Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ജെസ്നയ്ക്ക് എന്ത് സംഭവിച്ചു..? സിജെഎം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശത്തിന് പിന്നാലെ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി:- ആറ് മാസത്തിനുള്ളിൽ ആ തെളിവുകൾ കിട്ടിയില്ലെങ്കിൽ തെളിയാത്ത കേസായി തള്ളാമെന്ന് പിതാവ്...

22 JUNE 2024 04:31 PM IST
മലയാളി വാര്‍ത്ത

വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സിജെഎം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശത്തിന് പിന്നാലെ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി. സിബിഐ നടത്തിയ ആദ്യ അന്വേഷണത്തില്‍ ശ്രദ്ധിക്കാതെ പോയ വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ചാണ് അഞ്ചംഗ സ്പെഷല്‍ ടീം അന്വേഷണം നടത്തിവരുന്നത്. എരുമേലി, മുണ്ടക്കയം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടന്നുവരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്.

ജെസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫിന്റെ ഹര്‍ജി. താന്‍ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവുണ്ടായത്. താന്‍ നല്‍കിയ തെളിവുകളില്‍ ആറു മാസമെങ്കിലും സിബിഐ അന്വേഷിക്കണമെന്നും ഒന്നും കണ്ടെത്താനാവുന്നില്ലെങ്കില്‍ തെളിയാത്ത കേസായി തള്ളാമെന്നും ജയിംസ് ജോസഫ് കോടതിയെ അറിയിച്ചിരുന്നു. മുണ്ടക്കയത്തിനു സമീപം ഒരു കേന്ദ്രത്തില്‍ ജെസ്ന വ്യാഴാഴ്ചകളില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്ന സാഹചര്യം, ദുരൂഹസാഹചര്യത്തിലുള്ള ചില ഫോട്ടോകള്‍, സൗഹൃദം എന്നിവയെല്ലാം അന്വേഷണപരിധിയിലുണ്ട്. ഏതാനും സഹപാഠികള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

 

 

കേസില്‍ സിബിഐ പല കാര്യങ്ങളും വിട്ടു പോയെന്ന് പിതാവ് ചൂണ്ടിക്കാട്ടിരുന്നു. എന്നാല്‍ ജെസ്‌നയുടെ പിതാവ് നല്‍കിയതടക്കമുള്ള നിരവധി കാര്യങ്ങള്‍ എല്ലാം വിശദമായി അന്വേഷിച്ചതാണെന്നും വിശ്വസനീയമല്ലാത്ത മൊഴികള്‍ എല്ലാം തന്നെ തള്ളിക്കളഞ്ഞുവെന്നും സിബിഐ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പത്തനംതിട്ട മുക്കൂട്ടുതറയില്‍ കുന്നത്ത് ജയിംസിന്റെ മൂന്നുമക്കളില്‍ ഒരാളായിരുന്നു ജസ്‌ന മരിയ ജെയിംസ്.

 

 

 

കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് കോളജില്‍ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനി. 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 ന് മുക്കൂട്ടതറയിലെ വീട്ടില്‍ നിന്നും ആന്റിയുടെ വീട്ടിലേക്ക് ഇറങ്ങിയാതിരുന്നു ജസ്‌ന. വീട്ടില് നിന്ന് ഇറങ്ങിയ ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി......അവിടുന്ന് ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നതുവരെ ജസ്‌നയെ കണ്ടവരുണ്ടായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം വീട്ടുകാരെ ചുറ്റിപ്പറ്റിയായിരുന്നു. ജസ്‌നയുടെ ഫോണിലേക്ക് അവസാനത്തെ കോള്‍ ചെയ്ത സുഹൃത്തും അന്വേഷണപരിധിയിലായി.

 

 

സിനിമയെ പോലും വെല്ലുന്ന ജെസ്ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു.

 

 

എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പളി ഈ ട്രയാങ്കിളില്‍ ജെസ്ന ഉണ്ടാകുമെന്ന് റിട്ടയേര്‍ഡ് എസ്. പി. ജോര്‍ജ് ജോസഫ് വളരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ജെസ്ന, അന്നും ഉണ്ട്, ഇന്നും ഉണ്ട് അവിടെ എന്ന് അദ്ദേഹം പറയുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പത്തൊമ്പതോളം തവണ ഇരുപത്തൊന്നാം തീയതി, മെസ്സേജ് ഇട്ടിട്ടുണ്ട്.

അപ്പോള്‍ ജെസ്‌നയ്ക്ക് ഒരു മനോദുഃഖം ഉണ്ടായിരുന്നു. അതെന്താണെന്ന്, ലോക്കല്‍ പൊലീസോ, ക്രൈംബ്രാഞ്ചോ, സിബിഐ ഒ, കണ്ടെത്തിയിട്ടില്ല. അതാണ് കേസ് തെളിയാത്തതെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ നാല്പത്തെട്ട് മണിക്കൂര്‍ പോലീസ് വെറുതെ പാഴാക്കി. ജെസ്നയുടെ 'അമ്മ' എട്ട് മാസം ആശുപത്രിയില്‍ കിടന്നു. ആ സമയങ്ങളില്‍ പല പള്ളികളിലും ജെസ്ന പ്രാര്‍ത്ഥിക്കാന്‍ പോയി. പക്ഷെ ഇതേ പറ്റി, ലോക്കല്‍ പോലീസ് ഒരു അന്വേഷണവും നടത്തിയില്ല.

 

 

സിബിഐ വന്നപ്പോള്‍ ചിലതൊക്കെ തെളിഞ്ഞു. നിബിന്‍ ശങ്കര്‍ എന്ന സബ് ഇന്‍സ്‌പെക്ടറാണ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ഇതിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. അത് വളരെ നല്ലൊരു അന്വേഷണമാണ്. പക്ഷെ എന്ത് സംഭവിച്ചു എന്ന് അറിയാതെ, സിബിഐയും, ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും പല കഥകള്‍ മെനഞ്ഞു. തല്പര കക്ഷികള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കഥയില്‍ പോലീസും, ക്രൈംബ്രാഞ്ചും വീണാണ് കരുതുന്നതെന്ന് ജോര്‍ജ് ജോസഫ്, പറയുന്നു.

 

 

ജെസ്നയെ കാണാതെ പോയ ഇടത് എന്ത് സംഭവിച്ചുവെന്ന് , അന്വേഷിച്ചില്ല. എന്താണ് ജെസ്നയുടെ ദുഃഖം അത് അന്വേഷിച്ചില്ല. 'അമ്മ മരിച്ചതിന് ശേഷം മൂത്ത മകള്‍ ജെഫി അതീവ ദുഃഖത്തിലായിരുന്നു. പക്ഷെ ജെസ്ന അതില്‍ നിന്ന്, വേഗം റിക്കവറായി. 'അമ്മ മരിച്ച ശേഷം ആ കുട്ടി, തലമുടി വെട്ടി.. കുറച്ച് കൂടി സുന്ദരിയായി. ഇത് സിബിഐയുടെ സ്റ്റേറ്റ്‌മെന്റില്‍ കണ്ടതാണെന്ന് അദ്ദേഹം പറയുന്നു. അതൊന്നും പക്ഷെ പ്രൂവ് ചെയ്തില്ല.

മൂത്തമകള്‍ 'അമ്മ മരിച്ച ദുഃഖത്തില്‍ ഇരിക്കുമ്പോള്‍, അതേ ദുഃഖത്തിലായിരുന്ന ജെസ്നയും അതില്‍ നിന്ന് പെട്ടന്ന് റിക്കവര്‍ ആകുന്നു. സന്തോഷവതിയാകുന്നു. അതുമായിട്ട് ബന്ധപ്പെട്ട് ഒരു ദുഃഖം വന്നു. അത് എന്താണെന്ന് ആരും കണ്ടെത്തിയിട്ടില്ല. ഫസ്റ്റ് ഡിസിയില്‍ ഈ കുട്ടി ഹോസ്റ്റലില്‍ ആണ് നിന്നത്. ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്നവരുടെ ചലനം ജെസ്‌നയ്ക്കും, ജെസ്നയുടെ ചലങ്ങള്‍ അവര്‍ക്കും അറിയാം. അവിടെ ഡീപ്പായി സിബിഐയും, ക്രൈംബ്രാഞ്ചും അന്വേഷിച്ചില്ല. അവിടം കൊണ്ടാണ് കേസ് പാളിപ്പോയത്.

 

 

 

ജെസ്‌നയ്ക്ക് ആരുമായെങ്കിലും, ബന്ധമുണ്ടോ, ആരുമായെങ്കിലും അടുപ്പമുണ്ടോ എന്നൊക്കെ അവരുവഴിയെ അറിയാന്‍ കഴിയു. അത് ലോക്കല്‍ പോലീസും, സിബിഐയും യൂസ് ചെയ്തില്ല. തിരോധാനത്തിന് പിന്നില്‍ ചതിയാണോ എന്നും സംശയിക്കുന്നതായി അദ്ദേഹം പറയുന്നു. ഇതിനോട് ചേര്‍ത്ത് വയ്ക്കുന്നതാണ് പുതിയ അന്വേഷണ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (2 minutes ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (30 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (41 minutes ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (49 minutes ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (1 hour ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (2 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (2 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (2 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (2 hours ago)

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (2 hours ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (2 hours ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (3 hours ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (3 hours ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (3 hours ago)

Malayali Vartha Recommends