ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍. തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. നറുക്കെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എന്‍ മഹേഷ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും ചാനല്‍ ദൃശ്യങ്ങളും ഹൈക്കോടതി കഴിഞ്ഞ തവണ പരിശോധിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























