Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത്... കമ്മീഷണർ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയിരുന്നു...

22 APRIL 2024 12:34 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത്. കമ്മീഷണർ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറെ മാറ്റാനുള്ള തീരുമാനം.

തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയത് അന്വേഷിക്കണമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കമ്മിഷണറുടെ കർക്കശ നിലപാട് പൊലീസ് സമൂഹത്തിന് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതുകാരണം പൂരത്തിന് ഏറെ വിയർപ്പൊഴുക്കിയ പൊലീസുകാരും പഴികേൾക്കേണ്ടിവന്നുവെന്നാണ് ഇന്റലിജൻസ് നിഗമനം എന്നാണ് റിപ്പോർട്ട്.

 

 

പൂരം ദിവസം നടത്തിയ ലാത്തിച്ചാർജ് അകാരണമായിരുന്നെന്നും ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അങ്കിത് അശോകൻ കഴിഞ്ഞ വർഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ ലാത്തിച്ചാർജ് നടത്തിയ കാര്യവും റിപ്പോർട്ടിലുണ്ട് പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളിൽ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ടെന്ന് മാതൃഭൂമി വിശദീകരിക്കുന്നു.

പൂരം ഡ്യൂട്ടിയുള്ള എല്ലാ സേനാംഗങ്ങൾക്കും പൊലീസ് കമ്മിഷണറുെട നേതൃത്വത്തിലുള്ള ഡ്യൂട്ടി ബ്രീഫിങ് എന്ന വിശദീകരണം ഇത്തവണ നടത്തിയില്ലെന്ന ഗുരുതര ആരോപണവുമുണ്ട്. മേലുദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിങ്. മറ്റുള്ളവർക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗംപേരും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ടുവാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവർ ഇതോടെ വലഞ്ഞു. മറ്റു ജില്ലകളിൽനിന്നെത്തിയ പൊലീസുകാരെയടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കും. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. രാവിലെ വരുന്ന ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിന്റെയുമടക്കം തനിയാവർത്തനം രാത്രിയിലുമുണ്ടെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അറിയില്ലായിരുന്നുവെന്നാണ് ആരോപണം.

 

ഇതാണ് പൂരം എത്തുന്നതിനുമുമ്പുതന്നെ ബാരിക്കേഡുകൾവെച്ച് വഴി അടയ്ക്കാനിടയാക്കിയതെന്നും പറയുന്നു. ജനങ്ങൾ തള്ളിക്കയറിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പൂരത്തിന് വിവിധ വകുപ്പുകളിൽനിന്ന് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന സർക്കാർ ജീവനക്കാരെ വിവിധയിടങ്ങളിൽ തടഞ്ഞ പൊലീസ് നടപടിയിലും പ്രതിഷേധമുണ്ട്. തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടുപോലും പൊലീസ് പലരോടും അപമര്യാദയായി പെരുമാറി.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വിമർശനം തുടരുന്നതിനിടെയാണ് കമ്മീഷണർക്കെതിരായ ഇന്റലിജൻസ് കണ്ടെത്തലും ചർച്ചയാകുന്നത്. തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പൂരപ്രേമികളുടെ വിമർശനം തുടരുകയാണ്. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്,.

പൂരം അലങ്കോലപ്പെടുത്താൻ പൊലീസ് നടത്തിയ നീക്കത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends