്ന സുരേഷിന്റെ പങ്കാളിയായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത് മലയാള മനോരമയാണ്.തിരുവനന്തപുരം കാർഗോ കോംപ്ലക്‌സിൽനിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുൻപ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോഗ്രാം സ്വർണം കടത്തിയതിൽ സ്വപ്നയുടെ പങ്കാളിയായിരുന്നു ശിവശങ്കറെന്ന് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. കേസിൽ നോട്ടിസ് നൽകി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണ് ഇത്തരമൊരുത്തു ഉത്തരവു പ്രിവന്റീവ് കമ്മിഷണർ പുറപ്പെടുവിച്ചത്.

 

സ്വപ്‌നെയെ അറിയാമായിരുന്നു എന്നാൽ, സ്വർണ്ണക്കടത്തിനെ കുറിച്ച് അറിയില്ലെന്നുള്ള ശിവശങ്കറിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവ്.ഉത്തവരിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: 'സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിലെ വിവരങ്ങൾ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്.സ്വപ്നയുമായി ശിവശങ്കർ പണമിടപാടു നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകൾ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല' ഉത്തരവിൽ പറയുന്നു.

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്‌മേയി എന്നിവർ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്. പല തവണയായി 95.33 കിലോഗ്രാം സ്വർണം കടത്തിയതിൽ ജമാൽ ഹുസൈൻ അൽസാബിക്കും പിടിച്ചെടുത്ത 30 കിലോഗ്രാം അടക്കം 71.74 കിലോഗ്രാം സ്വർണം കൊണ്ടുവന്നതിൽ റാഷിദ് ഖാമിസ് അൽ അഷ്‌മേയിക്കും പങ്കുണ്ട്.2 പേർക്കും വിദേശകാര്യമന്ത്രാലയം വഴി കാരണംകാണിക്കൽ നോട്ടിസ് അയച്ചെങ്കിലും നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎഇ എംബസി നിരസിച്ചു. എന്നാൽ, കള്ളക്കടത്തു നടത്തിയവർക്കു നയതന്ത്ര പരിരക്ഷയ്ക്ക് അർഹതയില്ലാത്തതിനാൽ ഇവരും പിഴയടയ്ക്കാൻ ബാധ്യസ്ഥരാണ്' പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിൽ പറയുന്നു.നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്.

 

2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. കസ്റ്റംസ് ബ്രോക്കറായ കപ്പിത്താൻ ഏജൻസീസ് 4 കോടി രൂപയും ഫൈസൽ ഫരീദ്, പി.മുഹമ്മദ് ഷാഫി, ഇ.സെയ്തലവി, ടി.എം.സംജു എന്നിവർ 2.5 കോടി രൂപ വീതവും സ്വപ്നയുടെ ഭർത്താവ് എസ്.ജയശങ്കർ, റബിൻസ് ഹമീദ് എന്നിവർ 2 കോടി രൂപ വീതവും പിഴയടയ്ക്കണം. എ. എം.ജലാൽ, പി.ടി.അബ്ദു, ടി.എം.മുഹമ്മദ് അൻവർ, പി.ടി.അഹമ്മദ്കുട്ടി, മുഹമ്മദ് മൻസൂർ എന്നിവർക്ക് 1.5 കോടി രൂപ വീതവും മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയുമാണു പിഴ. മറ്റു പ്രതികൾക്ക് 2 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്.ഒന്നാം പിണറായി സർക്കാറിന് പിടിച്ചുകുലിക്കിയ കേസായിരുന്നു നയതന്ത്ര സ്വർണ്ണക്കടത്തു കേസ്. 2020 ജൂലൈ 5നാണ് അപൂർവങ്ങളിൽ അപൂർവമായ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയത്.

 

പിന്നാലെ വിവിധ കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ തലയ്ക്കു മീതേ വട്ടമിട്ടു പറന്ന് കേസന്വേഷിച്ചു.കസ്റ്റംസ്, എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ മാറിമാറി അന്വേഷിച്ച സ്വർണക്കടത്ത് കേസിൽ കണ്ടെത്തലുകളെല്ലാം വ്യത്യസ്തമായിരുന്നു. 53 പേരെ പ്രതികളാക്കി കാരണം കാണിക്കൽ നോട്ടിസ് അയച്ച കസ്റ്റംസിന് വിദേശത്തുള്ള പ്രതികളിലേക്കോ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്കോ എത്താൻ സാധിച്ചിട്ടില്ല. തീവ്രവാദബന്ധം അന്വേഷിച്ചെത്തിയ എൻഐഎ മുഖ്യപ്രതിയെ വരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചു.രഹസ്യവിവരത്തെ തുടർന്നാണ് യുഎഇ കോൺസുലേറ്റിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്രചാനൽ വഴിവന്ന പാഴ്‌സൽ കസ്റ്റംസ് പിടിച്ചുവച്ചതും ജൂലൈ അഞ്ചിന് പരിശോധിച്ചതും. സ്വർണം കടത്തിയതാണെന്ന് സ്ഥിരീകരിച്ചതോടെ അപൂർവങ്ങളിൽ അപൂർമായ കേസിന് കസ്റ്റംസ് തുടക്കം കുറിച്ചു. കോൺസുലേറ്റിലേ ഉദ്യോഗസ്ഥനായിരുന്ന സരിത്തിനെ അറസ്റ്റ് ചെയ്തു. സരിത്തിൽനിന്ന് സ്വപ്ന സുരേഷിലെത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് സ്വപ്ന വെളിപ്പെടുത്തിയതോടെ കേരളം ഞെട്ടി.പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു വിളിച്ചെന്ന ഗുരുതരമായ ആരോപണം ഇതുവരെ തെളിയിച്ചിട്ടില്ല. കോൺസുൽ ജനറലടക്കം യുഎഇ കോൺസുലേറ്റിലെ ഉന്നതരെല്ലാം കള്ളക്കടത്തിന് കൂട്ടുനിന്നതായി കസ്റ്റംസ് വ്യക്തമാക്കുന്നു.

 

ഇവരെല്ലാം നാടുവിട്ടു. യുഎപിഎ ചുമത്തി കേസെടുത്ത് ഒറ്റരാത്രികൊണ്ടാണ് സ്വപ്നയെയും സംഘത്തെയും പിടികൂടിയത്.നാടകീയമായി കൊച്ചിയിലെത്തിച്ചു. സർക്കാരിനെ മുൾമുനയിൽ നിർത്തി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പലതവണ ചോദ്യം ചെയ്തു.കസ്റ്റംസ് കരുതൽ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി. തുടർച്ചയായി നൂറ് കോടിയലധികം രൂപയുടെ സ്വർണക്കടത്ത് നടത്തിയതിനാൽ തീവ്രവാദ പ്രവർത്തനമായി കണക്കാക്കണമെന്നാണ് എൻഐഎയുടെ വാദം. കേസിനാകെ ട്വിസ്റ്റ് വന്നത് ഇഡി അന്വേഷണം തുടങ്ങിയതോടെയാണ്. മുഖ്യസൂത്രധാരനെന്ന് ആരോപിച്ച് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.സ്വർണ്ണക്കടത്തു വിവാദത്തിന് പിന്നാലെ ലൈഫ് മിഷനിലും കെഫോണിലുമെല്ലാം ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണം നടത്തി. ഇഡിക്കെതിരെ ജുഡീഷ്യൽ കമ്മിഷനെ ഉപയോഗിച്ച് സർക്കാരും അസാധാരണമായ അന്വേഷണം ആരംഭിച്ചു. ഒടുവിൽ ശിവശങ്കറിനെയടക്കം പ്രതി ചേർക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends