സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച്ചിരിക്കുന്നു

മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച്ചിരിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മലയാളികള്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ആഘോഷത്തിന്റെ പേരിലുള്ള ധൂര്‍ത്തും തള്ളും തന്‍പോരിമയും സഹിക്കേണ്ടി വന്നേനെ. സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി ഗവണ്‍മെന്റ് സംഭാവന ചെയ്തത്.
ഇതിന് പുറമേ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹ്യ അസമത്വം, അരാജകത്വം, ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം, കൊലപാതകം, കത്തിക്കുത്ത്, മഴയെത്തുംമുമ്പുള്ള മുന്നൊരുക്കങ്ങളിലെ വീഴ്ച അങ്ങനെ എല്ലാം കൊണ്ടും മനുഷ്യന്‍ ദുരുതക്കയത്തിലാണ്. സര്‍ക്കാരാകട്ടെ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് ഇതില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരന്തരം വീഴ്ചകളുണ്ടാകുന്നു, അവയവം മാറി ശസ്ത്രക്രീയ വരെ നടന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗി ബലാല്‍സംഗത്തിനിരയായി.
ഇതിലൊക്കെ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയതല്ലാതെ കാര്യക്ഷമമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ എന്ന് പറഞ്ഞൊരു പുസ്തകം വേണമെങ്കില്‍ ഇറക്കാം. ഭാവിതലമുറയെങ്കിലും അറിയട്ടെ ഇവിടെ എന്താണ് നടന്നതെന്ന്. സര്‍വ്വീസ് സംഘടനകളും ഡോക്ടര്‍മാരും കാണിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ക്ക് നടപടിയെടുക്കേണ്ടതിന് പകരം അവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബലാല്‍സംഗത്തിനിരയായ രോഗിക്ക് അനുകൂലമായി മൊഴിനല്‍കിയ നഴ്‌സിനെ സ്ഥലംമാറ്റിയാണ് ആരോഗ്യവകുപ്പ് പകരം വീട്ടിയത്. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടും കോടതി ഇടപെട്ടത് കൊണ്ടും ആ നഴ്‌സിന്റെ സ്ഥലംമാറ്റം റദ്ദാക്കി.
നരേന്ദ്രമോദിയുടെ ഏകാധിപത്യത്തെ തള്ളിപ്പറയുന്ന സിപി.എം നേതൃത്വം കേരളത്തില്‍ മറ്റൊരുതരത്തില്‍ നടപ്പാക്കുന്നതും അതേ നടപടികള്‍ തന്നെയാണ്. സിപിഎം നേതാക്കളോ, പ്രവര്‍ത്തകരോ എന്ത് ചെയ്താലും രാഷ്ട്രീയ അഭയം സര്‍ക്കാര്‍ നല്‍കും. സാധാരണക്കാരന് അതിന്റെ യാതൊരു ആനുകൂല്യവും ലഭിക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും ആരോപിക്കുന്നു. എന്തിനാണ് മുഖ്യമന്ത്രിയും കുടുംബവും അടിക്കടി ഔദ്യോഗിക വിദേശയാത്ര നടത്തുന്നത്.
ഇതുകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? ലണ്ടനില്‍ പോയി കാറല്‍മാക്‌സിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് കൊണ്ട് കേരളത്തിലെ പട്ടിണി പാവങ്ങള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ കൊടുത്താല്‍ അവര്‍ക്ക് വലിയ ആശ്വാസമാകും. പെന്‍ഷന്‍ കൊടുക്കാനായി ഇന്ധന സെസ് അടക്കം ഈടാക്കുന്നുണ്ടെങ്കിലും കൃത്യമായി അത് വിതരണം ചെയ്യാറില്ല. അതേസമയം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് കൃത്യമായി സര്‍ക്കാരില്‍ നിന്ന് എഴുതിയെടുക്കും.
ജനപ്രതിനിധികളാരും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടില്ല എന്നതാണ് പ്രധാന ആകര്‍ഷണം. സര്‍ക്കാര്‍ മേഖലയില്‍ മികച്ച ഡോക്ടര്‍മാരുള്ളപ്പോള്‍ എന്തിനാണ് പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ പോയി, സര്‍ക്കാര്‍ ഖജനാവിലെ പണം പാഴാക്കുന്നത്. ഇതൊന്നും ആരും ചോദിക്കാന്‍ പാടില്ല. ഒന്നരലക്ഷം രൂപാ വിലയുള്ള കണ്ണടകളാണ് ചില മന്ത്രിമാര്‍ വയ്ക്കുന്നത്. ഇതിനെല്ലാം പണം പൊതുഖജനാവില്‍ നിന്നും.
35 ലക്ഷം രൂപ വരെ വിലയുള്ള കാറുകളിലാണ് മന്ത്രിമാര്‍ യാത്ര ചെയ്യുന്നത്. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 12 ലക്ഷം വരെ വിലയുള്ള കാറുകള്‍ വാങ്ങുന്നതിനേ അധികാരമുള്ളൂ. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ 35 ലക്ഷം രൂപയുടെ കാര്‍ ആഢംബരമാണോ എന്ന ന്യായീകരണമാണ് ധനമന്ത്രി നടത്തുന്നത്. സര്‍്കകാരിന്റെ ധനകാര്യമാനേജ്‌മെന്റ് വളരെ മോശമായത് കൊണ്ടാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ജിഎസ്ടി പിരിവ് ഊര്‍ജിതമായി നടപ്പാക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയാണ് ഖജനാവിന് നഷ്ടം.
സ്വര്‍ണം ഗ്രാമിന് ആറായിരം രൂപയ്ക്ക് മുകളിലാണ് നിലവിലെ വില. എന്നാല്‍ സംസ്ഥാനത്തിപ്പോഴും ഈടാക്കുന്നത് 2017ല്‍ ഗ്രാമിന് 500 രൂപ ഉണ്ടായിരുന്നപ്പോഴുണ്ടായരുന്ന നികുതിയാണ്. നികുതി വര്‍ദ്ധിപ്പിക്കാതെ ജ്വല്ലറികള്‍ക്ക് കോടിക്കണക്കിന് രൂപ സമ്പാദിക്കാന്‍ വഴിയൊരുക്കുന്നു. കെ.എസ്.ഇബിയും വാട്ടര്‍ അതോറിട്ടിയും സ്വകാര്യ കമ്പനികളില്‍ നിന്നും സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും കൃത്യമായി കുടിശിക പിരിച്ചെടുക്കുന്നില്ല. വന്‍കിടക്കാരെയും കുത്തകകളെയും സഹായിക്കുന്നത് എന്തിനാണ്. അവരില്‍ നിന്ന് നേതാക്കള്‍ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി പൊതുജനത്തെ ഒറ്റുകൊടുക്കുകയല്ലേ. സര്‍ക്കാര്‍ മേഖലയിലെ കുടിശിക പിരിച്ചെടുക്കാനുള്ള ആവേശം പോലും കാണിക്കുന്നില്ല.
കാര്‍ഷികമേഖല മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലാണ്. അവരില്‍ നിന്ന് നെല്ല് സംഭരിച്ച ശേഷം, അത് അരിയാക്കി വിറ്റിട്ടും കാശ് കൊടുക്കില്ല. ഇത് കാരണം മൂന്ന് കര്‍ഷകരാണ് അടുത്തകാലത്ത് ആത്മഹത്യ ചെയ്തത്. നെല്ലിനുള്ള പണം വായ്പയായാണ് സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാരാണ് ജാമ്യം നില്‍ക്കുന്നതെങ്കിലും അടവില്‍ മുടക്കം വരുന്നതോടെ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കും.
അങ്ങനെ ബാങ്ക് വായ്പകള്‍ കിട്ടാതാകും. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് മുഖ്യമന്ത്രിയുടെ മകള്‍ അടക്കം അധികാരത്തോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. യാതൊരു സേവനവും നല്‍കാതെ വന്‍കിട കമ്പനികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ വാങ്ങിയെന്ന് ആദായനികുതി വകുപ്പ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തി. പിന്നീട് ഇഡിയും അന്വേഷണം ആരംഭിച്ചു. ഈ കേസുകളൊന്നും എങ്ങുമെത്തില്ലെന്നത് ഉറപ്പാണ്. അതുപോല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിഹാരങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും. അതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ സഹിക്കുകയേ രക്ഷയുള്ളൂ.
https://www.facebook.com/Malayalivartha