രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ തീരുമാനം വൈകിയേക്കും.... സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അടുത്ത സെപ്റ്റംബറില്‍ അദ്ദേഹം സ്ഥാനം ഒഴിയുന്നതു വരെ നടപ്പാകാന്‍ സാധ്യതയില്ല?

രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ തീരുമാനം വൈകിയേക്കും.... സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അടുത്ത സെപ്റ്റംബറില്‍ അദ്ദേഹം സ്ഥാനം ഒഴിയുന്നതു വരെ നടപ്പാകാന്‍ സാധ്യതയില്ല. ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരും.
മലയാള ഭാഷാ വ്യാപനവുമായി ബന്ധപ്പെട്ടു നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 2016ല്‍ അയച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
കേന്ദ്ര, സംസ്ഥാന നിയമങ്ങളില്‍ വൈരുധ്യമുണ്ടായാല്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണറോട് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ ഗവര്‍ണര്‍ സ്വന്തം നിലയില്‍ 7 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച കീഴ്‌വഴക്കമില്ല. ഇവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണു പോകുക. അവര്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും അഭിപ്രായങ്ങള്‍ തേടുകയും ഇതെല്ലാം ലഭിച്ച ശേഷമേ രാഷ്ട്രപതിക്കു വിടുകയുള്ളൂ. തീരുമാനമെടുക്കാന്‍ രാഷ്ട്രപതി എത്ര സമയമെടുക്കുമെന്നു പറയാന്‍ കഴിയില്ല.
രാഷ്ട്രപതിക്ക് അയച്ച ബില്ലുകള്‍ക്കു സമാനമായ നിയമം ഇനി കൊണ്ടുവരാന്‍ കഴിയില്ല. മാത്രവുമല്ല ഈ ബില്ലുകള്‍ പിന്‍വലിക്കണമെങ്കിലും രാഷ്ട്രപതിയുടെ അനുമതിയും വേണം. ആയതിനാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കേണ്ടി വരും.
"
https://www.facebook.com/Malayalivartha