സദാചാര പോലീസ് ചമഞ്ഞ് ആക്രമണം മഞ്ഞക്കിളിക്ക് 10 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ കേസില്‍ 10 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടക്കാവൂര്‍ വക്കം കയല്‍ വാരം വീട്ടില്‍ മഞ്ഞക്കിളി എന്ന നിസാറിനെ (52) യാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് പ്രതിയെ ശിക്ഷിച്ചത്. 2018 ജനുവരി 5 നാണ് സംഭവം നടന്നത്. വക്കം കയല്‍വാരം സ്വദേശി നിസാം തന്റെ ജേഷ്ഠന്റെ വീട്ടില്‍ എത്തിയ സമയം അയല്‍ വാസിയായ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുകമ്പി കൊണ്ട് നിസാമിനെയും ജേഷ്ഠനെയും ജേഷ്ഠത്തിയെയും സഹോദരിയെയും ബാപ്പയെയും ആക്രമിച്ചുവെന്നാണ് കേസ്.
നിസാം മറ്റെന്തോ കാര്യത്തിന് വീട്ടില്‍ ചെന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം അഴിച്ചു വിട്ടത്. കടക്കാവൂര്‍ സി ഐ ചാര്‍ജ് ചെയ്ത കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha