റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്... തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരവേയാണ് രക്ഷപ്പെട്ടത്

റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. ഇന്നലെ രാത്രി 9 മണിക്കാണ് വിഷ്ണു ഉല്ലാസ് എന്ന കവര്‍ച്ചക്കേസ് പ്രതി ചാടിപോയത്. പത്തനംതിട്ട സ്വദേശിയാണ് ഇയാള്‍. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരികയായിരുന്നു.
റെയില്‍വേ സ്റ്റേഷന് അകത്തെ ബാത്റൂമില്‍ പോയ ശേഷം ജനല്‍ വഴി കടന്ന് കളയുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കേണ്ട പ്രതിയായിരുന്നു. എന്നാല്‍ ഇതേവരെ പ്രതിയെ കണ്ടെത്താനായി പൊലീസിന് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























