ഒടുവിൽ പോലീസിന് ബോധോദയം...കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് സ്‌ഫോടകവസ്തു നിര്‍മാണം പരിശീലിച്ചത്, സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് ഇതാദ്യമായി കേരള പോലീസ് സമ്മതിച്ചു...സർക്കാരിന്റെ സമ്മതം ചോദിക്കാതെയാണ് കേരള പോലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്...

വോട്ടിനു വേണ്ടി ഭീകരതയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുന്നണി രാഷ്‌ട്രീയമാണ് കേരളത്തിന്റെ ശാപം. ഒരു കാലത്ത് ഭീകരരുടെ തട്ടകമായിരുന്ന കശ്മീര്‍ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് നടക്കുമ്പോള്‍ ഭാരതത്തിന്റെ തെക്കേ അറ്റത്തെ തന്ത്രപ്രധാനമായ സംസ്ഥാനത്തിന്റെ സ്ഥിതി അതി ഗുരുതരമായി മാറുന്നു. സമീപ രാജ്യമായ ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21 ന് മുന്നൂറോളം പേരെ കൊന്നൊടുക്കുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനം കേരളത്തിനുള്ള മുന്നറിയിപ്പായിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയ സഹറാന്‍ ഹാഷിം എന്ന ഭീകരന് പരിശീലനം ലഭിച്ചത് കേരളത്തിലും തമിഴ് നാട്ടിലുമാണെന്ന വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ കരസേനാ മേധാവിയായിരുന്ന ലഫ്. ജനറല്‍ മഹേഷ് സേനാനായകെ ആയിരുന്നു. ബിബിസിക്ക് നല്‍കിയിരുന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം അദ്ദേഹം ലോകത്തെ അറിയിച്ചത്. സഹറാന്‍ ഹാഷിമിന്റെ സുഹൃത്തുക്കളെപ്പറ്റി അന്വേഷണം ചെന്നെത്തിയത് പാലക്കാട് സ്വദേശിയായ റിയാസ് അബുബക്കര്‍, കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അറാഫത്ത്, അബൂബക്കര്‍ സിദ്ധിക്കി, കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരിലാണ് എന്നത് കേരളത്തിലെ ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്‌ട്ര ബന്ധമാണ് സൂചിപ്പിക്കുന്നത്.
2014 മുതല്‍ മലയാളി യുവതീ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്, അല്‍ഖ്വയ്ദ എന്നി തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുമാത്രമായി പതിനഞ്ചു പേരെ സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കേരളത്തിലെ എന്‍ഐഎ കോടതി ശിക്ഷിച്ചു. ലൗ ജിഹാദിന്റെ മറവില്‍ ഹൈന്ദവ ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച ശേഷം അവരെയും സിറിയ ഉള്‍പ്പെടെയുള്ള തീവ്രവാദ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ചാവേറുകളാക്കുന്നു. 2017 ല്‍ അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ രക്ഷപ്പെട്ട മലയാളി തീവ്രവാദികളായ സജ്ജാദ്, റാഷിദ് എന്നിവരുടെ ശബ്ദ സന്ദേശങ്ങളില്‍ അവര്‍ കേരളത്തില്‍ നടത്താന്‍ ഉദ്ദേശിച്ച ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചു കയറ്റാനും ഹിന്ദു ഉത്സവങ്ങള്‍ക്കിടയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റാനും അവര്‍ ആഹ്വാനം ചെയ്തത് ഞെട്ടലോടുകൂടിയാണ് കേരളം കേട്ടതെന്ന് ബി ജെ പി പറയുന്നു.
ഇത്തരം ആഹ്വാനങ്ങളെപ്പറ്റി അന്വേഷിക്കാനോ നടപടികള്‍ കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും തയ്യാറായില്ല. കേരളത്തിലെ എല്ലാ രാഷ്‌ട്രീയ-പരിസ്ഥിതി സംഘടനകളിലും ഐ എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കടന്നു കയറിയിട്ടുണ്ട് എന്ന കാര്യം എന്‍ഐഎ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. കേരളത്തിലെ സാമ്പത്തിക മേഖലയില്‍ സമാന്തര ശക്തിയായി ഇത്തരം തീവ്രവാദി ശക്തികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഹാരം, വസ്ത്രം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ഇവരുടെ കടന്നു കയറ്റം പ്രബലമാണ്. കേരളത്തിലെ ഭീകരതയുടെ അടിവേരുകള്‍ പാകിസ്ഥാനിലാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണ്‍ കുമാര്‍ സിന്‍ഹ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. ഇന്ന് കാശ്മീര്‍ കഴിഞ്ഞാല്‍ ഭീകരതയ്‌ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു . പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്റ്റ്‌സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് (ഐസിഎഎസ്എസ്) എന്ന സ്ഥാപനത്തിന്റെ മേധാവി അബ്ദുള്ള ഖാന്‍ ആണ്.
വിലായത്ത് -ഇ-ഹിന്ദ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിച്ചതായി സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. പച്ച വെളിച്ചം എന്ന പേരില്‍ പോലീസ് സേനയില്‍ തീവ്രവാദി ശക്തികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുകയും തീവ്രവാദ ശക്തികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്ന് ബി ജെ പി ആരോപിക്കുന്നു. . കേരളത്തിലെ ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് വര്‍ഷങ്ങളായി ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും അതംഗീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. അഖില, അപര്‍ണ, അനുജ, നിമിഷ തുടങ്ങി നിരവധി ഹിന്ദു യുവതികള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇരകളായി നരകയാതന അനുഭവിക്കുന്നു. ചേകന്നൂര്‍ മൗവലിയുടെ ഇന്നും തെളിയാത്ത കൊലപാതകം, പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടല്‍, മലപ്പുറം ജില്ലയിലെ തീയേറ്റര്‍ ഷാപ്പ് കത്തിക്കലുകള്‍, കടലുണ്ടി കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ 100 പൈപ്പ് ബോംബുകള്‍, വാഗമണ്‍ സിമി ക്യാമ്പ്, മാറാട് കലാപം തുടങ്ങി ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ട്., ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ പാലക്കാട്ടെ ശ്രീനിവാസന്‍ കൊലപാതകങ്ങളിലും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം വിളിയിലും വരെ എത്തി നില്‍ക്കുന്നു എന്നത് അതി ഭീകരമാണ്.
ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ നേതൃത്വങ്ങള്‍ ആണ്. ഈ സംഘടനകള്‍ തീവ്രവാദി സംഘടനകള്‍ തന്നെയാണെന്ന് മന്ത്രിയായിരുന്നപ്പോൾ എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്.. അതി ഭീകരവും അതി നിഗൂഢവുമാണ് കേരളത്തിലെ ജിഹാദി തീവ്രവാദികളുടെ പ്രവര്‍ത്തനം. ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ ഭീകരതയുടെ നീരാളിപ്പിടുത്തം ഇനിയും കോളം തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ മലയാളി പൊതുസമൂഹവും കേരള സര്‍ക്കാരും പ്രതികരിക്കാറില്ല. മാർട്ടിന് ആരാണ് പരിശീലനം നൽകിയതെന്ന് പോലീസ് പറഞ്ഞിട്ടില്ല. എന്നാൽ വിദേശത്ത് നിന്നും പരിശീലനം ലഭിച്ചുവെന്ന് പോലീസ് പറയുമ്പോൾ അക്കാര്യം വ്യക്തമാണ്. മാർട്ടിന്റെ സാമ്പത്തിക ശ്രോതസും പോലീസ് അന്വേഷിക്കുന്നു. കളമശേരിയിൽ ക്രൈസ്തവ വിശ്വാസികൾ നടത്തുന്ന ഒരു സമ്മേളനത്തിന് ബോംബ് വയ്ക്കാൻ ഏതായാലും വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കണമെന്നില്ല. അപ്പോൾ മാർട്ടിൻ ആരുടെയോ ഉപകരണമാണ് എന്ന് വ്യക്തമാണ്. ഇക്കാര്യമാണ് പോലീസ് കൃത്യമായി അന്വേഷിക്കുന്നത്. തനിക്ക് സംഘടനയോടുള്ള എതിർപ്പ് കാരണമാണ് ബോംബ് വച്ചതെന്ന് മാർട്ടിൻ പറഞ്ഞത് പോലീസ് വിശ്വസിച്ചിട്ടില്ല.
വരും ദിവസങ്ങളിൽ മാർട്ടിന്റെ കൂടുതൽ ലീലാവിലാസങ്ങൾ പുറത്തുവരും.നിരപരാധികളായ ആളുകൾ കൊല്ലപ്പെടുമ്പോൾ ഒരു കൂസലുമില്ലാതെയാണ് മാർട്ടിൻ പോലീസ് സംരക്ഷണത്തിൽ കോടതിയിൽ എത്തുന്നത്. സംഭവ ദിവസം തലേന്ന് മാർട്ടിന് ലഭിച്ച ഒരു ഫോണിന്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ട്. താൻ സ്വയം കേസ് വാദിക്കുമെന്ന് മാർട്ടിൻ പറയുമ്പോൾ അതിലും പോലീസിന് സംശയമുണ്ട്.എലത്തൂർ ട്രെയിൻ തീവയ്പ്പ് ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇതാണ് കേരള സർക്കാരിനുള്ള ആത്മാർത്ഥത. ഏതായാലും മാർട്ടിനും കേരളവും എന്തു തന്നെ പറഞ്ഞാലും കേന്ദ്രം അതൊന്നും ഗൗരവത്തിലെടുക്കില്ല. വിശദമായ അന്വേഷണം കേന്ദ്ര സർക്കാർ സമാന്തരമായി നടത്തുന്നുണ്ട്. അതിൽ നെല്ലും പതിരും തെളിയിക്കുമെന്ന് കേന്ദ്രത്തിനറിയാം. മാർട്ടിന് പിന്നിൽ ആളുകൾ ഉണ്ടെന്ന് കേന്ദ്ര ഏജൻസികൾ കരുതുന്നു. യഹോവ സാക്ഷികളിൽ നിന്നു തെറ്റി പിരിഞ്ഞതാണ് സ്ഫോടനത്തിന് പിന്നിലുള്ള കാരണമെന്ന് കേന്ദ്ര സർക്കാരിന് വിശ്വസിക്കാൻ കഴിയുന്നില്ല. സ്ഫോടനത്തിന് തലേന്ന് പ്രതിക്ക് വന്ന ഒരു ഫോൺ കോൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവ സ്ഥലത്ത് വന്നു പോയ ഒരു കാറും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലുണ്ട്. ഏതായാലും യഥാർത്ഥ സംഭവം പുറത്തു വരാൻ വഴിയില്ല. കേന്ദ്രത്തിന്റെ നീക്കങ്ങളെല്ലാം അതീവ രഹസ്യമാണ്.https://www.facebook.com/Malayalivartha

























