എന്തിനോ വേണ്ടി തിളച്ച കേരളീയം...ജനം കാത്തിരിക്കുന്നു 'കുത്താന്‍'...പട്ടിണി കിടക്കുന്നവന്റെ മുന്നില്‍ ആരെങ്കിലും ഐറ്റംഡാന്‍സ് അവതരിപ്പിക്കുമോ? കേരളീയം എന്ന മാമാങ്കം ആഘോഷിച്ചത് ജനനമനസ്സ് അറിയാന്‍ കഴിയാത്ത ഭരണനേതൃത്വത്തിന്റെ വലിയ പരാജയമാണ്..

പട്ടിണി കിടക്കുന്നവന്റെ മുന്നില്‍ ആരെങ്കിലും ഐറ്റംഡാന്‍സ് അവതരിപ്പിക്കുമോ? മനുഷ്യക്ഷേമം ആഗ്രഹിക്കുന്നവരാരും അത് ചെയ്യില്ല. പക്ഷെ, ഇടതുപക്ഷ സര്‍ക്കാരത് ചെയ്തു. അതാണ് ഒരാഴ്ച നീണ്ട് നിന്ന കേരളീയം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കമല്‍ഹാസനെയും അണിനിരത്തി കേരളീയം എന്ന മാമാങ്കം ആഘോഷിച്ചത് ജനനമനസ്സ് അറിയാന്‍ കഴിയാത്ത ഭരണനേതൃത്വത്തിന്റെ വലിയ പരാജയമാണ്. 27 കോടി മുതല്‍ മുടക്കെന്ന് പറയുമ്പോഴും കോടികള്‍ പിന്നെയും ഒഴുകിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നു. അന്തിമ കണക്കുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവരും. ശങ്കര്‍ മഹാദേവന്‍, ശോഭന, ചിത്ര തുടങ്ങിയ പ്രമുഖര്‍ വലിയ പ്രതിഫലം കൈപ്പറ്റിയാണ് പരിപാടികളില്‍ പങ്കെടുത്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവരുടെയും അവരുടെ മാനേജര്‍മാരും അടക്കം എത്തിയതിന് യാത്രാപ്പടി, താമസം എന്നീ ഇനത്തില്‍ മാത്രം ലക്ഷക്കണക്കിന് രൂപ ചെലവായിക്കാണും.
തിരുവനന്തപുരം നഗരത്തില്‍ സാധാരണ ഏത് പരിപാടി നടത്തിയാലും ജനത്തിരക്കുണ്ടാകും. എന്നാല്‍ കേരളീയത്തിന് ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്. പാളയം, കിഫ്ബി ഓഫീസ്, സ്റ്റാച്യൂ എന്നീ വേദികളില്‍ പലപ്പോഴും പോലീസുകാര്‍ മാത്രമായിരുന്നു കാഴ്ചക്കാര്‍. ഓണം വാരാഘോഷത്തേക്കാള്‍ മനോഹരമായി ലൈറ്റുകളിട്ട് ഊരാളുങ്കള്‍ ലേബര്‍ സൊസൈറ്റിക്ക് നല്ല വരുമാനം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തു. മാലിന്യമുക്ത കേരളത്തിനായി ഫ്‌ളക്‌സുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ കേരളീയത്തിന് മാത്രം എത്രലക്ഷം രൂപയുടെ ഫ്‌ളക്‌സ് നഗരവീഥികളില്‍ നിരത്തിയെന്ന കണക്കും താമസിയാതെ പുറത്തുവരും. പരിപാടിയോട് അനുബന്ധിച്ചുള്ള വാഹന പാസില്‍ പോലും പിണറായി വിജയന്റെ മുഖം അച്ചടിച്ച് അല്‍പ്പത്തരം കാണിച്ചു. സെമിനാറുകളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധമായി പങ്കെടുപ്പിച്ചു.
