Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം...

23 MAY 2024 04:08 PM IST
മലയാളി വാര്‍ത്ത

സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജാവ് ശ്വാസകോശ വീക്കം, കടുത്ത പനി, സന്ധി വേദന എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന റിപ്പോർ‌ട്ടുകൾ‌ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്.

 

വീക്കം ശമിക്കുന്നതുവരെ 88-കാരനായ രാജാവിന് ആൻ്റിബയോട്ടിക്കുകൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 20ന് ആരംഭിക്കാനിരുന്ന കിരീടാവകാശി മുഹമ്മദിന്റെ ജപ്പാൻ സന്ദർശനം മാറ്റിവച്ചതായി ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി അറിയിച്ചു.

സൗദി രാഷ്‌ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെ 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31-ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ്‌ അൽ സൗദിന്റെ ജനനം. 19-ാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. 2011-ൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. 2015-ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി

 

 

88 കാരനായ സല്‍മാന്‍ രാജാവ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം അദ്ദേഹത്തെ പതിവായി നടത്തുന്ന പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പനി ശക്തമായി വരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു.

 


ശേഷമാണ് ചില ടെസ്റ്റുകള്‍ക്ക് വിധേനാക്കാന്‍ തീരുമാനിച്ചത്. മറ്റു വിവരങ്ങളൊന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴിഞ്ഞ കുറച്ച് കാലമായി ഭരണകാര്യങ്ങളില്‍ സജീവമായി രാജാവ് ഇടപെടുന്നില്ല. മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ദൈനംദിന ഭരണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് വൈകാതെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.


2015ലാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദി അറേബ്യയുടെ രാജാവായി ചുമതലയേറ്റത്. അതിന് മുമ്പ് കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായിരുന്നു. രാജാവിന്റെ പദവി ഏറ്റെടുത്ത പിന്നാലെ മകന്‍ മുഹമ്മദിനെ അദ്ദേഹം കിരീടവകാശിയായി നിയോഗിച്ചു. ശേഷം അതിവേഗമായിരുന്നു സൗദിയിലെ മാറ്റങ്ങള്‍. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള വ്യക്തിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (30 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (57 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends