കണ്ണീര്‍ക്കാഴ്ചയായി.... കൊല്ലം പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായിക താരത്തിന് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി.... കൊല്ലം പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായിക താരത്തിന് ദാരുണാന്ത്യം. തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡല്‍ ജേതാവും എംഎ കോളേജ് മുന്‍ കായികതാരവുമാണ് ഓംകാര്‍ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവില്‍ദാറാണ് ഓംകാര്‍നാഥ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് .
https://www.facebook.com/Malayalivartha