Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

ഇതാണ് ദൈവത്തിന്റെ കൈ... മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം മൈതാനത്തുവെച്ച്, സ്വന്തം ആരാധകരുടെ കൂവലുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഹാര്‍ദിക് പാണ്‌ഡെയ്ക്ക് നല്ല കാലം വന്നു; കൂകി വിളിച്ചവരെക്കൊണ്ട് വാഴ്ത്തുപാട്ട് പാടിച്ചു; വാംഖഡെയിലെ രണ്ടാംവരവില്‍ കാത്തുവെച്ചത്

05 JULY 2024 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്

ക്രിക്കറ്റ് എപ്പോഴും അങ്ങനെയാണ്. അല്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. വാംഖഡെയില്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച ആ ദിനങ്ങള്‍ ഓര്‍മയില്ലേ. മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം മൈതാനത്തുവെച്ച്, സ്വന്തം ആരാധകരുടെ കൂവലുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ആ ദിനങ്ങള്‍ ഹാര്‍ദിക് ഒരിക്കലും മറക്കാനിടയില്ല.

ഐ.പി.എല്‍. ആരാധകര്‍ ഇപ്പോള്‍ ആ ദിനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുമുണ്ടാവില്ല. മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ സ്നേഹവായ്പുകള്‍ പ്രതീക്ഷിച്ചെത്തിയ ഹാര്‍ദിക്കിന് മുംബൈ അത്ര നല്ല ഓര്‍മകളല്ല നല്‍കിയിരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയെ മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ഗുജറാത്തില്‍നിന്ന് എത്തിച്ച ഹാര്‍ദിക്കിനായിരുന്നു പുതിയ ക്യാപ്റ്റന്‍സി ചുമതല. രോഹിത്തിനെ മാറ്റിയതിന്റെ കലിപ്പ്, ആരാധകരെല്ലാംകൂടി ഹാര്‍ദിക്കിന്റെ മേല്‍ ചാര്‍ത്തി. ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നത് ഒരു കളി ജയിക്കാന്‍ നിര്‍ണായകമായ കാരണങ്ങളിലൊന്നാണല്ലോ. പക്ഷേ, മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ കളിച്ച ഓരോ കളിയിലും ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് കൂവലുകളാണ് ഏറ്റുവാങ്ങേണ്ടിയിരുന്നത്. നാള്‍ക്കുനാള്‍ തോറും അത് കൂടുകയല്ലാതെ കുറഞ്ഞില്ല. അതിന്റെ പ്രതിഫലനം ടീമിലും ഉടലെടുത്തു.

രോഹിത് പക്ഷമെന്നും ഹാര്‍ദിക് പക്ഷമെന്നും മുംബൈ ഇന്ത്യന്‍സ് രണ്ടായി വിഭജിച്ചു. ഒടുക്കം കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി ടീം പുറത്തുപോവുകയും ചെയ്തു. പക്ഷേ, അപ്പോഴും അചഞ്ചലമായ മനസ്സോടെ, അപാരമായ ആത്മവിശ്വാസത്തോടെ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിച്ചു. താന്‍ അനുഭവിച്ച കയ്പും കണ്ണീരും ഒരിക്കല്‍പ്പോലും പരിഭവമായി പറഞ്ഞില്ല. ടീമിനെ ആവുന്ന വിധത്തിലെല്ലാം കളി ജയിപ്പിക്കാന്‍ ശ്രമിച്ചു.

ഇത്രയൊക്കെയായിട്ടും പെരുമാറുന്നതു കണ്ടില്ലേ എന്ന അഹങ്കാര വിളികളും അയാള്‍ കേട്ടു. ഇതിനിടെ താരത്തിന്റെ വിവാഹ മോചന അഭ്യൂഹങ്ങളും പരന്നു. കുടുംബപരമായും കരിയര്‍പരമായുമെല്ലാം വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ടുപോയിട്ടും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനോ ആത്മവിശ്വാസത്തിനോ ഇളക്കം തട്ടിയില്ല.

എല്ലാവരും ഇന്ത്യയില്‍നിന്ന് പുറപ്പെട്ടപ്പോള്‍ ലണ്ടനില്‍ നിന്നായിരുന്നു അദ്ദേഹം യു.എസിലെത്തിയത്. ആ സമയത്തെല്ലാം അദ്ദേഹത്തിന്റെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നുകൊണ്ടിരുന്നു. എല്ലാ നിലക്കും മാനസിക പ്രതിസന്ധി അനുഭവിച്ച അദ്ദേഹത്തിന് പക്ഷേ, ടി20 ലോകകപ്പ് കാത്തുവെച്ചത് മറ്റൊരു അനുഭവമായിരുന്നു.

ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ ഇന്ത്യയെ അദ്ദേഹം നിര്‍ണായക സമയങ്ങളിലെല്ലാം കരകയറ്റി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളി കൈവിട്ടുപോകുന്ന ഘട്ടത്തില്‍ ഹെയ്ന്‍ റിച്ച് ക്ലാസനെ പുറത്താക്കി ഇന്ത്യന്‍ വരുതിയിലേക്ക് എത്തിച്ച ആ നിമിഷങ്ങളെ മറക്കാനാവില്ല. 16 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കുകയും രണ്ട് വിക്കറ്റുകള്‍ നേടുകയും ചെയ്ത അനുഭവങ്ങളും മനസ്സില്‍നിന്ന് പോവില്ല.

അവസാന ഓവറിലെ ത്രില്ലിങ് ജയത്തിനു പിന്നാലെ രോഹിത് ശര്‍മയെത്തി പാണ്ഡ്യയെ കെട്ടിപ്പിടിച്ചതൊക്കെ അവിസ്മരണീയ അനുഭവമായി മനസ്സിലുണ്ട്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന് ആ വിജയമാഘോഷിച്ചതും. ഹാര്‍ദിക് സംസാരിക്കുന്നതിനിടെ രോഹിത് വന്ന് മുത്തം നല്‍കിയും എങ്ങനെ മറക്കും.

ഒടുക്കം ലോകകപ്പ് ഇന്ത്യയുടെ കൈയില്‍വെച്ച് കൊടുത്ത് രണ്ടുമാസത്തിനു ശേഷം ഒരിക്കല്‍ക്കൂടി ഹാര്‍ദിക് വാംഖഡെ സ്റ്റേഡിയത്തിലെത്തിയിരിക്കുന്നു. സ്റ്റേഡിയത്തില്‍ ഹാര്‍ദിക് എത്തും മുന്നെത്തന്നെ അവിടെയാകെ ഹാര്‍ദിക്! ഹാര്‍ദിക്! വിളികളെക്കൊണ്ട് നിറഞ്ഞിരുന്നു. വിക്ടറി പരേഡ് സ്റ്റേഡിയത്തിലേക്ക് കടന്നതോടെ ഹാര്‍ദിക് വിളികള്‍ക്ക് ഊക്ക് കൂടി. ഒരു ജനത രണ്ട് മാസം മുന്നെ നടത്തിയ ചെയ്തികള്‍ക്ക് പ്രായശ്ചിത്തം ചെയ്തതായിരിക്കണം അത്.

കൂകി വിളിച്ച സ്റ്റേഡിയത്തില്‍ വിശ്വം ജയിച്ച ആവേശത്തോടെ കപ്പ് സ്വന്തത്തോട് ചേര്‍ത്ത് ഹാര്‍ദിക് നടന്നു. അതുകഴിഞ്ഞ് വീണ്ടുമൊരു വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുകൊണ്ട്. അങ്ങനെ കൂവിവിളിച്ചവരെക്കൊണ്ടുതന്നെ വാഴ്ത്തുപാട്ടുകള്‍ പാടിച്ച ആത്മവിശ്വാസത്തിന്റെ പേരായി ഹാര്‍ദിക്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (6 minutes ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (19 minutes ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (42 minutes ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (44 minutes ago)

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്  (1 hour ago)

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (1 hour ago)

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (1 hour ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (1 hour ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (2 hours ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (2 hours ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (2 hours ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (2 hours ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends