Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

ചൈനയ്ക്ക് നെഞ്ചിടിപ്പ് തുടങ്ങി... ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; പാക് അധീന കശ്മീരില്‍ പാകിസ്ഥാനുമായി ചേര്‍ന്നുള്ള വണ്‍ ബെല്‍റ്റ് റോഡ് നിര്‍മ്മാണത്തിന് മുന്നറിയിപ്പ്; മോദി റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദര്‍ശനം വ്‌ലാഡിമിര്‍ പുടിന്റെ ക്ഷണപ്രകാരം

05 JULY 2024 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്

ചൈനയുടെ ഇടയ്ക്കിടെയുള്ള ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ താക്കീത്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയത്.

ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വണ്‍ ബെല്‍റ്റ് റോഡ് നിര്‍മ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരര്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവര്‍ത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാല്‍ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയില്‍ വായിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8,9 തീയതികളില്‍ റഷ്യ സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നാംവട്ടം അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. ദ്വിദിന സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യുക്രെയ്ന്റഷ്യ യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. 22ാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പുട്ടിന്റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.

ദ്വിദിന റഷ്യന്‍ പര്യടനത്തിനുശേഷം 9ന് പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. 41 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെലെന്‍, ചാന്‍സലര്‍ കാള്‍ നെഹാമ്മെര്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യയില്‍നിന്നും ഓസ്ട്രിയയില്‍നിന്നുമുള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാള്‍ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്‌കോയിലെയും വിയന്നയിലെയും ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മണിപ്പുര്‍ കലാപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പുലര്‍ത്തിയ മൗനം രാജ്യസഭയില്‍ വെടിഞ്ഞു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി നല്‍കവെ മോദി പറഞ്ഞു. എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയും മണിപ്പുരില്‍ തങ്ങി സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. 11,000 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ഞൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയുടെ 2 ടീമുകള്‍ സംസ്ഥാനത്തുണ്ട്. ആഭ്യന്തര കലാപത്തിന്റെ ദീര്‍ഘചരിത്രമുള്ള സംസ്ഥാനമാണു മണിപ്പുര്‍.

ബിജെപി ഭരണത്തിന്റെ മൂന്നിലൊന്നേ കഴിഞ്ഞിട്ടുള്ളൂ; അടുത്ത 20 വര്‍ഷം കൂടി അധികാരത്തിലുണ്ടാകുമെന്നും മോദി പറഞ്ഞു. കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും സ്ത്രീകളുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനത്തിനു സ്വീകരിച്ച നടപടികളും മോദി വിശദീകരിച്ചു. ഭരണഘടനയെ കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശം പ്രതിപക്ഷ ഇറങ്ങിപ്പോക്കില്‍ കലാശിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (6 minutes ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (19 minutes ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (42 minutes ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (44 minutes ago)

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്  (1 hour ago)

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (1 hour ago)

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (1 hour ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (1 hour ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (2 hours ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (2 hours ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (2 hours ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (2 hours ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends