Widgets Magazine
22
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2023-ൽ ആഗോള സൈനികച്ചെലവ്...ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തി...യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും കാരണം... ഏറ്റവും കൂടുതൽ പണം ചെലവഴിച്ച 5 രാജ്യങ്ങളിൽ ഇന്ത്യയും...


മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ, വിഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാർ...ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ , പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതുമാണ് വിഡിയോ...


യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് ആക്രമണം...അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്... ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ഇറാഖ് പ്രധാനമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം...


‘വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‌‘ അതീവ ഗുരുതരം...ബിസ്‌കറ്റ്‌ കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം..കഴിച്ചയുടനെ കുട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുകവരുന്നതും നിലവിളിച്ചു കൊണ്ട് ബിസ്ക്കറ്റ് കുട്ടി തുപ്പി..അവശനായ കുഞ്ഞ് പിന്നീട് മരിച്ചു..


മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ..'എടുത്തോണ്ടു പോടാ പട്ട..' എന്നായിരുന്നു കമ്മിഷണറുടെ വെല്ലുവിളി...ജനം എയറിൽ കെട്ടിയപ്പോൾ കമ്മീഷണർക്ക് സമാധാനമായി...മോശമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്ത് വന്നിരുന്നു...

വേദനയായി ഡോ ഷഹന... ഡോ ഷഹനയുടെ മരണത്തില്‍ റുവൈസിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ്, സ്ത്രീധന നിരോധന നിയമ പ്രകാരവും കേസ്; സുഹൃത്ത് ഡോ റുവൈസിനെ പ്രതിയാക്കി കേസെടുത്തു, ജാമ്യമില്ലാ കുറ്റം ചുമത്തി

07 DECEMBER 2023 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍

പൂരം കലക്ക് പിണറായിയുടെകൈയബദ്ധം ! സി.പി.എം നിലം തൊടില്ലെന്ന് ഇന്റലിജൻസ്...തൃശൂർ പൂരം സർക്കാർ കലക്കിയത് 26 ന് നടക്കുന്ന

അതിരമ്പുഴയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു...

വനത്തിലെത്തിച്ച് മദ്യം നല്‍കി മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത്... കമ്മീഷണർ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയിരുന്നു...

യുവ ഡോക്ടര്‍ ഷഹന കേരളത്തിന്റെ മറ്റൊരു വേദനയാണ്. പ്രേമിച്ചെങ്കിലും വിവാഹത്തിനായി ചോദിച്ചത് 150 പവന്‍, 15 ഏക്കര്‍, ബിഎംഡബ്ല്യു കാര്‍ എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇത് നല്‍കാത്തതിനാല്‍ ആ വിവാഹം നടന്നില്ല. ഷഹനയുടെ മരണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഡോ ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടത്.

മെഡിക്കല്‍ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. ഷഹനയുടെ മരണം വിവാദമായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പിന്നാലെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കിയ സംഘടന, വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹന. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഷഹനയുടെ കുടുംബം. എന്നാല്‍ പിതാവിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഈ സമയത്താണ് വിവാഹം മുടങ്ങിയത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലും ഉയര്‍ന്ന തുകയാണ് റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ റുവൈസും വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം തങ്ങളെ സന്ദര്‍ശിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയോടടക്കം ഷഹനയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പില്‍ ആരുടേയും പേര് ഷഹന പറഞ്ഞിട്ടില്ല. സംഭവത്തില്‍ ഡോ റുവൈസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്ന അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ചത് ഷഹനയുടെ സ്വപ്നങ്ങള്‍ക്ക് മേലെയും കരിനിഴല്‍ വീഴ്ത്തി. ഷഹനയുടെ സഹോദരന്‍ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്. ഷഹനയുടെ അച്ഛന്‍ പലര്‍ക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല.

ആരോപണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് മൂവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഡോക്ടര്‍ റുവൈസുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരന്റെ വീട്ടുകാര്‍ വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കള്‍ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാല്‍ വിവാഹം മുടങ്ങി. ഇതോടെ ഡോ റുവൈസും വിവാഹത്തില്‍ നിന്ന് പിന്മാറി. ഇത് ഷെഹനയെ മാനസികമായ തകര്‍ത്തുവെന്നാണ് ഷഹനയുടെ അമ്മയും സഹോദരനും ഇന്ന് വെളിപ്പെടുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനിക ചെലവിന് പണമൊഴുക്കി രാജ്യങ്ങൾ  (24 minutes ago)

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍  (42 minutes ago)

വിഡിയോ സ്റ്റാറ്റസാക്കി പൊലീസുകാർ  (59 minutes ago)

പണി ചോദിച്ചു വാങ്ങി ഇറാൻ  (1 hour ago)

പൂരം കലക്ക് പിണറായിയുടെകൈയബദ്ധം ! സി.പി.എം നിലം തൊടില്ലെന്ന് ഇന്റലിജൻസ്...തൃശൂർ പൂരം സർക്കാർ കലക്കിയത് 26 ന് നടക്കുന്ന  (1 hour ago)

അതിരമ്പുഴയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു...  (2 hours ago)

സുപ്രധാന തീരുമാനം എടുക്കാന്‍ ഖത്തര്‍....മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്നാണ് സൂചന... ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം സൂചിപ്പിച്ചത്  (2 hours ago)

വനത്തിലെത്തിച്ച് മദ്യം നല്‍കി മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (3 hours ago)

സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത്... കമ്മീഷണർ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്  (3 hours ago)

ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി  (3 hours ago)

ഇതാരും കഴിക്കരുത്...  (3 hours ago)

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  (3 hours ago)

സാധാരണക്കാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും...  (3 hours ago)

സങ്കടകാഴ്ചയായി.... ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends