Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മന്ത്രിസ്ഥാനം പോയിട്ട് കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ ചപ്രാസിയുടെ കസേരക്ക് പോലും അര്‍ഹയാണോ ബിന്ദു;ഒരു പ്രമുഖന്റെ ഭാര്യക്ക് കയ്യില്‍ സ്വര്‍ണ്ണ വാച്ചില്ലെങ്കില്‍ ഭക്ഷണം ഇറങ്ങത്തില്ലത്രേ!,മുഖ്യമന്ത്രിയുടെ മുഖത്തിന് വിലയില്ലെങ്കിലും മുഖത്തിരിക്കുന്ന കണ്ണടയ്ക്ക് പവന്‍ വിലയാണ്,സിപിഎമ്മുകാരുടെ ആര്‍ഭാട ജീവിതം പൊളിച്ചടുക്കുന്നു

07 NOVEMBER 2023 02:58 PM IST
മലയാളി വാര്‍ത്ത

വനത്തിലെ കൂപ്പില്‍ ഒരു മരംവെട്ട് തൊഴിലാളിയായിരുന്ന പഴയ വിജയരാഘവന്‍ തന്നെയല്ലേ ബിന്ദു ഇപ്പോഴും ഒപ്പമുള്ളത്?. വിജയരാഘവന്‍ എം പി ആയി ദില്ലിയില്‍ വിലസിയപ്പോള്‍ എല്ലാം ബിന്ദു ഇന്ത്യയിലെ വിനോദസഞ്ചാര പറുദീസകളില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. മന്ത്രിസ്ഥാനം പോയിട്ട് കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ ചപ്രാസിയുടെ കസേരക്ക് പോലും അര്‍ഹയാണോ ബിന്ദു. മന്ത്രി ബിന്ദുവിന്റെ കണ്ണട ചര്‍ച്ചയാകുമ്പോള്‍ മറ്റ് മന്ത്രിമാരുടെ ഒരു ലക്ഷത്തിന്റെ കണ്ണട മുതല്‍ ആപ്പിള്‍ വാച്ച് വരെ ചര്‍ച്ചയാക്കേണ്ടതുണ്ട്. ലളിത ജീവിതം നയിക്കേണ്ടവര്‍ക്ക് എന്തിനാണ് കൈയ്യില്‍ ബൂര്‍ഷ്വകളുടെ ആപ്പിള്‍ വാച്ച്. പിണറായി ഭരിക്കുമ്പോള്‍ മന്ത്രിസഭ മൊത്തത്തില്‍ കളറാകും. ഹൈക്കോടതിയിലെ പുകള്‍പെറ്റ ഒരു ജഡ്ജി പച്ചയ്ക്ക് വിളിച്ചു പറഞ്ഞതാണ് പിണറായി ഒരു മാഫിയയാണെന്ന്. സിപിഎമ്മിന് ഇത് തിരിച്ചടികളുടെ കാലമാണ്. ചെയ്തു കൂട്ടിയതിനൊക്കെ ഒരുവഴിക്കൂടെ കൂടെ ഉണ്ടായിരുന്നവര്‍ എന്നാല്‍ ഈ ഏകാധിപത്യം മടുത്ത് പുറത്തുപോയവര്‍ വെട്ടിത്തുറന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ശക്തിധരന്‍ വടി വെട്ടിയിട്ടേ ഉള്ളു അടി തുടങ്ങുന്നതേയുള്ളു.

കണ്ണടക്കടയിലെ പതിവുകാര്‍ ആരൊക്കേ?

കേരളത്തെ ഉയിരോടെ സ്വര്‍ഗത്തിലെത്തിക്കാന്‍ പെടാപ്പാട് പെടുന്ന മുഖ്യമന്ത്രിക്ക് തൊണ്ടയ്ക്ക് മാത്രമല്ല എല്ലാ ഇന്ദ്രിയങ്ങള്‍ക്കും കേടാണോ? ബ്രിട്ടനില്‍ വസിക്കുന്ന പ്രവാസി മലയാളി ഷാജുമോന്‍ ജോര്‍ജ് കോട്ടയത്ത് മാഞ്ഞൂര്‍ പഞ്ചായത്തില്‍ 25 കോടി രൂപ മുടക്കി പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിന് കൊടുത്ത കോഴ കുറഞ്ഞത് കൊണ്ടാണോ, ആ കോഴ വിജിലന്‍സിനെ കൊണ്ട് പിടിപ്പിച്ചതിനാലാണോ, അദ്ദേഹത്തെ പിഴിഞ്ഞെടുത്തു കൊണ്ടിരിക്കുന്നത് . അദ്ദേഹം ഇന്ന് കോട്ടയത്ത് നിരാഹാര സമരം ആരംഭിക്കുമെന്നാണ് ഇന്നലെ ഏഷ്യാനെറ്റിന്റെ ന്യൂസ് ഹൗറില്‍ അറിയിച്ചത്.സര്‍ക്കാരിന്റെ ഇതിനോടുള്ള നിസ്സംഗത കാണുമ്പോള്‍ സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഭാര്യ ആന്തല്ലൂരില്‍ ഒരു പ്രവാസി വ്യവസായി സാജനെ കാലപുരിക്കയച്ചത് ഇവിടെയും ആവര്‍ത്തിക്കാനാണോ ലക്ഷ്യമിടുന്നത് എന്ന് തോന്നിപ്പോകുന്നു.?

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ഹൗറില്‍ ഈ കഥന കഥ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കേരളം നടുക്കത്തോടെ വീര്‍പ്പടക്ക ഇരിക്കുകയായിരുന്നു. നമ്മുടെ നാടിനു വന്നുപെട്ട ദുര്യോഗം ഓര്‍ത്ത്! അതൊന്നും ഇവിടെ ആവര്‍ത്തിച്ചു എഴുതി അടിമകളുടെ മാനസിക വിഭ്രാന്തി കൂട്ടുന്നില്ല. വേണമെങ്കില്‍ ആ ടെലിവിഷന്‍ പരിപാടി കണ്ടിട്ട് മുഷ്ടിചുരുട്ടി ഒരു ബിഗ് സല്യൂട്ട് കൊടുത്തേക്കുക. ഒരറ്റത്തുനിന്ന് ഇതിനെതിരെ ടെലിവിഷനില്‍ രോഷം ആളിക്കത്തുമ്പോള്‍ ആണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ബിന്ദു പാവപ്പെട്ടവര്‍ക്കുളള കണ്ണടയുമായി എരിതീയില്‍ എണ്ണ ഒഴിച്ചത്. ബിന്ദുവിന്റെ കണ്ണടയുടെ വില മുപ്പതിനായിരം രൂപ! മുഖ്യമന്ത്രിയുടെ പ്രത്യേക കയ്യൊപ്പോടെ ബിന്ദു ഇത് വാങ്ങിയതിലൂടെ മുഖ്യമന്ത്രിയുടെ മുഖംമൂടിയും പൊളിച്ചു കൊടുത്തു. ഏറെ കൗതുകകരം ഒരു മന്ത്രിക്ക് എത്ര കണ്ണട ഉണ്ടെന്നതാണ്. അതാരും വെളിപ്പെടുത്തില്ല ഈ മന്ത്രിസഭ അധികാരമേറ്റ സമയത്തു മിക്ക മന്ത്രിമാരും വാങ്ങിയ കണ്ണടയുടെ വില ഒരു ലക്ഷം രൂപയ്ക്കടുത്താണ്. മുഖ്യമന്ത്രിയുടെ മുഖത്തിന് വിലയില്ലെങ്കിലും മുഖത്തിരിക്കുന്ന കണ്ണടയ്ക്ക് പവന്‍ വിലയാണ് ! 21 മന്ത്രിമാര്‍ തിരുവനന്തപുരത്തു ഇപ്പോള്‍ വാങ്ങിയ ഷോപ്പില്‍ നിന്ന് തന്നെ വാങ്ങിയാല്‍ പോലും എത്രലക്ഷം രൂപ ഖജനാവിന് ചെലവായിരിക്കും? .

മിക്ക മന്ത്രിമാരും ദില്ലിയില്‍ ജനപഥിലെ ആഗോളപ്രസിദ്ധമായ ലോറന്‍സ് & മയോ ക്ലിനിക്കിലെ കണ്ണടക്കടയിലെ പതിവുകാര്‍? അത് എത്രപേര്‍ക്കറിയാം? കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ അംഗം പിടിച്ചിരിക്കുന്ന മനോഹരമായ കണ്ണടപ്പെട്ടിക്ക് ഒരു വിലയും നിലയുമൊക്കെ വേണ്ടേ? മുഖത്ത് മാത്രമല്ല പൃഷ്ഠത്തിലും ഒരെണ്ണം ഫിറ്റ് ചെയ്താല്‍ അതിന്റെ അഴകും കൂടും. കണ്ണടമാത്രമല്ല കയ്യില്‍ കെട്ടുന്ന വാച്ചിലും പരിഷ്‌ക്കാരം കയറിക്കൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കളില്‍ ചിലര്‍ ആപ്പിള്‍ വാച്ച് വാങ്ങുന്നതു കോണാട്ട് പ്ലൈസിലെ അന്താരാഷ്ട്ര ഷോപ്പില്‍ നിന്നാണ്. ഒരു പ്രമുഖന്റെ ഭാര്യക്ക് കയ്യില്‍ സ്വര്‍ണ്ണവാച്ചില്ലെങ്കില്‍ ഭക്ഷണം ഇറങ്ങത്തില്ലത്രേ! പ്രഥമ കമ്മ്യുണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരിക്കെ ദില്ലിയിലെ ഒരു കൊടും മഞ്ഞുകാലത്തു കേരളഹൗസില്‍ പെട്ടുപോയ സി അച്യുതമേനോനും കെ സി ജോര്‍ജ്ജും ഒരിക്കല്‍ ഒറ്റ കമ്പിളി ഉടുപ്പ് കൊണ്ട് മാത്രം ജീവിച്ച കഥ സിഅച്യുതമേനോന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. രണ്ടാമതൊരെണ്ണം കൂടി വാങ്ങിയാല്‍ അതിനും പുതുതായി പണം മുടക്കണമല്ലോ. അത് ഒഴിവാക്കാന്‍ രണ്ടുമന്ത്രിമാര്‍ പരസ്പ്പരം ഇരവ് വാങ്ങി. അങ്ങിനെ ഉണ്ടായ ഒരു പാര്‍ട്ടിയുടെ പിന്‍ഗാമിയായ മന്ത്രിയാണ് ഡോ ബിന്ദു!

വിജയരാഘവന്‍ എം പി ആയി ദില്ലിയില്‍ വിലസിയപ്പോള്‍ എല്ലാം ബിന്ദു ഇന്ത്യയിലെ വിനോദസഞ്ചാര പറുദീസകളില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. മന്ത്രിസ്ഥാനം പോയിട്ട് കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ ചപ്രാസിയുടെ കസേരക്ക് പോലും അര്‍ഹയാണോ ബിന്ദു?. ഭര്‍ത്താവ് പോളിറ്റ് ബ്യുറോയില്‍ കടന്നു കൂടിയ സ്ഥിതിക്ക് ഇനി ആരെ ഭയക്കാന്‍?. ആകാവുന്നതെല്ലാം നേടിക്കഴിഞ്ഞു! വനത്തിലെ കൂപ്പില്‍ ഒരു മരംവെട്ട് തൊഴിലാളിയായിരുന്ന പഴയ വിജയരാഘവന്‍ തന്നെയല്ലേ ഇപ്പോഴും ഒപ്പമുള്ളത്?. ടെലിവിഷനില്‍ ഈ ബഹളങ്ങള്‍ നടക്കുമ്പോളാണ് വെനീസിലെ കഴുത്തറുപ്പന്‍ കച്ചവക്കാരനെപ്പോലെ എ കെ ബാലന്‍ ഷൈലോക്കിന്റെ വേഷത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി തെരുവില്‍ വിലപേശുന്നത് ടെലിവിഷനില്‍ കണ്ടത്. ഷൗക്കത്തിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമത്രേ. പലസ്തീന്‍ വിഷയം മുതലാക്കി കൂറുമാറിയാല്‍ സംരക്ഷിക്കുമത്രേ. എന്ത് ഗതികേട് ? തങ്ങളുടെ പക്ഷത്തേക്ക് വന്നാല്‍ എത്രവേണമെങ്കിലും മുടക്കാം എന്നാണ് ബാലന്‍ പരസ്യമായി ഇന്നലെ പറഞ്ഞത്. അത്രയ്ക്ക് തുട്ട് കയ്യിലുണ്ടെങ്കില്‍ എന്താ ബാലാ മോദിക്ക് തന്നെ വില പറഞ്ഞെടുത്തുകൂടെ? എന്തൊരു ദുരന്തമാണ് ഈ അഴുക്കെല്ലാം ഈ പാര്‍ട്ടിയില്‍ അടിഞ്ഞുകേറിയാല്‍?.