നഗരത്തിലെ മാലിന്യം നീക്കുന്നതിന് മാത്രം 30 ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം നഗരസഭയ്ക്ക് അധികച്ചെലവ് ഉണ്ടാക്കിവെച്ചത്. നെടുമങ്ങാട്, ആര്യനാട്, പാലോട്, വിതുര എന്നിവിടങ്ങളില്‍ നിന്നടക്കം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ വന്ന് ജോലി ചെയ്ത് മടങ്ങുന്ന നിരവധി പേര്‍ക്ക് യാത്രാ ബുദ്ധിമുട്ടും കേരളീയം സൃഷ്ടിച്ചു. നഗരത്തില്‍ നിന്ന് നെടുമങ്ങാട് എത്തിയ ശേഷം അവിടെ നിന്നുള്ള ബസില്‍ ആര്യനാട്ടേക്ക് പോകുന്ന ധാരാളം പേരുണ്ട്. അവര്‍ക്ക് പലപ്പോഴും ബസ് കിട്ടാത്ത അവസ്ഥയുണ്ടായി. ദിവാന്‍ ഭരണത്തെ എതിര്‍ത്തിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ദിവാന്‍ മാധവ റാവു മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹം തിരുവിതാംകൂറിന് വേണ്ടി മഹത്തായ സംഭാവനകള്‍ നല്‍കിയെന്നുമുള്ള വീഡിയോ എല്ലാ ദിവസവും രാത്രി സ്റ്റാച്യുവില്‍ പ്രദര്‍ശിപ്പിച്ചു. ഇതൊക്കെ കൊണ്ട് സാധാരണ ജനത്തിന് എന്ത് നേട്ടമെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ മാത്രം 40 ലക്ഷത്തിലധികം രൂപ ചെലവിട്ട സര്‍ക്കാരില്‍ നിന്ന് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം. ക്ഷേമപെന്‍ഷന്‍ കിട്ടാതെ 50 ലക്ഷത്തിലധികം പേരാണ് ദുരിതം അനുഭവിക്കുന്നത്. അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതിയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ ആദ്യം ആ തുക കൈമാറണമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടാത്ത, ധൂര്‍ത്ത് സൃഷ്ടിക്കുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ സംഘാടകരായ സംഘാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും കമ്മിഷന്‍ ഇനത്തില്‍ നല്ലൊരു തുക ലഭിക്കുമായിരിക്കും.
അല്ലെതെ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പോലും മന്ത്രിസഭയ്ക്ക് കഴിയുന്നില്ല. വകുപ്പുകള്‍ തമ്മിലും മന്ത്രിമാര്‍ തമ്മിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്. നെല്ല് സംഭരണം സംബന്ധിച്ച കാര്യത്തിലെ അവ്യക്തത ഉദാഹരണം മാത്രം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്യാദയ്ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള അടിസ്ഥാന പ്രശ്‌നങ്ങളെയെല്ലാം മറന്നുകൊണ്ട് മാമാങ്കം നടത്താന്‍ പിണറായി വിജയന്‍ സാമൂതിരിയൊന്നും അല്ലല്ലോ. ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത ജനപ്രതിനിധിയല്ലേ. ആ നിലയ്ക്ക് ജനങ്ങളോട് ഉത്തരവാദിത്തവും കടപ്പാടും വേണം. അല്ലാതെ ഊരാളുങ്കലിന്റെയും കെ.എം.ആര്‍.എല്ലിന്റെയും കീശ വീര്‍പ്പിക്കാനുള്ള പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുകയല്ല വേണ്ടത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെ ചരിത്ര തോല്‍വി ആവര്‍ത്തിക്കാനാണ് സാധ്യത. അതിനെ കുറിച്ച് പോലും ഭരണനേതൃത്വം ആലോചിക്കുന്നില്ല. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറാകുന്നില്ല. അനഭിമിതരാകുമോ എന്ന ഭീതിയിലാണ് എല്ലാവരും. പ്രതിപക്ഷമാകട്ടെ ഭരണകക്ഷിയേക്കാള്‍ മോശമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. തമ്മിലടി ഒഴിഞ്ഞിട്ട് അവിടെ ഒന്നും നടക്കുന്നില്ല.
അതേസമയം സംസ്ഥാനത്തെ നേരിട്ട് ബാധിക്കാത്ത പാലസ്തീന്‍ വിഷയം കത്തിച്ച് വോട്ട് നേടാനുള്ള തന്ത്രം ഇടതും വലതും പയറ്റുന്നുണ്ട്. ചില പ്രത്യേക സമുദായത്തെ കൂടെ നിര്‍ത്തുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. ആ സമുദായങ്ങളിലെ സാധാരണ ജനം നേരിടുന്ന നിരവധി ജീവല്‍പ്രശ്‌നങ്ങളുണ്ട്. അതൊന്നും ചര്‍ച്ച ചെയ്യാതെ വികാരത്തെ ചൂഷണം ചെയ്ത്, അവരെ ഒപ്പം നിര്‍ത്തി അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്ക് ജനം ബാലറ്റ് ബോക്‌സിലൂടെ മറുപടി നല്‍കുമെന്നാണ് വിശ്വാസം. കാരണം ഇതുവരെയുള്ള ചരിത്രം അങ്ങനെയായിരുന്നു. അത് മാറാതിരിക്കട്ടെ....
https://www.facebook.com/Malayalivartha

























