Widgets Magazine
24
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം... ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.... പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്


ഉത്തർപ്രദേശിലെയും ഡൽഹി-എൻ‌സി‌ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ്..കുറഞ്ഞത് 50 പേരുടെ ജീവൻ അപഹരിക്കുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തു..


ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ച..


അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ്, ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ


227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം..അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍.. ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ടു..

ഭയാനകമായ സംഭവത്തിന്റെ നേര്‍ചിത്രം..സിനിമയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് വന്‍ വിജയം നേടിയ ‘കേരള സ്‌റ്റോറി’...ഒടിടിയും കടന്ന് ദൂരദര്‍ശനില്‍ ഇന്ന് രാത്രി എട്ടുമണിക്ക്.. കേരള മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഹാലിളകി..

05 APRIL 2024 02:48 PM IST
മലയാളി വാര്‍ത്ത

'ദി കേരള സ്റ്റോറി' ഏറെ വിവാദമുണർത്തിയ ചിത്രമായിരുന്നു . കേരളത്തിൽ അങ്ങോളം ഇങ്ങോളം ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. പല സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരടക്കം സാധാരണ ജനങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിനെതിരെ രംഗത്ത് വന്നു. കുറച്ചു കാലത്തേക് ഇത് ആരും ചർച്ച ചെയ്തിരുന്നില്ല . ഇപ്പോഴിതാ വീണ്ടും. ഭാരതത്തില്‍ നടന്നുവരുന്ന ഭയാനകമായ സംഭവത്തിന്റെ നേര്‍ചിത്രം സിനിമയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് വന്‍ വിജയം നേടിയ ‘കേരള സ്‌റ്റോറി’ ഒടിടിയും കടന്ന് ദൂരദര്‍ശനില്‍ ഇന്ന് രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുമെന്ന് സമൂഹപേജിലൂടെ അറിയിപ്പ് വന്നത്. ഇതോടെ കേരള മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഹാലിളകിയിരിക്കുകയാണ്. പ്രതിഷേധക്കുറിപ്പുകളുമായി മുഖ്യമന്ത്രിയും പാര്‍ട്ടിയും രംഗത്തെത്തി.കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്‌റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിറങ്ങിയിരിക്കുന്നത്.

 

തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്‌ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം.ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ .അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ, നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്.

സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍.ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തി.

 

വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗീയതയുടെ വിത്തിട്ട്‌ ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്‌ ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുത്‌. ഏപ്രിൽ അഞ്ചിന്‌ വെള്ളിയാഴ്‌ച രാത്രി എട്ട്‌ മണിക്ക്‌ ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. ഇത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്‌. ചിത്രം ഇറങ്ങിയകാലത്ത്‌ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്‌. ട്രെയിലറിൽ 32,000 സ്‌ത്രീകൾ’ മതം മാറി തീവ്രവാദ പ്രവർത്തനത്തിന്‌ പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്‌. അന്ന് പല പ്രമുഖരും അതിനെതിരെ ശക്തമായി ആഞ്ഞടിക്കുക മാത്രമല്ല ചെയ്തത് . പല മതസൗഹാർദ്രപരമായിട്ടുള്ള ഉദാഹരണങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ അടക്കം പങ്കു വച്ച് കൊണ്ട് കേരളത്തിന് പിന്തുണ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തവേളയിൽ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ്‌ പെട്ടെന്ന്‌ സിനിമ പ്രദർശിപ്പിക്കുന്നതിന്‌ പിന്നിലുള്ളത്‌ എന്നാണ് ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന വിമർശനം.

 

ആദ ശര്‍മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മിച്ചത് ബോളിവുഡ് നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ ആയിരുന്നു. ചിത്രം റീലീസിന് മുന്നേ തന്നെ വിവാദമാക്കാന്‍ കപടമതേതര സമൂഹം ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ബംഗാളിലും മറ്റും മതസ്പര്‍ദ്ധ ഉണ്ടാക്കും വിധം പ്രചാരണവേലകള്‍ നടന്നിരുന്നു.കഥ കേട്ടറിഞ്ഞ ജനസമൂഹം സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാര്‍ക്ക് രക്ഷകനായത് കണ്ടക്ടര്‍  (9 minutes ago)

കണ്ടക്ടറുടെ മനഃസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി...  (40 minutes ago)

ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും..  (1 hour ago)

വീണ്ടും പുലി ഇറങ്ങി.....വനംവകുപ്പിന്റെ പരിശോധന  (1 hour ago)

ലോക ഹോമിയോപ്പതി ദിനാഘോഷം 2025  (1 hour ago)

രണ്ട് കാമുകന്മാര്‍ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന കേസ്...  (1 hour ago)

ജൂണ്‍ അഞ്ചിന് മുന്‍പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം...  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ്  (1 hour ago)

സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല....  (2 hours ago)

രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്,  (2 hours ago)

റോഡുകള്‍ തകര്‍ന്നു വീണതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ലെന്ന് രമേശ് ചെന്നിത്തല  (10 hours ago)

തലസ്ഥാനത്ത് റെഡ് അലര്‍ട്ട്  (10 hours ago)

പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നത്  (13 hours ago)

രോഗമുള്ളവര്‍ ഭക്ഷണ ശാലകളില്‍ ജോലിചെയ്യാന്‍ പാടില്ല  (13 hours ago)

മുനിസിപ്പല്‍ ഓഫീസിന് മുന്നിലൂടെ ശക്തന്‍ സ്റ്റാന്റിലേക്ക് പോകുന്ന വഴിയിലാണ് അപകടം  (14 hours ago)

Malayali Vartha Recommends