നിയമവ്യവസ്ഥയെ അട്ടിമറിച്ചു എന്തും നടത്താവുന്ന നാടാണ് നമ്മുടേത്! കയ്യിലൊരു പിണറായിവിജയനോ അദ്ദേഹത്തിന്റെ ഏതെങ്കിലും കുടുംബാംഗമോ പാര്‍ശ്വവര്‍ത്തികളോ ഉണ്ടായാല്‍ മതി. ചോദിക്കുന്ന കോഴ കൊടുത്തില്ലെങ്കില്‍ നേരെ തിരിച്ചും സംഭവിക്കുന്ന നാട്. അതാണ് ഇപ്പോള്‍ കോട്ടയത്തെ മാഞ്ഞൂരില്‍ കാണുന്നത് 'ഈ പദവികളും പത്രാസും ഒന്നും ഇല്ലാത്ത കാലത്തു തന്നെ കേരള ഹൈക്കോടതിയിയിലെ പുകള്‍പെറ്റ ഒരു ജഡ്ജി പച്ചയ്ക്ക് വിളിച്ചു പറഞ്ഞതാണ് ഇയാള്‍ ഒരു മാഫിയയാണെന്ന്. അത് പിന്‍വലിച്ചില്ലെങ്കില്‍ ആ ജഡ്ജിയെ കിടുക്കിക്കളയുമെന്ന് അന്ന് വിരട്ടി നോക്കിയതാണ്. ഒരു പുല്ലും നടന്നില്ല. രോമത്തില്‍ തൊടാന്‍ പറ്റിയില്ല. ജഡ്ജി വീണ്ടും വെല്ലുവിളിച്ചു. ആരോപണം വീണ്ടും കടുപ്പിക്കുന്നുവെന്ന് പറഞ്ഞു. വന്ദ്യവയോധികനായ ജഡ്ജി ഇപ്പോഴും ജീവനോടെയുണ്ട്. ജഡ്ജിയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച നേതാവ് ഹര്‍ജ്ജി പിന്‍വലിച്ചു അവശേഷിച്ച മാനമെങ്കിലും രക്ഷിച്ചു. ഇവിടെ നടക്കുന്നത് ഭരണമാണോ? കെ എസ് ആര്‍ ടി സിയില്‍ ശമ്പളം കൊടുക്കാതെ കുംഭകര്‍ണ്ണ സേവയില്‍ കഴിയുന്ന ഒരു മുഖ്യമന്ത്രി സ്വന്തം പ്രതിശ്ചായയെ സമുദ്രത്തിലെ തിരയായി പുകഴ്ത്തിയും പോരാട്ടങ്ങളുടെ കനല്‍ പാത താണ്ടിവന്ന വി എസിനെ ബക്കറ്റിലെ തിരയായി ഇകഴ്ത്തിയും കാണിച്ചപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് അറിയാമായിരുന്നു ഒരു നാള്‍ സത്യം പുറത്തുവരുമെന്ന്. കേരളം മാമാങ്കങ്ങള്‍ നടത്തി ഉത്സവാഘോഷത്തില്‍ ആറാടുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ പെന്‍ഷന്‍ ആനുകൂല്യം കിട്ടാതായിട്ട് എട്ടു മാസം ! 50 ലക്ഷം പാവങ്ങളുടെ സാമൂഹ്യ പെന്‍ഷന്‍ കിട്ടാതായിട്ട് നാലുമാസം! മുഖ്യമന്ത്രിയുടെ മകള്‍ക്കോ മകനോ ഒറ്റപൈസ ഖജനാവില്‍ നിന്ന് കുടിശ്ശികയുണ്ടോ?1.72 കോടി രൂപ മാസപ്പടി കിട്ടാന്‍ ഒരു ദിവസം പോലും വൈകിയോ? ഇല്ലല്ലോ? അന്നം മുട്ടിയത് പാവങ്ങള്‍ക്ക് മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends