അതത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാരിന് തീരുമാനമെടുക്കാം.... അസമയത്ത് ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി

അതത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാരിന് തീരുമാനമെടുക്കാം.... അസമയത്ത് ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ചായിരിക്കും തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങളില്‍ റെയ്ഡ് നടത്തി വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം കോടതി പൂര്‍ണമായും റദ്ദാക്കി. സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ കക്ഷികളും എതിര്‍ സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
അസമയത്ത് ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് വിലക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ഹര്‍ജിയില്‍ ഉന്നയിക്കാത്ത ആവശ്യങ്ങളിലാണ് സിംഗിള്‍ബെഞ്ച് ഉത്തരവു നല്‍കിയതെന്നും അസമയത്തു വെടിക്കെട്ടു പാടില്ലെന്നു പറയുമ്പോള്‍ ഏതാണ് അസമയമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു. ആരാധനാലയങ്ങളില്‍ അനധികൃതമായി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നിട്ടും അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
എറണാകുളം മരട് ക്ഷേത്രത്തിലെ വെടിക്കെട്ടുനിരോധിക്കണമെന്ന ഹര്‍ജിയിലാണ് വെള്ളിയാഴ്ച വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha

























